സജറ്റാറിയസ് എ (Sagittarius A) സ്വതന്ത്ര ചിന്താ സെമിനാർ ഏറണാകുളത്ത്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ധനുനക്ഷത്രരാശിയിലെ ഭീകരൻ.

സജറ്റാറിയസ് എ (Sagittarius A) ആകാശഗംഗയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നു .
ധനു നക്ഷത്രരാശിയുടെ ദിശയിലാണ് ഇതിന്റെ സ്ഥാനം. ദൃശ്യപ്രകാശം ഉപയോഗിച്ച് ഇതിനെ കാണാൻ കഴിയുകയില്ല. ആകാശഗംഗയിലെ പ്രാപഞ്ചിക ധൂളീപടലങ്ങൾ ഇതിനെ മറച്ചു പിടിക്കുന്നു.
ഇതിനെ മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആകാശഗംഗയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു തമോഗർഥമാണ് സജിറ്റേറിയസ് എ സ്റ്റാർ.
ഇത്തരത്തിലുള്ള തമോഗർത്തങ്ങളാണ് ഗ്യാലക്സികൾക്ക് രൂപം നൽകുന്നതെന്ന് കരുതപ്പെടുന്നു.
നമ്മുടെ സൗരയൂഥം ഉൾപ്പെടെ ധാരാളം സൗരയൂഥങ്ങളെ ഗുരുത്വാകർഷണം ഉപയോഗിച്ച് ബന്ധിപ്പിച്ച് നിർത്തുന്നത് ഈ തമോഗർത്തമാണ്.
ഭൂമി സൂര്യനെ വലം വെക്കുന്നപ്പോലെ സൂര്യൻ വലം വെക്കുന്നത് ഈ തമോഗർത്തത്തേയാണ്.
അത്യുഗ്രമായ ഗ്രാവിറ്റി ഉള്ളതിനാൽ ഇതിൽ നിന്നും പ്രകാശം പോലും പുറത്ത് വരുന്നില്ല ,
അതിനാൽ ഇതിനെ കാണാൻ സാധിക്കില്ല.
തമോഗർത്തങ്ങൾ അതിനെടുത്ത എത്തുന്ന എല്ലവസ്തുക്കളേയും ഗ്രാവിറ്റിയാൽ വലിച്ചെടുക്കുന്നു. ഇതിനകത്ത് ഇരട്ട നക്ഷത്രങ്ങൾ ഉണ്ടങ്കിൽ ഉന്നത താപനിലയിലേക്ക് മാറ്റപ്പെടുകയും എക്സറേ വികിരണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള വികിരണങ്ങളെ നിരീക്ഷിച്ച് ഇവയുടെ സ്ഥാനം മനസ്സിലാക്കാൻ സാധിക്കും.

ബ്ലാക്ക് ഹോളിനെപ്പറ്റിയുള്ള പുതിയ അറിവുകൾ ഡോ: സാബു ജോസ് പങ്കുവെക്കുന്നു.
ജൂൺ 19 ഞായറാഴ്ച ഉച്ചക്ക് 1:30 മുതൽ.
വേദി : ഹോട്ടൽ കെ.കെ. ഇൻ്റർനാഷണൽ
എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷൻ.

ഒപ്പം വിവിധ വിഷയങ്ങളുമായി

ഡോ: ടി.ജെ .ജോസഫ്
ഡോ: ആരിഫ് ഹുസൈൻ
അഡ്വ : ആശ ഉണ്ണിത്താൻ
ലിയാഖത്ത്
മൈത്രേയൻ
ഡോ : കെ എം. ഷീബ
അഡ്വ അനിൽ കുമാർ
ഡോ: ബിന്ദുമോൾ
ജോർഡി ജോർജ്
മൃദുൽ ശിവദാസ്
സജീവൻ അന്തിക്കാട്

Registration fee 30/- രൂപയാണ് . 9961957964 എന്ന നമ്പറിലേക്ക് Googlepay , Phonepe വഴിയോ ajeshkumark@barodampay എന്ന UPI ഐഡിലേക്കോ തുക അടക്കാവുന്നതാണ് . തുക അടച്ചതിനു ശേഷം താഴെ കാണുന്ന ലിങ്ക് വഴി രെജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്
https://forms.gle/s7KjCNtqLk7XXxAw9
കൂടാതെ പരിപാടിയുടെ വിജയത്തിനായി സംഭാവന നൽകുവാൻ താല്പര്യമുള്ളവർ മേൽ പറഞ്ഞ രീതിയിൽ ചെയ്യാവുന്നതാണ് . ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

സംഘാടക സമിതി

 1,906 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo