വിദ്യാലയങ്ങളിൽ ഈശ്വര പ്രാർത്ഥന നിർത്തലാക്കുക: നാസ്തിക് നേഷൻ കേരള സർക്കാറിന് നിവേദനം നൽകി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സ്‌കൂളുകളിൽ നടത്തുന്ന ഈശ്വര പ്രാർത്ഥന ഭരണഘടനാ വിരുദ്ധവും പൗരാവകാശങ്ങളുടെയും വിദ്യാഭ്യാസ ചട്ടങ്ങളുടെയും ലംഘനവുമാണ് എന്ന് ഭരണഘടനയും നിലവിലുള്ള വിദ്യാഭ്യാസചട്ടങ്ങളും മറ്റ് രേഖകളും ഉദ്ധരിച്ചു കൊണ്ട്‌, ഇത് എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപങ്ങളിൽ നിന്നും ഒഴിവാക്കുന്നതിലേക്കായി നാസ്തിക് നേഷൻ നിവേദനം നൽകി.

സർക്കാരിലേക്ക് നൽകിയ അപേക്ഷയുടെ പൂർണ രൂപം:

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) പറയുന്നത് അനുസരിച്ച് ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണത്വരയും പരിഷ്ക്കരണ ബോധവും വളര്‍ത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്‍റെയും കടമയാണ് എന്നാണ്‌. [Article 51A(h) of Indian constitution – It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inequality and reform]. നമ്മുടെ പല പൊതുവിദ്യാലയങ്ങളിലും എല്ലാ ദിവസവും ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് നടത്തുന്ന ദൈവം എന്ന അന്ധവിശ്വാസത്തെ സ്തുതിക്കുന്ന പ്രാര്‍ത്ഥന എന്ന പരിപാടി അന്വേഷണ ത്വരയെയും പരിഷ്ക്കരണ ബോധത്തെയും തളര്‍ത്തുന്നതും, ശാസ്ത്ര അഭിരുചിക്ക് വിരുദ്ധവുമാണ്. ഇത് ശാസ്ത്രവിഷയങ്ങളില്‍ കുട്ടികള്‍ പഠിക്കുന്ന ആശയങ്ങള്‍ക്ക് വിപരീതവും, കുട്ടികളില്‍ ശാസ്ത്രീയ മനോഭാവം രൂപപ്പെടുത്തുക എന്ന ശാസ്ത്രപഠനത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് എതിരുമാണ്. കൂടാതെ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ എവിടെയും സ്കൂളുകളില്‍ പ്രാര്‍ത്ഥന നടത്തണം എന്ന് നിഷ്ക്കര്‍ഷിക്കുന്നില്ല. സ്കൂളുകളില്‍ പ്രാര്‍ത്ഥന നടത്തണം എന്ന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഒരു സര്‍ക്കുലറും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുമില്ല.

ഇന്ത്യ ഒരു സെക്കുലര്‍ ഡമോക്രാറ്റിക് രാജ്യമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ മതരഹിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങള്‍ മതേതര ഇടമാവണം. പലതരത്തിലുള്ള ദൈവസങ്കല്‍പങ്ങള്‍ വച്ചു പുലര്‍ത്തുന്ന വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവരും ഒരു മതത്തിലും ഉള്‍പ്പെടാത്തവരും അടങ്ങുന്നതാണ് സ്കൂളിലെ അദ്ധ്യാപക -വിദ്യാര്‍ത്ഥി സമൂഹം. അതുകൊണ്ടു തന്നെ നിര്‍ബന്ധിത പ്രാര്‍ത്ഥന പൗരാവകാശങ്ങളുടെ ലംഘനം കൂടിയാണ് .

ഈ വിഷയത്തിൽ ജൂൺ 1നു സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചുടെ പോസ്റ്റർ

കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നത്, സ്കൂളില്‍ ക്ളാസ് തുടങ്ങുന്നതിന് മുന്‍പ് അധ്യാപകരും വിദ്യര്‍ത്ഥികളും സ്കൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ഒത്തുചേര്‍ന്ന് നിന്നുകൊണ്ട് ദേശീയഗാനം ആലപിക്കണം എന്നാണ്. (From chapter IX of KER – “students and member of the staff should Assemble before class begin and sing National Anthem standing). കൂടാതെ സ്കൂളുകൾ പ്രാർത്ഥനാലയങ്ങളായോ പൊതു ആരാധനാലയങ്ങളായോ ഉപയോഗിക്കാൻ പാടില്ല എന്ന പരാമർശവും കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഉണ്ട് [From chapter IV of KER- “Schools not to be used as prayer houses or as places of public worship”].

എല്ലാ ദിവസവും ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് നടത്തുന്ന ദൈവം എന്ന അന്ധവിശ്വാസത്തെ സ്തുതിക്കുന്ന പ്രാര്‍ത്ഥന എന്ന പരിപാടി അന്വേഷണ ത്വരയെയും പരിഷ്ക്കരണ ബോധത്തെയും തളര്‍ത്തുന്നതും, ശാസ്ത്ര അഭിരുചിക്ക് വിരുദ്ധവുമാണ്. ഇത് ശാസ്ത്രവിഷയങ്ങളില്‍ കുട്ടികള്‍ പഠിക്കുന്ന ആശയങ്ങള്‍ക്ക് വിപരീതവും, കുട്ടികളില്‍ ശാസ്ത്രീയ മനോഭാവം രൂപപ്പെടുത്തുക എന്ന ശാസ്ത്രപഠനത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് എതിരുമാണ്.

നാസ്തിക് നേഷൻ

അതുകൊണ്ടുതന്നെ നമ്മുടെ സ്കൂളുകളിൽ എല്ലാ ദിവസവും ക്ലാസ്സ്‌ തുടങ്ങുന്നതിന് മുന്‍പ് നടത്തുന്ന പ്രാര്‍ത്ഥന ഭരണഘടനാ വിരുദ്ധവും പൗരാവകാശങ്ങളുടെയും വിദ്യാഭ്യാസ ചട്ടങ്ങളുടെയും ലംഘനവുമാണ്. ആയതിനാൽ വിദ്യാലയങ്ങളിൽ ഈശ്വര പ്രാർത്ഥന നിർത്തലാക്കുവാൻയുള്ള നടപടികൾ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.

സാംസൻ കുമാർ

പ്രസിഡന്റ്, നാസ്തിക് നേഷൻ

 3,704 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo