നദിദിനം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നിന്റെ പുഴ

ഞാൻ പുഴയുടെ തീരക്കാഴ്‌ചകളിലും മലരിക
ളിലും ചുഴികളിലും കണ്ണുനട്ട് ബസ്സിലിരുന്നു.

ഞങ്ങളുടെ ഭൂപ്രകൃതി ഉയർത്തിപ്പിടിക്കുന്ന
ജീവസ്സുറ്റ ഒരേയൊരു തനിമ.നാഴികമണിയു
ടെയും കലെണ്ടറിന്റെയും നൈസർഗികമന
സ്സ്.നഗരത്തിലേക്ക് ഇങ്ങനെ വണ്ടിയിലിരി
ക്കുമ്പോൾ നിരത്തിനൊപ്പം വളഞ്ഞുപുളഞ്ഞോളിച്ചുകളിച്ച് പിന്നെയും
കുറേനേരം പുറകെ ഓടിവരുന്ന സ്നേഹവ
തി.
നെഞ്ചുകലങ്ങി ഒഴുകുന്നവൾ.

മണ്ണിടിച്ചിൽ തടയാനാവണം പുഴയോരത്ത്
തൊഴിലാളികൾ സിമൻറ് തിണ്ട് കെട്ടുന്നു.
അതാ അവിടെ മുമ്പൊരു കൈതക്കാടാ
യിരുന്നു .ബാല്യകുതൂഹലങ്ങളുടെ ഒരു
യാത്രയിൽ ഈ നദീതീരം നിറഞ്ഞുകവിഞ്ഞി
രുന്ന കൈതക്കാടുകളുടെ സൂര്യസ്നാനം
ചെയ്യുന്ന ഹരിതസമൃദ്ധി മനസ്സിനെ വന്നു
പുണർന്നിരുന്നതിന്റെ ദാര്ശനികലഹരി
ഇപ്പോഴും അനുഭവിക്കാനാവുന്നുണ്ട്.

-കണ്ണുകൾ വീണ്ടും കരിങ്കൽകെട്ടിൽ ചെന്നിടിക്കുന്നു.

കൈതക്കാടുകൾ എന്നേ മറഞ്ഞുകഴിഞ്ഞു!
ത്രിസന്ധ്യയുടെ മങ്ങലും തണുപ്പും വിങ്ങിനിന്ന പച്ചത്തഴപ്പ്. നീന്തലടിച്ചുപോയ
കുട്ടികളുടെ ആഹ്ലാദത്തിന്റെ ഓർമ്മകൾ.
കൈതക്കാടിന്റെ ഏകാന്തസാന്ത്വനങ്ങളിൽ
എത്രയെത്ര പ്രണയനിമിഷങ്ങൾ ഉണർന്ന്
ജ്വലിച്ചുനിന്നിട്ടില്ല!

മറക്കാനാവുമോ ,പുഴയ്ക്ക് കൈതക്കാടുകളോടുണ്ടായിരുന്ന ആദിമസൗഹൃദത്തെ?
നമുക്ക്‌ ,പുഴയുടെ അനിശ്ചിതാതിരുക
ളുടെ ആലിംഗനചാരുതകളെ?
വീണുപോയിട്ടും ശിരസ്സുയർത്തി
പൊരുതിനിൽക്കുന്ന ആ ആത്മത്യാഗപരമായ ധീരതയെ?

കൈതയെത്തകർക്കുമ്പോൾ
തകരുന്നത് മനസ്സിന്റെയും ഗ്രാമസൗഭാഗ്യങ്ങളുടെയും ഒറ്റപ്പെട്ട പച്ചത്തു
രുത്തുകളാണെന്ന് വാചാലമായി ചിന്തിച്ചു
കൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ…

പുഴയെവിടെ?
ഒരു കനാൽ ഒഴുകിവന്നുകൊണ്ടി
രിക്കുന്നു.

📁 നടരാജൻ ബോണക്കാട്

 248 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo