കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഭൂരിഭാഗവും നാസ്തികന്മാർ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കേരളം ഭരിച്ച മുഖ്യമന്ത്രിമാർ ഇ.എം.എസ്, പട്ടം താണു പിള്ള, ആർ.ശങ്കർ, സി. അച്യുതമേനോൻ , കെ.കരുണാകരനൻ , എ.കെ.ആന്റണി.പി.കെ.വാസുദേവൻ നായർ, സി.എച്ച്.മുഹമ്മദ് കോയ , ഇ.കെ.നായനാർ, ഉമ്മൻ ചാണ്ടി, വി.എസ്.അച്യുതാനന്ദൻ. പിണറായി വിജയൻ എന്നിവരാണ്. ഇതിൽ പട്ടം, ശങ്കർ, കരുണാകരൻ , സി.എച്ച്, ഉമ്മൻ ചാണ്ടി എന്നിവർ വിശ്വാസികളാണ്. ബാക്കിയുള്ളവർ അവിശ്വാസികളാണ്. ഇതിൽ എ.കെ.ആന്റണി ഭൗതികവാദിയും ബാക്കിയുള്ളവർ വൈരുദ്ധ്യാത്മക ഭൗതിക വാദികളുമാണ്. പൊതുവെ പറഞ്ഞാൽ ഇവർ നാസ്തികന്മാരും മത നിഷേധികളുമാണ്.

എ കെ.ആന്റണി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ദൃഢ പ്രതിജ്ഞയാണ് എടുക്കാറുള്ളത്. പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഗൗരവം എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. അച്യുതമേനോൻ യുക്തിവാദിയായിരുന്നു എന്നത് മാത്രമല്ല അദ്ദേഹം യുക്തിവാദിസംഘം യോഗങ്ങളിൽ പങ്കെടുക്കാൻ സന്മനസ്സ് കാണിക്കുകയും ചെയ്തിട്ടുള്ള ആളാണ്. ഇ.എം.എസ് തന്റെ ആത്മകഥയിൽ പറയുന്നു യുക്തിവാദി എം.സി.ജോസഫ് നടത്തിയ യുക്തിവാദി മാസിക സ്ഥിരമായി വായിച്ചത് മൂലം തന്റെ ബുദ്ധിപരമായ വളർച്ചയെ സഹായിച്ചിട്ടുണ്ടെന്ന്.

ഭഗവാനെന്തിന്‌ പാറാവെന്നും മകരവിളക്ക് തെളിയുന്നതു് ആ ഭട്ടതിരിപ്പാടി (അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ്) ന്റെ പണിയാണെന്നു അഭിപ്രായപ്പെടുന്നു ::യും ചെയ്ത മുഖ്യമന്ത്രിയാണ് ഇ കെ നായനാർ. വസൂരി ദേവിയുടെ വിളയാട്ടമാണെന്നു വിശ്വസിച്ചിരുന്ന കാലത്തു നഷ്ടപ്പെട്ട അമ്മയെ ഒരു നോക്ക് അടുത്തു നിന്നു കാണുവാൻ പോലുംകഴിയാതെ പോയ ഒരു കുഞ്ഞുമകന്റെ മനോനൊമ്പരത്തിൽ നിന്നും ഉയിർക്കൊണ്ടു നിഷേധിയായി വളർന്ന വ്യക്തിത്വമാണ് അച്യുതാനന്ദന്റേത്. അടുത്ത കാലത്തു നടന്ന എം സി.ജോസഫ് അവാർഡ് ദാനം നിർവഹിക്കാൻ യുക്തിവാദി സംഘത്തിന്റെ അങ്കണത്തിലേക്ക് കയറി വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ചുരുക്കത്തിൽ 1957 മുതൽ ഇത് വരെ കേരള ഭരണകൂടത്തിന്റെ നേതൃത്വം ഏറിയപങ്കും പുരോഗമന ചിന്തകരുടെ കൈകളിലായിരുന്നു.

📁  ശ്രീനി പട്ടത്താനം

 765 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo