ഡോ. പി.കെ. സുകുമാരൻ സ്വതന്ത്ര ചിന്തകനായ രാഷ്ട്രീയക്കാരൻ – ശ്രീനി പട്ടത്താനം.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കൊല്ലക്കാരനായ ഡോ.പി.കെ.സുകുമാരൻ 1980-2000 കാലഘട്ടത്തിൽ യുക്തിവാദി സംഘം പ്രവർത്തനങ്ങളിലെ സജീ വസാന്നിദ്ധ്യമായിരുന്നു. മിക്കവാറുംപല സംസ്ഥാന സമ്മേളനങ്ങളുടെയും സ്വാഗതസംഘം ചെയർമാൻ പി.കെ. സുകുമാരനായിരുന്നു. കൊല്ലം എസ് എൻ കോളേജ് ഹാളിൽ വെച്ചു കൂടിയ പല യോഗങ്ങളിലും അദ്ദേഹം മുഖ്യപ്രഭാഷകനായിരുന്നു. ഏതാനും യുക്തിവാദ യോഗങ്ങൾ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് വെച്ച് നടന്നിട്ടുണ്ടു.അതിലൊക്കെ അദ്ദേഹം പ്രഭാഷകനമായിരുന്നു. 1983ൽ പത്തനംതിട്ടയിൽ വെച്ചു നടന്ന പൊതുസമ്മേളനം മുസ്ലിം തീവ്രവാദികൾ ആക്രമിച്ചു .ആ സമ്മേളനം ഉദ്ഘാടനം ചെയ്തത് സുകുമാരനായിരുന്നു. സ്റ്റേജിലേക്ക പറന്നു വന്ന ഉരുളൻ കല്ല് പി.കെ.യുടെ കണ്ണാടിയുടെ ഇടത്കാലിൽ വന്നു വീണതു കൊണ്ട് മുഖം പൊട്ടിയില്ല.

മതങ്ങളെ അദ്ദേഹം നിഷിധമായി വിമർശിച്ചിരുന്നു.1998 സെപ്തംമ്പർ 18 ന് കൂടിയ എ.ടി. കോവൂർ ജന്മശതാബ്ദി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടു അദ്ദേഹം ഇങ്ങനെ സംസാരിച്ചു:

യുറോപ്പിൽ നീതിമാന്മാരടെ സംഘടന എന്നൊരു സമിതി പ്രവർത്തിച്ചിരുന്നു. ആ സംഘടനയിൽ നിന്നാണ് യുക്തിവാദം എന്ന ആശയം ഉടലെടുത്തതു്. അന്ന് വിശ്വാസങൾക്കും അനാചാരങ്ങൾക്കും ജാതിക്കും മതത്തിനും എതിരെ പ്രതികരിക്കാൻ യുക്തിവാദം പോലെ ഒരു ചിന്താപദ്ധതി ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്നു നാം യുക്തിപൂർവ്വം ചിന്തിച്ചു പ്രവർത്തിക്കേണ്ട കാലമാണ്. അത്രത്തോളം പുരോഗമന വിരുദ്ധ ശക്തികൾ ഇന്ന് വളർന്നിട്ടുണ്ട്. മതാന്ധത , മത സ്വാധീനം അന്ധ വിശ്വാസങ്ങൾ അനാചാരങ്ങൾ, വിഗ്രഹം , ദൈവ വിശ്വാസം എന്നിവ ധർമത്തിനെതിരാണ്. ഇതൊകെ ധാർമികതയുടെ അടിസ്ഥാനമാണെന്നു പറയുന്ന ചിലരുണ്ടു. പക്ഷെ ഇവയെല്ലാം അധാർമിക ചിന്ത വളർത്തിയ ചരിത്രമാണുള്ളത്. ചിദ്രവാസനയും കലാപവും മതങ്ങളുടെ സൃഷ്ടിയാണ് .മതം ഒരിക്കലും മനുഷ്യന് ഗുണം ചെയ്തിട്ടില്ല. നാശം മാത്രമെ ചെയ്തിട്ടുള്ളു. ആത്മീയത കൈവിട്ടതാണ് കൊള്ളിവെയ്പിന്റെ കാരണമെന്ന് മതം ഉദ്ഘോഷിക്കുന്നു. അവരോട് എന്നിക്ക് പറയാനുള്ളതു് വിശ്വാസത്തിന്റെ സ്ഥാനത്തു വിജ്ഞാനം ഉണ്ടാകാത്തതാണ് അധ:പതനത്തിന്റെ കാരണമെന്നാണ്. ഇത്തരം ശക്തികൾക്കെതിരെ പോരാടുന്ന യുക്തിവാദം വലിയൊരു സമരായുധമാണ്. കോവൂരിനെ സ്മരിക്കുമ്പോൾ ആ ലക്ഷ്യം നിറവേറ്റുക എന്നതാണ് നമ്മുടെ കടമ.

(യുക്തിരാജ്യം / 1998 സെപ്തംബർ)1985 ൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്തുകൊണ്ടു അദ്ദേഹം പറഞ്ഞു. “പൊളിട്ടിക്സ് അധികാര വടം വലിയുടേത് മാത്രമാണ്. മറിച്ചു ജാതിക്കും സംഘടിതമതത്തിനും എതിരായ ഒരു സമരമല്ല അവർആവിഷ്ക്കരിച്ചിരിക്കുന്നതു്”. (രണ രേഖ 1985 ഓഗസ്റ്റ്).

1965 ലും 67 ലും 70 ലും മാർക്സിസ്റ്റ് പാർട്ടി മെമ്പറായി നിയമസഭയിലേക്ക് മത്സരിക്കുകയും 65 ലും 67 ലും വിജയിക്കുകയും എം.എൽ.എ ആയി സേവനമനുഷ്ഠിക്കകം ചെയ്തു. അവസാന മത്സരം ജയിലിൽ കിടന്നുകൊണ്ടായിരുന്നു. അക്കാലത്തു സി.പി.എം സംസ്ഥാനകമ്മിറ്റിയോഗം പല പ്രാവശ്യം പി.കെ യുടെ കാവനാട്ടുള്ള വീട്ടി (സന്തോഷ് ഭവനിൽ )ൽ വെച്ചു കൂടിയിരുന്നു. ഇഎംഎംഎസും എകെജിയും കമ്മിറ്റിയിൽ പങ്കെടുക്കാൻ എത്തുകയും ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയുംതാമസിക്കുകയും ചെയ്തിട്ടുണ്ടു. വീട്ടിനുമുന്നിലുള്ള റോഡിലൂടെ വരുന്ന ബസിൽ വരുന്ന ഏകെജിയെ ഡ്രൈവർ വീട്ട് മുന്നിൽ ഇറങ്ങുവാൻ നിർത്തിക്കൊടുക്കുമായിരുന്നു. ബസിൽ നിന്നും ഇറങ്ങുന്ന എകെജിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതു് ഇളയ മകനായ സന്തോഷായിരുന്നു. പികെക്ക് മൂന്നു മക്കളായിരുന്നു മൂത്ത മകന്റെ പേരു് സഖാവും ഇളയ മകൻ സന്തോഷ് എസ്. കുമാറും മകൾ ഡബ്ളിയുമായിരുന്നു. 1916 ൽ ജനിച്ച അദ്ദേഹം 200Oൽ അന്തരിച്ചു.യുക്തിവാദിസംഘത്തോട് അദ്ദേഹംകാട്ടിയ സഹകരണം നന്ദിപൂർവം ഓർക്കന്നു.

ശ്രീനി പട്ടത്താനം

 2,058 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo