IPC 295 A നിലനില്ക്കുമോ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

IPC 295 A പ്രകാരം, ഒരാൾ മതവികാരം വൃണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ, കരുതിക്കൂട്ടി നടത്തുന്ന വിദ്വേഷ പ്രവർത്തനങ്ങളാണ് കുറ്റകരമായിട്ടുള്ളത്. കൈയ്യിൽ ചരടു കെട്ടുന്നത് അന്ധവിശ്വാസമാണെന്നുള്ള ഒരാളുടെ പ്രസ്താവന, ഭരണഘടനയുടെ 51(a)(h)- വകുപ്പു പ്രകാരമുള്ള (ശാസ്ത്രാവബോധം വളർത്തുക) അയാളുടെ മൗലിക ധർമ്മം ആണെന്നു വാദിച്ചാൽ, അവിടെ മതവികാരം വൃണപ്പെടുത്തുക എന്ന ഉദ്ദേശമോ കരുതിക്കൂട്ടിയുള്ള വിദ്വേഷ പ്രവർത്തനമോ സ്ഥാപിക്കാൻ കഴിയില്ല. ചുരുക്കത്തിൽ ഇങ്ങനെയുള്ള കേസുകളിൽ IPC 295 a നിലനില്ക്കുക എന്നത് അത്ര എളുപ്പമല്ല.
അന്ധവിശ്വാസങ്ങൾക്കെതിരെയുളള പ്രചരണങ്ങൾ പോലും മത നിന്ദയും ദൈവ നിന്ദയും ആയി വക്രീകരിച്ച് കേസ്സ് എടുക്കുന്നതിന്റെ രാഷ്ട്രീയം എന്താണ് ? അതിന്റെ കുന്തമുന ആർക്കെതിരെയാണ് നീളുന്നത്.?
ഒരു സംശയവും വേണ്ട യുക്തിവാദികൾക്കുo സ്വതന്ത്ര ചിന്തകർ ക്കും എതിരെയാണ്.


അഡ്വ കെ കെ രാധാകൃഷ്ണൻ

ജന. സെക്രട്ടറി, RLA

 1,412 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo