വൈക്കം സത്യാഗ്രഹം വിജയിപ്പിച്ചത് കേരളത്തിലെ കോൺഗ്രസ്സുകാരല്ല; ഒരു യുക്തിവാദിയാണ്- ശ്രീനി പട്ടത്താനം.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

വൈക്കം സത്യാഗ്രഹം ആരംഭിച്ചത് 1924 മാർച്ച് 30 നാണ്. സമരത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു ടി.കെ.മാധവൻ, കെ.പി.കേശവമേനോൻ, കെ.കെ.മാധവൻ, സത്യവ്രതസ്വാമികൾ, സഹോദരൻ അയ്യപ്പൻ, സി.വി.കുഞ്ഞുരാമൻ കെ.എം. പണിക്കർ, സി.കൃഷ്ണൻ വക്കീൽ, ഐ.കെ.രാമൻ, കെ.പി. കറുപ്പൻ, എൻ.കുമാരൻ, എം.എൻ നായർ, എസ്.പത്മനാഭമേനോൻ, മന്നത്തു പത്മനാഭൻ, എൻ. രാമകൃഷ്ണപിള്ള വി.അച്ചുത മേനോൻ, ജോർജ് ജോസഫ് തുടങ്ങിയവർ. സമരം ആരംഭിച്ചതോടെ രാജാവ് ക്ഷുഭിതനാവുകയും പങ്കെടുത്ത പത്തൊൻപതു് പേരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്കയും അവരെ ജയിലിലാക്കുകയും ചെയ്തു.

കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള ഈ സമരം പൊളിഞ്ഞതോടെ കെ.പി.കേശവമേനോനും ബാരിസ്റ്റർ ജോർജ്‌ബോസഫും ചേർന്നു ആലോചിച്ച് ഒരു വഴി കണ്ടു പിടിച്ചു. അയിത്തത്തിനും ബ്രാഹ്മണ്യത്തിന് മെതിരെ തമിഴ് നാട്ടിൽ പ്രവർത്തിക്കുന്ന യുക്തിവാദിയായ പെരിയാർ ഇ.വി.രാമസ്വാമിയോട് വൈക്കം സത്യാഗ്രഹം ഏറ്റെടുക്കാൻ അഭ്യർഥിച്ചുകൊണ്ടു അവർ കത്തെഴുതി. കത്തിൽ ഇപ്രകാരം അവർ ആവശ്യപ്പെട്ടു.”താങ്കൾ വന്നു ഈ പ്രക്ഷോഭത്തിന് പുതുജീവൻ പകരണം. അല്ലാത്തപക്ഷം രാജാവിന് മാപ്പെഴുതിക്കൊടുക്കാൻ ഞങ്ങൾ നിർബന്ധിതരാവും. വേറൊരു പോംവഴിയും ഇല്ല. അങ്ങനെയായാൽ ഞങ്ങൾക്കൊന്നും നഷ്ടമാവില്ല. മഹത്തായൊരുജനമുന്നേറ്റം നിർവീര്യമായി പ്പോകുമെന്നു മാത്രം. അതാണ് ഞങ്ങളെ വ്യാകുലപ്പെടുത്തുന്നതു്. അതു് കൊണ്ടു വൈകാതെ വന്ന് പ്രക്ഷോഭത്തിന്റെ നേതൃത്വംഏറ്റെടുക്കുക.”(ഇ.വി.ആർ.ആത്മകഥ ) അഭ്യർഥന മാനിച്ചു രണ്ടു യുക്തിവാദികളുടെ കൂടെ അദ്ദേഹം തൽക്ഷണം വൈക്കത്ത് എത്തിച്ചേർന്നു.

രാജാവിനെതിരായി സമരം ചെയ്യാൻ അദ്ദേഹം വൈക്കത്ത് വന്നു ബോട്ടിൽ നിന്നും ഇറങ്ങുമ്പോൾ അദ്ദേഹത്തെ കാത്തു രാജാവിന്റെ പോലീസ് നില്പുണ്ടായിരുന്നു. കാത്തുനിന്ന പോലീസ് മേധാവിയും തഹശീൽദാരും അദ്ദേഹത്തോട് പറഞ്ഞു രാജാവിന്റെ നിർദ്ദേശപ്രകാരം അങ്ങയെ സ്വീകരിക്കാനും താമസസൗകര്യങ്ങൾ ഏർപ്പെടുത്താനും വേണ്ടി വന്നതാണ് ഞങ്ങളെന്നു. തുടർന്നു അവരുടെ സ്വീകരണം അവർ സ്വീകരിച്ചു. അങ്ങനെ സ്വീകരിക്കാനു ള്ള കാരണം രാജാവും കൂട്ടരും ഡെൽഹിയിലേക്കു പോകുമ്പോൾ ഈ റോഡിലിറങ്ങി ഈ വി ആറിന്റെ ബംഗ്ലാവിലും അനുബന്ധ സത്രങ്ങളിലുമാണ് അവർ താമസിക്കുക. അതിനുള്ള മാന്യമായ നന്ദി പ്രകടനമാണ് പോലീസിന്റെ സ്വീകരണം. പക്ഷെ രാജാവ് സ്വീകരിച്ചുവെങ്കിലും ഇവി ആർ രാജാവിനെതിരായ പ്രക്ഷോഭത്തിലേക്ക് തന്നെതിരിഞ്ഞു. സമരത്തിന്റെ കെട്ടും മട്ടും മാറി.സമര പ്പന്തലിൽ ആളും ആരവവും വർദ്ധിച്ചു. സമരപ്പന്തൽ പട്ടുകൂറ്റൻ പന്തലായി. വലിയ വാർപ്പിലും ചെമ്പിലും സദ്യവട്ടങ്ങൾ തയ്യാറായി. ദിവസേന മുന്നൂറോളം വോളണ്ടറിയന്മാർ. സംഭാവന നാലുഭാഗത്തു നിന്നും ഒഴുകി എത്താൻ തുടങ്ങി. ദിവസവും വോളണ്ടറിയന്മാരുടെ എണ്ണം വർദ്ധിച്ചു. അതു് ആയിരത്തോളമായി. ഇതിനിടയിൽ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു പഞ്ചാബിൽ നിന്നും സ്വാമി സിരാതാനന്ദയുടെ നേതൃത്വത്തിൽ 50 തോളം പഞ്ചാബികൾ എത്തി. അവർ 2000 രൂപ ആദ്യം സംഭാവന ചെയ്യുകയും സന്നദ്ധഭടന്മാർക്ക് ആഹാരത്തിനുള്ളതുക സംഭാവന ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.

എന്നാൽ ഈ സംഭവം അറിഞ്ഞ ബ്രാഹ്മണ പക്ഷം ഗാന്ധിജിയെ സ്വാധീനിക്കുകയും പഞ്ചാബികളെ മടക്കി അയപ്പിക്കുകയും ചെയ്തു. നാടാകെ ഇളകി മറിഞ്ഞതോടെ ഇ.വി.ആറിനെയും കൂടെയുണ്ടായിരുന്ന അയ്യ മുത്തുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇ.വി. ആർ ജയിലിലായതോടെ ഭാര്യ നാഗമ്മാളും സഹോദരി എസ്. ആർ കണ്ണമ്മാളും സംസ്ഥാനമാകെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു ഇതിനിടയിൽ രാജാവ് അന്തരിച്ചു. അതിന്റെ ഭാഗമായി ജയിലിൽ കിടന്നവരെ തുറന്നു വിട്ടു. അക്കൂട്ടത്തിൽ ഇ.വി. ആറും സുഹൃത്തും ജയിൽ വിമോയിതരായി. ഗത്യന്തരമില്ലാതെ വന്നപ്പോൾ മഹാറാണി ഒത്തു തീർപ്പിന് തയ്യാറായി. ആ വിവരം ഈ വി.ആറിനെ അറിയിച്ചു. ഒത്തു തീർപ്പ് രേഖയിൽ ഒപ്‌ വെക്കാറായപ്പോൾ പഴയ ബ്രാഹ്മണപക്ഷം സർ രാജഗോപാലാചാരി മുഖേന ഗാന്ധിജിയെ ബന്ധപ്പെട്കയും വൈക്കത്തു വരുത്തുകയും റാണിയുമായി കരാർ ഒപ്പിടുകയും ചെയ്തു. ബ്രാഹ്മണ്യത്തിന്റെ ഈ ചതി പ്രയോഗത്തെക്കുറിപ്പും ഗാന്ധി അവരോടൊപ്പം നിന്നതിനെക്കുറിച്ചും ഈ വി ആർ തന്റെ ആത്മകഥയിൽ വിലപിക്കുന്നുണ്ട്.

ശ്രീനി പട്ടത്താനം
https://www.facebook.com/sreeni.pattathanam

 4,255 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo