എന്തിനാണ് മലയാളികൾ മലയാളം സംസാരിക്കുമ്പോൾ ഇംഗ്ലീഷ് വാക്കുകൾ ഇടക്ക് ഉപയോഗിക്കുന്നത്? ഗമ കാണിക്കാൻ ആണോ?

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ജർമാനിക് ഭാഷാ വിഭാഗമായ, ഇംഗ്ലീഷ് ഭാഷ രൂപം കൊണ്ടത് ഏകദേശം AD (CE) 5 ആം നൂറ്റാണ്ടിൽ ആണ്. അത്‌ വളരെ പുരോഗമിച്ചത് 14-15ആം നൂറ്റാണ്ടിലും. ഇന്ന് ഇംഗ്ലീഷ് ഭാഷയിൽ 10 ലക്ഷത്തിന് മേൽ വാക്കുകൾ ഉണ്ടെന്ന് കരുതപ്പെടുന്നു. ലോകത്തിലെ 67 രാജ്യങ്ങളിൽ ഇംഗ്ലീഷ് ഔദ്യോഗിക പ്രാഥമിക ഭാഷ ആണ്. കൂടാതെ 27 രാജ്യങ്ങളിൽ 2nd language ഉം ഇംഗ്ലീഷ് ആണ്.

മലയാള ഭാഷ രൂപം കൊണ്ടതായി പറയപ്പെടുന്നത് AD 9 ആം നൂറ്റാണ്ടിൽ ആണ്. നമ്മുടെ ഭാഷക്ക് “മലയാളം” എന്ന പേര് തന്നെ വരുന്നത് 17-18 ആം നൂറ്റാണ്ടോടുകൂടി ആണ്. തമിഴിൽ “മല” എന്നത് മലയായ പ്രകൃതിയും “ആളം” എന്നത് “പ്രദേശം” എന്നുമാണ് – പതുക്കെ നമ്മൾ സംസാരിക്കുന്ന ഭാഷക്ക് “മലയാളം” എന്ന് പറഞ്ഞു തുടങ്ങി. മലയാളത്തിൽ ഇപ്പോൾ ഏകദേശം ഒരു ലക്ഷത്തി നാൽപതിനായിരം (1.4 ലക്ഷം ) വാക്കുകൾ ഉണ്ടെന്ന് കരുതപ്പെടുന്നു.

സാധാരണയായി ഒരു ഭാഷയിലുള്ള വാക്കുകളുടെ അഭാവം ആണ്, ആളുകൾ മറ്റുള്ള ഭാഷാ പദങ്ങൾ ഉപയോഗിക്കാൻ കാരണം. എന്ന് വെച്ചാൽ മലയാളികൾ മലയാളം സംസാരിക്കുമ്പോൾ ചില വാക്കുകൾ കിട്ടാനുള്ള ക്ഷാമം, മലയാളത്തിൽ ഉള്ള വാക്കുകളുടെ ഉച്ഛാരണ കാഠിന്യം etc..ഈ കാരണങ്ങളാൽ അന്യ ഭാഷാ പദങ്ങൾ നമ്മൾ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

കൂടാതെ, നമ്മുടെ മലയാളം തന്നെ, കൂടുതലായി തമിഴും കുറച്ചു സംസ്കൃതവും, കേരളത്തിൽ ഉണ്ടായിരുന്ന prakrith ഭാഷയും ഒക്കെ ചേർന്നതാണ് ആദ്യ മലയാള ഭാഷാ രൂപം ഉണ്ടായത് . ശേഷം നമ്മുടെ ഭാഷയിൽ പോർട്ടുഗീസ്, അറബിക്, ഇംഗ്ലീഷ്, പാലി, മറാത്തി, ഡച്ച്, ഫ്രഞ്ച്, പേർഷ്യൻ തുടങ്ങിയുള്ള ഭാഷകളുടെ ഒരു സങ്കരങ്ങൾ ചേർന്ന് ഇന്നത്തെ മലയാളം ഈ രൂപത്തിൽ ആയി.

ഒരു ഭാഷയിലുള്ള വാക്കുകളുടെ അഭാവം, ആ ഭാഷക്കാർ മറ്റു ഭാഷകളിൽ നിന്ന് വാക്കുകൾ കടം കൊണ്ട് ഉപയോഗിക്കാൻ പ്രേരിപ്പിക്കും.

ചൈനീസ് – കൊറിയൻ ഭാഷയിൽ ഏകദേശം 7 ലക്ഷം വാക്കുകൾ ഉണ്ട്. അതിനാൽ അവർക്ക് കൂടുതലായി മറ്റു ഭാഷാ പദങ്ങളെ ആശ്രയിക്കേണ്ടതായി വരില്ല.

തമിഴിൽ 1.25 ലക്ഷം വാക്കുകൾ ആണുള്ളത്.
പല രാജ്യങ്ങളിൽ പല dialects ആയി അറബി ഭാഷക്ക് ഒരു കോടിയോളം വാക്കുകൾ ഉണ്ട്. ചില രാജ്യങ്ങളിലെ അറബി മറ്റു രാജ്യത്തിൽ അറബി സംസാരിക്കുന്നവർക്ക് മനസ്സിലാകില്ല – ഭാഷാ രൂപീകരണത്തിൽ അത്രയും അന്തരം അറബി ഭാഷയിൽ കാണുന്നു. ഒരു രാജ്യം മാത്രമായി എടുത്താൽ അവിടെ ഉപയോഗിക്കുന്നത് 2 ലക്ഷമോ 4 ലക്ഷമോ അറബി വാക്കുകൾ മാത്രമായിരിക്കാം.

ഏറ്റവും കുറച്ചു ആളുകൾ സംസാരിക്കുന്ന ഭാഷ toki pona എന്ന കാനഡയിൽ ഉള്ള 100 ഓളം ആളുകൾ സംസാരിക്കുന്ന ഭാഷയാണ്. ആ ഭാഷയിൽ 1000 വാക്കുകൾ മാത്രമേയുള്ളൂ.

ഈ കമ്പ്യൂട്ടർ യുഗത്തിൽ programming language നായി നമ്മൾ കൂടുതൽ ആശ്രയിക്കുന്നത് ഇംഗ്ലീഷ് വാക്കുകളാണ്. കൂടാതെ ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇംഗ്ലീഷ് അറിയാമെങ്കിൽ ഒരുവിധം communication സാധ്യമാകും.

മാന്യമായ രീതിയിൽ സംവദിക്കുന്ന ആളുകൾക്ക് പരസ്പരം മനസ്സിലാകും എങ്കിൽ, ഏത് ഭാഷയിലെ ഏത് വാക്കും ഉപയോഗിക്കാം. ഒരു ഭാഷക്കാരനായി പോയത് കൊണ്ട് മാന്യത കുറയുകയോ കൂടുകയോ ചെയ്യുന്നില്ല. കൂടാതെ പണ്ട് വലിയ ആദരവോടെ സംസാരിച്ചിരുന്ന പല ഭാഷകളും ഇന്ന് ഇല്ലാതെയായിരിക്കുന്നതും കാണാം.

കൂടാതെ ടെക്നോളജി കൂടുതലായി വളർന്ന ഈ ആധുനിക കാലത്ത്, ഭാഷാ translators എന്നത് എല്ലാവർക്കും easy ആയി Google മൂലം ഒക്കെ access ചെയ്യാമെന്നിരിക്കെ, ഒരു ഭാഷ അറിഞ്ഞാൽ തന്നെ, വേറെ ഏത് ഭാഷക്കാരുമായും ആർക്കും സംവദിക്കാൻ പറ്റും. ഒരാൾ ഒരു ഭാഷക്കാരനായി ജനിച്ചതിൽ അഭിമാനിക്കാൻ യാതൊരു വകയുമില്ല ഇപ്പോൾ.

ഈ ആധുനിക കാലത്ത് “ഭാഷ” എന്നതിന്റെ “ആഡ്യത്വം” തന്നെ ഇല്ലാതാകുന്നു. അതിനാൽ മലയാളിക്ക് മലയാളത്തിൽ ഇംഗ്ലീഷ് കലർത്തി സംസാരിക്കുമ്പോൾ, കേൾവിക്കാർക്ക് ആ സംസാരം മനസ്സിലാകും എങ്കിൽ, അങ്ങനെ കലർത്തി സംസാരിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

Let Evidence Lead..

📁 അഡ്വ ദിലീപ് ഇസ്മായിൽ

 563 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo