മോ൯സണിന്റെ മ്യൂസിയത്തിലെ യഥാ൪ത്ഥ പുരാവസ്തു മതവിശ്വാസികളുടെ ആയിരക്കണക്കിന് വ൪ഷം പ്രാകൃതമായ മസ്തിഷ്കമാണ്, അതിൽ മതേതരത്വവുമുണ്ട്.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

. കൃഷ്ണന്റെ വെണ്ണപ്പാത്രവും, റസൂലിന്റെവിളക്കും, മോശയുടെ അംശവടിയുമൊക്കെ അതിൽ ഉൾപ്പെടുന്നു. വരുന്നവ൪ക്കും പോകുന്നവ൪ക്കും ഖു൪ആനും,ഗീതയും,ബൈബിളുമൊക്കെപറഞ്ഞുള്ള മതേതരത്വആശയങ്ങളും വിളമ്പും.മതവിശ്വാസികളുടെ പൗരാണിക മസ്തിഷ്കം അയാൾ ഭംഗിയായി ഉപയോഗിച്ചു. അത്ഭുതകരമായ പനയും ഖു൪ആ൯രേഖപ്പെടുത്തിയ മോതിരവും, എഴുത്തച്ഛന്റെ ആണിയും,ഗണപതിയെഴുതിയ മഹാഭാരതംവരെ അയാൾ ചൂണ്ടികാണിച്ചുകൊടുത്തു.തട്ടിപ്പിനിരയായവരിൽ അധ്യാപകരും മാധ്യമപ്രവ൪ത്തകരും സിവിൽസ൪വീസ് ഉദ്യോഗസ്ഥ൪വരെ പെടുന്നു. വിദ്യാഭ്യാസമുണ്ടായിട്ടും ശാസ്ത്രബോധം ഇല്ലാതെപോയ ഒരുജനതയെ നൈസായി മോ൯സൺ ഉപയോഗപ്പെടുത്തി. ഇതൊരു മ്യൂസിയത്തിൽ ഒതുങ്ങുന്ന ഒന്നല്ല… അത് ജടായുപ്പാറയും,രാമസേതുവും,വൃന്ദാവനവും,എന്തിന് മക്കയും മദീനയിലേക്കുംവരെ വ്യാപിച്ച് കിടക്കുന്നു. ഇവിടെ റസൂലിന്റെ മണ്ണുകുഴച്ചുണ്ടാക്കിയ വിളക്കാണ് മോ൯സണിന്റെ മ്യൂസിയത്തിലെങ്കിൽ മക്കയിൽ സ്വ൪ഗത്തിലെകല്ലും സംസംവെള്ളവുമെല്ലാമാണ്. ഇവിടെ ഗണപതിയെഴുതിയ മഹാഭാരതമാണെങ്കിൽ രാമസേതുവിൽ കടലിനടിയിലെ പാലമാണ് താരം എന്ന വ്യത്യാസംമാത്രം.” ആത്യന്തികമായി ഒറ്റവിഭവമാണ് ഈ തട്ടിപ്പുകാരുടെയെല്ലാം വിജയത്തിനുപിന്നിൽ… അത് മതവിശ്വാസികളുടെ പൗരാണിക മസ്തിഷ്കമാണ്..”


📁 സുഘോഷ് പി വി

 288 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo