ഞാൻ പാവം, നിങ്ങളൊക്കെ പണക്കാർ…

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇത്തരം ചൊല്ലുകൾ കേൾക്കാത്തവരായി ആരും കാണില്ല. ഇതൊക്കെ മനുഷ്യരുടെ കാർഷിക വൃത്തിയെ ആധാരമാക്കി വന്ന ചൊല്ലുകൾ ആയതിനാൽ, കാർഷിക വൃത്തിയിൽ ഊന്നിത്തന്നെ ഈ സബ്ജെക്ട് പരിശോധിക്കുന്നു….

ഇന്ന് സമ്പത്തീകം കൂടുന്നത്, ഒരു കുറ്റമായി സമൂഹം കാണുന്ന കാഴ്ചപ്പാടിൽ നിന്നും, മാറി ചിന്തിക്കാത്തതാണോ ഇത്തരം ചൊല്ലുകൾക്ക് ഇന്നും കാരണമാകുന്നത് ⁉️

നൂറു വർഷം മുമ്പ് വരെ, അതായത്, ലോകം ശാസ്ത്രീയമായി പുരോഗമിക്കുന്നതിന് മുമ്പ്, കാർഷിക വൃത്തിയിൽ നിന്നുള്ള ആദായം ആയിരുന്നു ജനങ്ങളുടെ സമ്പത്തിന്റെ മുഖ്യ വഴി.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ ലോകം അശാസ്ത്രീയമായ ജൈവീക കൃഷി രീതി ആയിരുന്നു അവലംബിച്ചിരുന്നത്. അതിനാൽ തന്നെ ഉല്പാദനവും വരുമാനവും കുറവായിരുന്നു. വർധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ അന്നത്തെ കാർഷിക രീതിക്ക് സാധിച്ചിരുന്നില്ല. അതിനാൽ ഉത്പാധിപ്പിക്കുന്ന കാർഷിക വിളകൾ പൂഴ്ത്തി വെച്ച് മാർക്കെറ്റിൽ വില കയറ്റി, ശേഷം ഈ വിളകൾ വിൽക്കുന്ന രീതി അന്നത്തെ ഭൂ ഉടമകളും, ഇടനിലക്കാരും കൈക്കൊണ്ടു.

അങ്ങനെ ഭൂഉടമകളും ഇടനിലക്കാരും സാമ്പത്തീകമായി വളർന്നു. സാധാരണ ജനങ്ങളും കൃഷിക്കാരും സമ്പത്തീകം ഇല്ലാതെ നശിക്കുന്ന രീതിയിൽ ആയിരുന്നു കാര്യങ്ങൾ . അത്‌ പിന്നീട് പല വിപ്ലവങ്ങൾക്കും വഴിവെച്ചു. 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒക്കെ, സമ്പത്തീകം ഉള്ളവർ എന്ന് വെച്ചാൽ, ഇതര സമൂഹത്തിൽ മാന്യത ഇല്ലാത്ത ആളുകൾ എന്ന രീതിയിൽ എത്തി.

പക്ഷെ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, ശാസ്ത്രീയമായ ഒരു കുതിച്ചു ചട്ടമാണ് ഉണ്ടായത്.

ജ്യോതിശാസ്ത്രം, കമ്പ്യൂട്ടർ സയൻസ്, ആകാശത്തിൽ മനുഷ്യന് പക്ഷികൾക്ക് മുകളിൽ മേൽക്കോയ്മ ഇങ്ങനെ അനേകം ശാസ്ത്ര പുരോഗതികൾ 20 ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി മനുഷ്യൻ കൈവരിച്ചു . ഇതൊക്കെ പാരമ്പര്യ ജൈവീക കൃഷി രീതിയിൽ നിന്നും ശാസ്ത്രീയ കൃഷി രീതിയിലേക്ക് കാർഷിക വൃത്തിയെ തിരിച്ചു വിടാൻ, ലോകത്തെ പ്രേരിപ്പിച്ചു.

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ വർഷത്തിലുള്ള കാർഷിക yield ഒരു hectare ന് 800 കിലോ വിള ആയിരുന്നു- നമ്മുടെ പഞ്ചാബിൽ പോലും . അത്‌ അന്നത്തെ ഇന്ത്യയിലെ 40 കോടി ജനങ്ങൾക് അപര്യാപ്തമായിരുന്നു. ആ കാർഷിക വിളകൾ, 10 കോടി (25%)ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ കൂടി അപര്യാപ്തം ആയിരുന്നു.

ജവഹർലാൽ നെഹ്‌റുവിന്റെ പഞ്ചവത്സര പദ്ധതികൾ, 1965 നു ശേഷമുള്ള, ജൈവ കൃഷി രീതിയിൽ നിന്നും മാറി, ഇന്ദിരഗാന്ധി വിഭാവനം ചെയ്ത, പൂർണ ശാസ്ത്രീയ കാർഷീക രീതിയിൽ ഉള്ള ഉത്പാദനം, ഇവയൊക്കെ ഇന്ത്യൻ കാർഷിക സമ്പത്ത് വ്യവസ്ഥയെ പതിന്മടങ്ങു വർധിപ്പിച്ചു.

1970 കളിൽ നമ്മൾ പഞ്ചാബിൽ ഒരു ഹെക്റ്ററിൽ, 1947 ലെ 800 കിലോ എന്ന, പരിതാപകരമായ നിലയിൽ നിന്നും, 4000 കിലോ / hectare എന്ന വാർഷിക ഉത്പാദനത്തിൽ എത്തി. ഇപ്പോൾ 5000-6000 കിലോ / ഹെക്ടർ എന്ന രീതിയിൽ ആണ് പഞ്ചാബിലെ ഉൽപാദനം. കേരളത്തിൽ ഇത് ഇപ്പോൾ 2400 കിലോ / ഹെക്ടർ എന്ന നിലയിൽ ആണ്. കേരളത്തിൽ സ്വാതന്ത്ര്യത്തിന് മുമ്പ് 450 കിലോ / ഹെക്ടർ എന്ന നിലയിൽ ആയിരുന്നു എന്ന് കൂടി ഓർക്കുക. പഞ്ചാബിലെ ഉത്പാദനത്തിൽ നമ്മൾ മുമ്പിൽ ആണെങ്കിലും ചൈനയുടെ “22000 കിലോ / ഹെക്ടർ” എന്ന രീതിയിൽ എത്താൻ ഇനിയും നാം ബഹുദൂരം സഞ്ചരിക്കണം.

ജൈവീക കൃഷി രീതി ഉപേക്ഷിച്ചു, ശാസ്ത്രീയ കൃഷി രീതി നാം അവലംബിച്ചപ്പോൾ, 1980 ആയപ്പോഴേക്കും ആഹാരം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിക്കഴിഞ്ഞു ഇന്ത്യ . കൂടാതെ നമ്മുടെ ഇപ്പോഴത്തെ കോവിഡ് ലോക്‌ഡോൺ തുടങ്ങിയപ്പോൾ, പ്രധാനമന്ത്രി പറഞ്ഞത് അടുത്ത 3 വർഷത്തേയ്ക്കുള്ള food stock ഇന്ത്യയുടെ ഗോഡൗണുകളിൽ ഉണ്ട് – അതിനാൽ ഇന്ത്യയിൽ ഭക്ഷ്യക്ഷാമം ഉണ്ടാകില്ല എന്ന്. ഇതെല്ലാം ജൈവ കൃഷിയുടെ നേട്ടമല്ല, ശാസ്ത്രീയ കൃഷിയുടെ നേട്ടമാണ്.

2017-18 ൽ, ഏകദേശം 2 വർഷം മുമ്പ് പൂർണമായി ജൈവ കൃഷിയിലേക്ക് മാറിയ ശ്രീലങ്ക, ഇപ്പോൾ സാമ്പത്തികമായി നശിച്ചു, വിളകൾ നശിച്ചതിനാൽ പട്ടിണി രാജ്യമായി മാറി.പക്ഷെ ഇപ്പോൾ അവർ , വീണ്ടും ആധുനിക ശാസ്ത്രീയ കൃഷി രീതിയിലേക്ക് മാറുകയാണെന്ന് കഴിഞ്ഞ മാസം മുതൽ ശ്രീലങ്കൻ സർക്കാർ പ്രഖ്യാപിച്ചു.

1950 നു ശേഷം, കൃഷിയിൽ മാത്രമല്ല, മിക്കവാറും എല്ലാ മേഖലകളിലും ശാസ്ത്രീയ രീതിയിൽ പുരോഗതി ഉണ്ടായതിനാൽ എഞ്ചിനീയറിംഗ്, സാമ്പത്തിക ശാസ്ത്രം, മെഡിക്കൽ സയൻസ്, കമ്പ്യൂട്ടർ മേഖലകളിലെല്ലാം പെട്ടന്ന് ലോകം പുരോഗതി കൈവരിച്ചു.

ആധുനിക കാലത്തെ ശാസ്ത്ര പുരോഗതി, അൽപ്പം സാങ്കേതിക വിദ്യ അറിയാവുന്നവർക്കെല്ലാം സാമ്പത്തിക പുരോഗതി കൈവരിക്കാവുന്ന രീതിയിൽ എത്തി. ടെക്നോളജി അൽപ്പം വ്യത്യാസമായി മാർക്കറ്റ് ചെയ്യുന്നതിലൂടെ ആർക്കും സാമ്പത്തീകം ഉണ്ടാക്കാമെന്ന രീതിയിലായി കാര്യങ്ങളുടെ പോക്ക്.

🟥 സാമ്പത്തിക കുറ്റകൃത്യത്തിലൂടെ പണ സാമ്പാധന മാർഗങ്ങൾ അവലംബിക്കുന്നവരെയും, കോവിഡ് പോലുള്ള സാഹചര്യ കാരണങ്ങളാൽ സാമ്പത്തീകം നഷ്ടപ്പെടുന്നവരെയും പറ്റിയല്ല ഇവിടെ പ്രതിപാദിക്കുന്നത്.

“സാമ്പത്തിക കുത്തക” എന്നത് ലോകത്ത് ഇപ്പോൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. ശാരീരിക അധ്വാനത്തെക്കാൾ മസ്‌തിഷ്കം കൊണ്ടുള്ള അധ്വാനത്തിൽ നിന്നും, കൂടുതൽ കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് ചെയ്യാൻ സാധിക്കുന്നതിനാൽ മസ്തിഷ്ക ജോലിക്ക് വരുമാനം നല്ലത് പോലെ വർധിച്ചു. ഇത് അനേകം പുതിയ tech മുതലാളിമാരെ സൃഷ്ടിക്കുന്നു… ഈ ഒരു വ്യത്യാസം, എപ്പോൾ ആർക്ക് വേണമെങ്കിലും മുതലാളി ആകാം എന്ന രീതിയിൽ എത്തി – പക്ഷെ , എന്നാൽ അൽപ്പം അശ്രദ്ധ, അവർക്ക് പെട്ടെന്ന് തന്നെ സാമ്പത്തിക പ്രതാപം നഷ്ടപ്പെടുത്താം.

കോർപ്പറേറ്റ് കമ്പനികളിൽ ഒക്കെ ജനാധിപത്യ സമ്പ്രദായം നടപ്പിലാക്കികഴിഞ്ഞു. അവിടെയും അനാവശ്യമായി “സാമ്പത്തീകം കുന്നുകൂടുന്ന ” പഴയ സ്ഥിതി ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

ആധുനിക ശാസ്ത്രീയ വികസന രീതിക്കനുസരിച്ചു നമ്മൾ മാറാൻ തയ്യാറായാൽ, ആർക്കും സാമ്പത്തിക വരുമാനം കൂട്ടാൻ യാതൊരു പ്രയാസവുമില്ലാത്ത ഒരു കാലത്തു കൂടിയാണ് നാം കടന്നു പോകുന്നത്.

ഒരു നൂറ്റാണ്ട് മുമ്പ് വരെയുണ്ടായിരുന്ന “നില കുത്തക ” , “സാമ്പത്തിക കുത്തക “, “ഭൂപ്രഭുക്കൾ ” തുടങ്ങിയ പ്രയോഗങ്ങൾ ഇപ്പോൾ അപ്രസക്തമാണ്. ഫാസിസം, ഇടത് – വലത് ചിന്താഗതി,
സോഷ്യലിസം, കമ്മ്യൂണിസം, ക്യാപ്റ്റലിസം, മതാധിപത്യം ഇവയുടെ കാലം പുതിയ ശാസ്ത്രീയ സാമ്പത്തിക സാമൂഹിക ക്രമങ്ങൾക്ക് വഴിമാറി തുടങ്ങിയിരിക്കുന്നു.

ഈ കാലത്ത്, ആധുനിക ജനാധിപത്യ രാജ്യങ്ങളിൽ കൂടുതലായും പ്രചാരം ലഭിക്കുന്നത്,
🔴 പുരോഗമന ഉദാരവൽക്കരണം,
🔴 ശാസ്ത്രീയ സ്വതന്ത്ര ചിന്താ വാദം, 🔴മാനവീക ജനകീയതാ വാദം, 🔴 പുരോഗമന വ്യക്തിഗത യഥാസ്ഥിതികതാ വാദം ( scientific liberalism, conservatism, humanist libertarianism and populism with moderatism ) പോലുള്ള പുതിയ ആശയങ്ങൾക്കാണ്.
👉 ഇതിൽ ആധുനിക യാഥാസ്ഥിതികാ വാദം അൽപ്പം വിവാദപരം ആണെങ്കിലും, ആ തത്വത്തിന്റെ “സാമ്പത്തികമായി സർക്കാരിനെ ആശ്രയിക്കാതെ ജീവിക്കുക” എന്ന ആശയത്തിന് ഇപ്പോൾ പ്രാമുഖ്യം ലഭിക്കുന്നുണ്ട്.

പറഞ്ഞു വരുന്നത് സാമ്പത്തിക പുരോഗതി എന്നത്, ഈ കാലത്ത് വലിയ ബാലികേറാ മലയൊന്നുമല്ല. അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ നിയമപരമായി സാമ്പാദ്യം കൂട്ടാവുന്ന കാര്യമേയുള്ളൂ ഇപ്പോൾ. പക്ഷെ സ്ഥിരമായ പരിഷ്കരണം സാമ്പത്തിക മാർഗത്തിൽ അത്യാവശ്യം – അല്ലെങ്കിൽ തോറ്റുപോകും.

ഇന്ന് സാമ്പത്തിക പുരോഗതിയെക്കാളേറെ, പ്രാധാന്യം കൈവരുന്നത് ശാസ്ത്ര പുരോഗതിക്കാണ്. കാരണം അവിടെ മസ്‌തിഷ്കം കൊണ്ടുള്ള അതി കഠിനമായ അധ്വാനം അത്യാവശ്യം. അതിനാൽത്തന്നെ ശാസ്ത്ര മേഖലകളിൽ ജനങ്ങളുടെ പ്രാതിനിത്യം വളരെ വളരെ കുറവാണ്.

ഇനിയുള്ള കാലം ശാസ്ത്ര മേഖലയിൽ ഉള്ളവർക്കായിരിക്കും സാമ്പത്തിക മേഖലയിൽ ഉള്ളവരേക്കാളും അതി പ്രാധാന്യം ലഭിക്കുന്നത്. എന്ന് വെച്ചാൽ ശാസ്ത്രീയ പുരോഗമത്തോടുകൂടിയുള്ള സാമ്പത്തിക പുരോഗതിക്കേ നിലനിൽപ്പുള്ളൂ എന്നർത്ഥം.

അതിനാൽ, പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ മുമ്പിൽ തുറന്നു കിടക്കുമ്പോൾ “ഞങ്ങൾ പാവങ്ങളാണ്, നിങ്ങൾ പണക്കാരാണ് ” എന്ന പഴയ ഗോത്ര വാചകം തന്നെ അപ്രസക്തമാകുന്നു.

⭕️ സമ്പത്തീക നിലപാടുകളിൽ ശാരീരിക – മാനസീക ബലഹീനത ഉള്ളവരെയും, കുട്ടികളെയും, മുതിർന്ന പൗരന്മാരെയും പ്രത്യേകമായ പരിഗണനയോടുകൂടിയാണ് ആധുനിക ജനാധിപത്യ രാജ്യങ്ങൾ കണക്കാക്കുന്നത് എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.⭕️ അവർ വെൽഫയർ സ്റ്റേറ്റ് എന്ന ആശയമുള്ള ജനങളുടെ സോഷ്യൽ സെക്യൂരിറ്റിക്ക് ഊന്നൽ നൽകുന്നതിനാൽ, രാജ്യത്തിനു വേണ്ടിയുള്ള അധ്വാനം വർധിപ്പിക്കുന്നതിന് അവിടുത്തെ ജനങ്ങൾ മടി കാണിക്കുന്നില്ല. ഇതെല്ലാം നമുക്കും പ്രവർത്തികമാക്കാം.

സാമ്പത്തികമായി വളരുന്നതിനോടൊപ്പം ശാസ്ത്രീയമായി സ്വയം വളർത്തുവാനും നമ്മൾ എല്ലാവരും ഒന്നിച്ചു ശ്രദ്ധിച്ചാൽ, അധികം താമസിക്കാതെ ഇന്ത്യയെ വികസിച്ച ആധുനിക രാഷ്ട്രങ്ങളുടെ പട്ടികയിൽ എത്തിക്കാം.

Let Evidence Lead

📁 അഡ്വ ദിലീപ് ഇസ്മായിൽ

 1,351 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo