പാരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി ലോലം തുടങ്ങിയ വാക്കുകൾ പ്രയോഗിക്കുമ്പോൾ മലയോര മേഖലയിലെ ജനങ്ങൾ വളരെ സംശയത്തോടു കൂടിയാണ് നമ്മളെ കാണുക.

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

രാഷ്ട്രീയ പാർട്ടികളും ക്വാറി മാഫിയകളും ചേര്‍ന്ന് സാധാരണക്കാരുടെ മനസ്സിൽ ഉണ്ടാക്കിയെടുത്തൊരു കാര്യമാണ് പാരിസ്ഥിതി സംരക്ഷണമെന്നു പറയുന്നവർ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണെന്ന ബോധം!

പരിസ്ഥിതി ലോല പ്രദേശമായി ഒരു നാടിനെ അടയാളപ്പെടുത്തുമ്പോൾ അതവരുടെ ജീവിതം ദുരിതമാക്കാനുള്ള ഒരേർപ്പാടാണെന്നു തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.
അതുകൊണ്ട് തന്നെ എത്ര ശാസ്ത്രീയമായി ഒരു മേഖലയെ സംരക്ഷിക്കാനുള്ള മാർഗ്ഗരേഖകളും പദ്ധതികളും തയ്യാറാക്കി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ആ പ്രദേശത്തെ ജനങ്ങൾ തന്നെ അതിനെതിരെ രംഗത്ത് വരുന്നു!

നിരന്തരം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഇത്തരത്തിലുള്ള അതിശക്തമായ മഴയും അതിതീവ്രമായ മഴയുമൊക്കെയായി മാറുമെന്ന് മുന്നറിയിപ്പ് ലഭിക്കുമ്പോൾ
പാരിസ്ഥിതി ലോലമെന്നു അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ ജനങ്ങളെ നമുക്ക് മാറ്റിപ്പാർപ്പിക്കാമായിരുന്നു. ഇതുവഴി മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതെ നോക്കാമായിരുന്നു. എന്നാൽ എത്ര ദുരന്തങ്ങളുണ്ടായാലും കേരളത്തിൽ ഉരുൾപ്പൊട്ടാനും വെള്ളംകേറാനും സാധ്യതയുള്ള സ്ഥലങ്ങൾ അടയാളപെടുത്താനും അതിനുവേണ്ട മുൻകരുതലെടുക്കാനും നമ്മൾ തയ്യാറല്ല. ദുരന്തം വാതിൽപ്പടിയിലെത്തുമ്പോഴുള്ള അടിയന്തിര സുരക്ഷാ സംവിധാനമൊരുക്കുന്ന മുൻകരുതലല്ല ആവശ്യം! കാലാവസ്ഥാ മാറ്റങ്ങൾ തുടരുമെന്നും നമ്മൾ ജീവിക്കുന്നത് അത്ര സുരക്ഷിതമായ ഒരു സ്ഥലത്തെല്ലെന്നും ദുരന്തങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും മുൻകൂട്ടി കണ്ട് അതിനെതിരെ ശാശ്വതമായ ശാസ്ത്രീയമായ മുൻകരുതലുകൾ തന്നെയാണ് ഇനി ആവശ്യം.
അല്ലെങ്കിൽ ഇതാവർത്തിച്ചു കൊണ്ടേയിരിക്കും.!

📁  കെ പി ഇല്യാസ്

 1,798 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo