സെപതംബർ 18, എ.ടി. കോവൂർ ചരമ ദിനം.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആധുനിക യുക്തിവാദത്തിന്റെ പിതാവ് എന്ന് അർത്ഥശങ്കക്കിടയില്ലാതെ പറയാവുന്ന ഏ.ടി. കോവൂരിന്റെ ചരമ വാർഷിക ദിനം. ഇന്ത്യയിലങ്ങോളമിങ്ങോളുളള ആൾ ദൈവങ്ങളുടെയും ആരാധനാലയങ്ങളിലെ പുരോഹിത കേസരികളുടെയും ഉറക്കം കെടുത്തിയ ഒരക്ഷരക്കൂട്ടമായിരുന്നു എ.ടി. കോവൂർ എന്നത്.

1898 ഏപ്രിൽ 10 ന് തിരുവല്ലയിൽ ആയിരുന്നു ജനനം. 1978 സെപ്തംബർ 18 ന് ശ്രീലങ്കയിലെ കൊളമ്പോയിൽ വെച്ചായിരുന്നു മരണം.

ഞാൻ മരിച്ചാലും ഈ ലോകത്തെ ഞാൻ കാണും എന്ന അദ്ദേഹത്തിന്റെ ഒരു പ്രഖ്യാപനമുണ്ട്. മരണാനന്തരം കണ്ണുകൾ 2 പേർക്ക് ആയി ദാനം ചെയ്തിരുന്നു. അവരിലൂടെ ലോകത്തെ കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്. മൃതദേഹം വൈദ്യവിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്തു. പല പ്രാവശ്യം പഠനത്തിനായി കീറിമുറിച്ച് ഉപയൊഗിച്ചു കഴിഞ്ഞാൽ പിന്നെ ആ ശരീരം പിന്നെ ഉപയോഗിക്കാൻ പറ്റില്ല. അങ്ങനെ ഉപയോഗ ശൂന്യമായാലും തന്റെ അസ്ഥികൂടo താൻ സയൻസ് പഠിപ്പിച്ച സ്കൂൾ ലാബറട്ടറിക്ക് കൊടുക്കണമെന്നദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതും നിറവേറ്റപ്പെട്ടു.

അദ്ദേഹം മലയാളത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത്. ജനയുഗം പത്രത്തിൽ കോവൂർ ഡയറി കുറിപ്പുകൾ ഖണ്ഡശ്ശ: യായി പ്രസിദ്ധീകരിച്ചിരുന്നു. അവ പിന്നീട് കോവൂരിന്റെ സമ്പൂർണ്ണകൃതികളായി പുറത്തിറങ്ങി.

പുനർജന്മം സിനിമയുടെ തിരക്കഥ അദ്ദേഹത്തിന്റെ കേസ് ഡയറിയിലെ ഒരു കേസ്സ് ആയിരുന്നു.

ആസേതുഹിമാചലമുള്ള യുവ യുക്തിവാദികളെ ത്രസിപ്പിച്ച ആർഗ്യൂമെന്റുകളായിരുന്നു അദ്ദേഹത്തിന്റെ ദിവ്യാൽഭുത അനാവരണ പരിപാടികളായി ഇന്ത്യൻ തെരുവുകളിൽ അരങ്ങേറിയത്. ഡോ. ജോൺസൻ ഐരൂർ, ആർ.കെ. മലയത്ത് തുടങ്ങിയവരെ സാംസ്കാരിക കേരളത്തിന് ദാനം നൽകിയത് കോവൂരാണ്.
ശാസ്ത്രബോധവും യുക്തിചിന്തയും ഉള്ള ഒരു പുതിയ തലമുറയുടെ സൃഷ്ടിക്കായി അഹോരാത്രം പോരാടിയ ആ ധീരയോദ്ധാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു ബിഗ് സല്യൂട്ട്.


അഡ്വ. കെ. കെ. രാധാകൃഷ്ണൻ

റാഷണലിസ്റ്റ് ലോയേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ

 3,414 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo