ഹോമിയോവാദികൾ പ്രചരിപ്പിക്കുന്ന അബദ്ധങ്ങളും കപടശാസ്ത്രവും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കുട്ടികൾക്ക് വിതരണം ചെയ്യുന്ന ആർസ് ആൽബ്‌ 30 സി എന്ന ഉൽപന്നത്തിൽ ഹെവി മെറ്റൽ, വിഷാംശം എന്നിവ ഇല്ലെന്ന് ഇല്ലെന്ന് ഹോമിയോ വകുപ്പ് പറഞ്ഞെല്ലോ. പിന്നെ എന്താണ് എതിർപ്പ്?

പലതുണ്ട് ചിന്തിക്കാൻ:

  1. ആർസ് ആൽബ്‌ 30 ൽ ഹെവി മെറ്റൽ ഉണ്ടോ, അല്ലെങ്കിൽ വിഷാംശം ഉണ്ടോ എന്ന കാര്യം ഹോമിയോ വകുപ്പ് സാക്ഷ്യപ്പെടുത്തുകയല്ല വേണ്ടത്. സയൻസ് തെളിവുകളാൽ നയിക്കപ്പെടുന്നു. ഹോമിയോ ഉത്പന്നങ്ങൾ നിർമിക്കുന്ന അനേകം സ്ഥാപനങ്ങൾ ഉണ്ടല്ലോ. അവിടെ ഉല്പാദിപ്പിക്കുന്ന പദാർത്ഥങ്ങൾ കൃത്യമായ ടെസ്റ്റുകൾ വഴി സുരക്ഷിതം എന്ന് തെളിയിക്കണം. അങ്ങെനെ ചെയ്യാൻ സംവിധാനം ഉണ്ടാകണം. മറ്റു കാര്യങ്ങൾ തെളിവുകൾ അല്ല. വിഷാംശവും ഹെവിമെറ്റലും ബോധവൽക്കരണത്തിലൂടെ അപ്രത്യക്ഷമാകുകയില്ല.
  2. ആഴ്സനിക്കം ആൽബം എന്തിനെങ്കിലും മരുന്ന്/ ഔഷധം ആണെന്ന തെളിവ് ലോകത്തൊരിടത്തും ഉണ്ടായിട്ടല്ല. അത് വെറും ഹോമിയോ ഉത്പന്നം മാത്രമാണ്. ആരോഗ്യദായകമായ ഒരു ഗുണവും അതിന് അവകാശപ്പെടാനില്ല. മറിച്ചൊരു തെളിവ് ഉണ്ടാകും വരെ ഈ നിലപാട് തുടരും. ആഴ്സനിക്കം ആൽബത്തിൽ ആഴ്സനിക്ക് ഉണ്ടോ എന്നതും സയൻസിനെ ബാധിക്കുന്ന പ്രശ്നമല്ല. ആഴ്സനിക്ക് ഇല്ലെങ്കിൽ അതൊരു പാഴ്‌വസ്തുവാണ്; മരുന്നല്ല. ഇനി, ആഴ്സനിക്ക് ഉണ്ടെങ്കിലോ? എങ്കിൽ അത് വിഷവസ്തുവാണ്, മരുന്നല്ല. അത് സയൻസ് കൃത്യമായി പറയുന്നുമുണ്ട്. അതിനുള്ള ബോധവത്കരണ പാഠങ്ങൾ എല്ലാ കെമിസ്ട്രി പുസ്തകങ്ങളിലും വായിക്കാവുന്നതും ആണ്.
  3. ആഴ്സനിക്കം ആൽബം തയ്യാറാക്കുമ്പോൾ 30 C നേർപ്പിക്കൽ ഉണ്ടാകണം എന്നാണ് പറയുന്നത്. ആ അളവിൽ മിശ്രിതത്തിൽ ആഴ്സനിക്കത്തിന്റെ ഒരു തന്മാത്ര പോലും ഉണ്ടാകില്ല. കാരണം അവഗാഡ്രോ നമ്പർ 6.02214076×1023 mol−1 ഇതാണ്. ഇതിനപ്പുറം 30 C നേർപ്പിക്കൽ നടന്നാൽ മാതൃസത്തിൻറെ തന്മാത്രകൾ കണ്ടെത്താനാവില്ല. തയ്യാറാക്കിയ പദാർത്ഥത്തിൽ കാണുന്നുവെങ്കിൽ അത് 30 C അല്ലെന്നുറപ്പാക്കാം. അതായത് പിഴവുള്ള നിർമാണ രീതിയിൽ തയ്യാറാക്കിയ ഉൽപന്നം. നാം ഒന്നുകൂടി മനസ്സിലാക്കണം – ബ്രിട്ടനിൽ ഒരു ഹോമിയോ റെമഡി റെജിസ്റ്റർ ചെയ്യണമെങ്കിൽ അത് 1/ 10000 ൽ കൂടുതൽ ഡൈല്യൂട്ട് (dilution) ആയിരിക്കണം എന്നാണ് നിയമം. നാം ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ പതിപ്പിക്കുന്നില്ല എന്നത് കഷ്ടം തന്നെ.
  4. ചുരുക്കിപ്പറയാം: തെളിവ്! അതുമാത്രമാണ് പ്രശ്നം. അതുണ്ടാകുമ്പോൾ അതേക്കുറിച്ചു സംവാദം ആകാം. അതുവരെ ആർസ് ആൽബ്‌ എന്നൊന്നില്ല…

. ക്യാപ്സ്യൂൾ കേരള

 4,985 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo