ഇന്ദിരാ ഗാന്ധിയെ വിറപ്പിച്ച വിശ്വപ്രസിദ്ധനും രാജ്യസഭാംഗവുമായ യുക്തിവാദിയുടെ 19ാം ചരമവാർഷിക ദിനം ഡിസംബർ രണ്ടിന്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

വിശ്വപ്രസിദ്ധനായ കാർട്ടൂണിസ്റ്റാണ് തിരുവല്ലക്കാരനായ അബു എബ്രഹാം. ബോംബെ ക്രോണിക്കിൾ, ശങ്കേർസ് വീക്കിലി, ഒബ്സർവർ, മാൻ ചെസ്റ്റർ ഗാർഡിയൻ, ഇന്ത്യൻ എക്സ് പ്രസ്, ട്റി ബൂൺ, പഞ്ച്, മാതൃഭൂമി ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിൽ അബു കാർട്ടൂണിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. 1975 ജുൺ 25 ന് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അബു വരച്ച കാർട്ടൂൺ അന്തർദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ടു.

അടിയന്തിരാവസ്ഥപ്രഖ്യാപി ക്കാനുള്ള പേപ്പറിൽ അന്നത്തെ പ്രസിഡന്റായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് തിരിഞ്ഞൊന്നുചിന്തിക്കാതെ തിരുവായ്ക്ക് എതിർ വായ് ഇല്ലാതെ ഇന്ദിരാഗാന്ധിയുടെ ആജ്ഞാശക്തിക്കു മുമ്പിൽ നിന്ന് ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. ഇതിനെ പരിഹസിച്ചു കൊണ്ടു അബു രണ്ടു കാർട്ടൂണുകൾ വരച്ചു .ഇന്ദിരാ ഗാന്ധി വെച്ച നീട്ടിയ പേപ്പർ വായിച്ചു നോക്കാതെ വാട്ടർ ടബ്ബിൽ കുളിച്ചു കൊണ്ടു കിടക്കുന്ന പ്രസിഡന്റ് ഒപ്പിട്ടു കൊടുക്കുന്ന ഒരു കാർട്ടൂൺ. മറ്റൊന്നു ഇന്ത്യൻ പൊതു ജനം എന്ന കഴുതയെ കഴുത്തിൽ കയറിട്ടു ഇന്ദിരാഗാന്ധിവലിച്ചു കൊണ്ടുപോകുന്ന ഒരു മറ്റൊരു കാർട്ടൂൺ. ഈ രണ്ടു ചിത്രങ്ങളും ഇന്ദിരാ ഗാന്ധിയിൽ ഞെട്ടലും ക്ഷോഭവും ഉണ്ടാക്കി. പ്രവാസ ജീവിതങ്ങൾ കഴിഞ്ഞു അവസാനം അബു തിരുവനന്തപുരത്തു കവടിയാറിലെ ഗോൾഫ് ലിങ്ക്സ് റോഡിലുള്ള ശരണം വീട്ടിലേക്കു താമസം മാറി. മാതൃഭൂമിയിലും ദേശാഭിമാനിയിലും മറ്റും ലേഖനങ്ങൾ. മാതൃഭൂമി വാരികയിൽ കാകദൃഷ്ടി എന്ന ഒരു കാർട്ടൂൺ പരമ്പരയും വർച്ചിരുന്നു. താൻ നാസ്തികനും യുക്തിവാദിയുമാണെന്നു ലേഖനങ്ങളിൽ പരസ്യ പ്രഖ്യാപനം നടത്തിയപ്പോൾ എനിക്ക് അദ്ദേഹത്തെക്കാണുവാൻ താൽപര്യമുണ്ടായി. ഞാനും ഒരു സുഹൃത്തുമായി അദ്ദേഹത്തെ പോയിക്കണ്ടു. കൊല്ലത്തു വന്ന് ഒരു പ്രഭാഷണം നടത്തുവാൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം അതു സമ്മതിച്ചു 2002 ജൂലൈ രണ്ടിനു കൊല്ലം പബ്ളിക് ലൈ ബ്രറിയിൽ കൂടിയ നിറഞ്ഞ സദസ്സിനോട് അദ്ദേഹം സംസാരിച്ചു.

അബു വന്ന വിവരമറിഞ്ഞു കൊല്ലത്തുള്ള എല്ലാ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ആഹാളിൽ അണിനിരന്നു. അദ്ദേഹത്തിന്റെ പ്രസംഗം മത്സരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്രങ്ങൾ രണ്ടും മൂന്നും കോളങ്ങളായി വാർത്ത കൊടുത്തു. ഇതിനിടയിൽ അദ്ദേഹത്തെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. അടിയന്തിരാവസ്ഥക്കാലത്തു അദ്ദേഹം രാജ്യസഭാ മെമ്പറായിരുന്നു. 1972 മുതൽ 1978 വരെ. നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി അബു നിർമ്മിച്ച നോ ആർക്സ് (NoArks ) എന്ന ഉപമാ ചിത്രം 1969 ൽ ലണ്ടൻ ചലച്ചിത്രോൽസവത്തിൽ മെരിറ്റ് സർട്ടിഫിക്കറ്റ് നേടുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതിയാണ് അബു ഓൺ ബംഗ്ലാദേശ് (Abu on Bangladesh) എന്നത്. നിത്യവും രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പറന്നു പോയി കാർട്ടൂൺ വരച്ചിരുന്ന അബു 1924 ൽ തിരുവല്ലയിൽ ജനിച്ചു. 2002 ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് വെച്ചു അന്തരിച്ചു. ഈ ഡിസംബർ ഒന്നിന് 19 വർഷം തികയുന്നു. ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ചിരുന്ന അബുവിനെ സ്നേഹപൂർവ്വം ഓർക്കുന്നു.


📁 ശ്രീനി പട്ടത്താനം

 6,054 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo