നിശ്ശബ്ദതയുടെ സംഗീതം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


1952 ആഗസ്റ്റ് 29ന് ന്യുയോർക്ക് നഗരത്തിനടുത്ത് കലാകാരന്മാരുടെ കോളനിയായ വുഡ് സ്റ്റോക്കിൽ ഒരു സംഗീത രാവ് അരങ്ങേറുകയാണ്.
പിയാനോയിസ്റ്റ് ഡേവിഡ് ട്യുഡർ ആ മാവെറിക്ക് കൺസർട്ട് ഹാളിന്റെ സ്റ്റേജിൽ കയറി ഒരു ഗ്രാൻഡ് പിയാനോയ്ക്ക് അടുത്തേക്ക് നടന്നു.
പിയാനോ തുറന്നു സ്ക്രിപ്റ്റ് നോക്കി ഏതോ രാഗം ആലപിക്കുന്ന പോലെ അദ്ദേഹം നിന്നു..പിന്നീട് പിയാനോയുടെ ലിഡ് അടച്ചിട്ട് അദ്ദേഹം ലിറിക്സ് ബോർഡിലേക്ക് തുറിച്ചു നോക്കി പിയാനോയുടെ മുകൾ വശത്ത് ഉണ്ടായിരുന്ന ഒരു സ്റ്റോപ്പ് വാച്ച് അദ്ദേഹം പ്രവർത്തിപ്പിക്കാൻ ആരംഭിച്ചു അങ്ങനെ ജോൺ കേജിന്റെ പ്രസിദ്ധമായ “സൈലൻസ് പീസ്” എന്ന മ്യൂസിക്കൽ ആൽബം ആരംഭിക്കുകയായി.

ഹാളിൽ എങ്ങും കനത്ത നിശബ്ദത… ചിലയിടങ്ങളിൽ ആളുകൾ ചുമയ്ക്കുന്നതും ഒരു കാറ്റുവീശുന്നതിന്റെ ശബ്ദവും കേൾക്കാം. ട്യൂഡർ 30 സെക്കൻഡ് അനങ്ങാതെ നിന്നു..വീണ്ടും പിയാനോയുടെ അടുത്ത് ചെന്ന് ലിഡ് ഉയർത്തി.. ആളുകൾ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നെങ്കിലും വീണ്ടും അദ്ദേഹം ലിഡ് അടച്ചു.
പിന്നീടുള്ള 2 മിനിറ്റ് 23 സെക്കൻഡ് അദ്ദേഹം ഒന്നും ചെയ്തില്ല അപ്പോൾ ഹാളിൽ ആളുകൾ പിറു പിറുക്കുന്ന ശബ്ദം കേൾക്കാം. കുറച്ചു കഴിഞ്ഞപ്പോൾ മഴ മേൽക്കൂരയിൽ പതിക്കുന്ന ശബ്ദം കേൾക്കാറായി. അദ്ദേഹം വീണ്ടും പിയാനോയുടെ ലിഡ് തുറന്നു പെട്ടെന്ന് തന്നെ വീണ്ടും അടച്ചു.

പിന്നീട് വീണ്ടും 1 മിനിറ്റ് 40 സെക്കൻഡ് അദ്ദേഹം ഒന്നും ചെയ്തില്ല.ആളുകളുടെ പിറു പിറുക്കൽ ഉച്ചത്തിലായി. ചിലരെല്ലാം പുറത്തു പോയി കാറുകൾ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേൾക്കാറായി. ചിലരെല്ലാം ചെറുതായി കൂക്കി വിളിക്കാനും തുടങ്ങിയിരുന്നു അവസാനം ട്യുഡർ എഴുന്നേറ്റു ലിഡ് തുറന്നു.. വീണ്ടും അടച്ചു. എന്നിട്ട് സ്റ്റേജിനു പുറത്തേക്ക് നടന്നു അങ്ങനെ ജോൺ കേജിന്റെ പ്രശസ്തമായ 4.33 എന്ന Silent Piece ന് അവസാനമായി.

കാണികൾ അമ്പരന്നു നിന്നു ചിലർക്ക് എന്താണ് നടന്നതെന്ന് മനസ്സിലായില്ല
എന്നാൽ ശ്രദ്ധയോടെ ഇരുന്നവർക്ക് കേജ് എന്താനുദ്ദേശിച്ചതെന്ന് മനസ്സിലായി.
4 മിനിറ്റ് 33 സെക്കൻഡ് ഒരു നോട്ടു പോലും പിയാനോയിൽ വായിക്കാതെ ജോൺ കേജിന്റെ കൺസേർട്ട് അങ്ങനെ പ്രസിദ്ധമായിത്തീർന്നു..

പി. സുനിൽ കുമാർ

 2,137 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo