നാസ്തിക് നേഷന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ചിന്താ സെമിനാർ “മാനവീയം 2022” തിരുവനന്തപുരത്ത് നടക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ 51എ (എച്ച്) പറയുന്ന ശാസ്ത്രീയത, മാനവികത, അന്വേഷണത്വര എന്നിവ ലക്ഷ്യമാക്കി പ്രവർത്തുന്ന കൂട്ടായ്മയാണ് ‘നാസ്തിക് നേഷൻ’. മതം, ജാതി, വംശം, വർണ്ണം, ഭാഷ, പ്രദേശം മുതലായവയ്ക്ക് അതീതമായി, യുക്തിവാദത്തിലൂടെ ആവിഷ്കരിക്കുന്ന മാനവിക മൂല്യങ്ങൾ പൊതുജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കാൻ വേണ്ടി ശാസ്ത്ര – മാനവികത – സ്വതന്ത്ര ചിന്താ സെമിനാറുകൾ നാസ്തിക് നേഷൻ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം കോവിഡ്-19 ആയതിനാൽ പരിപാടികൾ ഒൺ-ലൈനിൽ ആയിരുന്നു. ഇപ്പോൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് സംഘടിപ്പിക്കുന്നത്.
2022 ജനുവരി 23 , ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 7 വരെ “മാനവീയം 2022” സ്വതന്ത്ര ചിന്താ സെമിനാർ തിരുവനതപുരത്ത് ആണ് നടക്കുന്നത്. വേദി: ജോസഫ് മുണ്ടശ്ശേരി ഹാൾ, പട്ടം.
പ്രഭാഷകർ: മുഹമ്മദ് ഖാൻ, ഡോ നന്ദകുമാർ, പ്രതീഷ് ബി, ശ്രീലക്ഷ്മി അറയ്ക്കൽ, നാഗേഷ് ചാർവാകം, ശരത്ത് കുമാർ.
പാനൽ ചർച്ചാ വിഷയം : ‘മതരഹിത ജീവിതവും ആധുനിക സമൂഹവും‘. പങ്കെടുക്കുന്നവർ: കൃഷ്ണ കുമാരി, ബാബു എആർ, കല്ലിയൂർ പ്രസന്നരാജ്, റെജി ശൈലജ്, പ്രീതി ജി, സാംസൻ കുമാർ.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പങ്കെടുക്കുവാൻ അഭ്യർഥിക്കുന്നു. പ്രവേശനം സൗജന്യം. സംഭാവന ചെയ്യുവാൻ താൽപര്യപ്പെടുന്നു. അതിനായുള്ള കണ്ണി ചുവടെ: https://pmny.in/vIuLQO1ZzXSu

ബാങ്ക് അക്കൗണ്ട് വിവരം:
A/c Name : NASTIK NATION
A/c Number : 10210100428047
IFSC Code : FDRL0001021
Bank : FEDERAL BANK, PALAYAM BRANCH, THIRUVANATHAPURAM
സംഘാടകരെ ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറുകൾ: 7736436579, 9567563902, 9447137917, 8089243515
352 കാഴ്ച