തുർക്കിയിൽ 2005 ഇൽ നടന്ന സംഭവമാണിത്.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


.
1500 ഓളം ആടുകൾ ഒരു ഉയരമുള്ള കുന്നിനു മുകളിൽ മേയുകയായിരുന്നു. അതിൽ ഒരു ആട്‌ അവിടന്ന് താഴേക്കു ചാടി. സ്വാഭാവികമായും മറ്റു ആടുകളും മുൻപിൻ നോക്കാതെ പിറകെ പിറകെ ചാടി.
.
ആട്, കാള, പശു, സീബ്ര മുതലായ ജീവികളൊക്കെ അങ്ങനെയാണ്. ഓടാൻ തുടങ്ങിയാൽ ഓട്ടം, ചാടാൻ തുടങ്ങിയാൽ ചാട്ടം. അതിനിടയ്ക്ക് സിംഹമോ, മുതലയെ ഒക്കെ വന്നാൽപ്പോലും അവർ അതൊന്നും ശ്രദ്ധിക്കില്ല. അവരുടെ ഓട്ടത്തിനിടയ്ക്കു വന്നുപെടുന്ന ശക്തരായ എതിരാളികൾപോലും അവരുടെ കാൽക്കീഴിൽ പെട്ട് ചതഞ്ഞുപോകും !
കൂട്ടത്തോടെ ജീവിക്കുന്ന ജീവികളുടെ അതിജീവനത്തിനുള്ള ഒരു മാർഗമാണിത്.
.
തുർക്കിയിൽ ഉണ്ടായ ആ സംഭവത്തിലും ഇത് കാണാം.
1500 ആടുകൾ ചാടി. സ്വാഭാവികമായി അത്ര ഉയരത്തിൽനിന്നു ചാടിയാൽ എല്ലാം മരിക്കേണ്ടതാണ്. എന്നാൽ അവയിൽ ആദ്യം നിലത്തു എത്തിയ 450 ആടുകൾ മാത്രമേ മരിച്ചുള്ളൂ ! പിന്നാലെ വീണ ആടുകൾ ആദ്യം വീണ ആടുകളുടെ പുറത്തായതുകാരണം കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല.

സിംഹങ്ങൾക്കു അല്ലെങ്കിൽ മുതലകൾക്കു ഇടയിലൂടെ ഓടുന്ന കൂട്ടത്തിലെ കായികശേഷി കുറഞ്ഞവ അവിടെ കൊല്ലപ്പെടും. എന്നാൽ ശേഷി കൂടിയവ അപ്പോഴും രക്ഷപ്പെടും.
സിംഹത്തിനു മുന്നിലൂടെ പോയപ്പോൾ ശേഷി കുറഞ്ഞവ കൊല്ലപ്പെട്ടു. എന്നാൽ തുർക്കിയിലെ സംഭവത്തിൽ ആദ്യം ചാടിയവ കൊല്ലപ്പെട്ടു. പക്ഷെ ബാക്കി ഉള്ളവ രക്ഷപ്പെട്ടു !
ബുദ്ധി കുറച്ചുപയോഗിച്ചു വംശം നിലനിർത്തുവാനുള്ള ജീവിവർഗ്ഗത്തിന്റെ കഴിവാണ് ഇത്.


📁 ബൈജു രാജ്
ശാസ്ത്രലോകം

 1,348 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo