സെപ്റ്റംബർ 17 ഇ.വി. രാമസ്വാമി ജന്മവാർഷിക ദിനം.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

തന്തൈ പെരിയോർ എന്ന ഇ വി രാമസ്വാമി നായ്ക്കർ ഇന്ത്യയുടെ ചരിത്രത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വ്യക്തിത്വമാണ്.
യുക്തിവാദിയും, സാമൂഹികപരിഷ്കർത്താവും കൂടിയായ ഇ വി രാമസ്വാമി നായ്ക്കരെ ബഹുമാന്യൻ, പ്രായമുള്ളയാൾ എന്ന അർത്ഥം വരുന്ന പെരിയാർ എന്ന പദം ഉപയോഗിച്ചു ജനം വിളിച്ചു.

1879 സെപ്റ്റംബർ 17 തമിഴ്നാട്ടിലെ ഈറോഡിലാണ് ഇ വി രാമസ്വാമി നായ്ക്കർ ജനിച്ചത്.

സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലാണ് ജനിച്ചത്. വെങ്കിടപ്പയ്ക്കും മുത്തമ്മാളിനും ഉണ്ടായ നാലുമക്കളിൽ ഒരാളാണ് ഈറോഡ് വെങ്കിട രാമസ്വാമി നായ്ക്കർ.

19 വയസ്സുള്ളപ്പോൾ പിതാവ് അദ്ദേഹത്തിന്റെ വിവാഹം നടത്തി 13 വയസ്സുള്ള നാഗമ്മൾ ആയിരുന്നു വധു.

പിന്നീടുള്ള സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിൽ നാഗമാൾ രാമസ്വാമി നായ്ക്കരുടെ ഒപ്പം ഉണ്ടായിരുന്നു

ആദ്യകാലത്ത് കോൺഗ്രസ്പ്രവർത്തകനായിരുന്നു രാമസ്വാമി നായ്ക്കർ

തിരുനെൽവേലിയിലെ ഷെർമദേവി എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഗുരുകുലത്തിൽ ഒരിക്കൽ സന്ദർശിച്ചു .

അവിടെ ബ്രാഹ്മണർക്കും അബ്രാഹ്മണർക്കും വ്യത്യസ്തമായിട്ടുള്ള രീതികളായിരുന്നു. ബ്രാഹ്മണരെയും അബ്രാഹ്മണരെയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കാറില്ല.ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു .

ഇതിനെതിരെ ശക്തമായി രാമസ്വാമി നായ്ക്കർ പ്രതിഷേധിച്ചു.

ഗാന്ധിജിയുടെ വർണാശ്രമ അനുകൂലനത്തെയും രാമസ്വാമി നായ്ക്കർ ശക്തമായ ഭാഷയിൽ എതിർത്തു. കോൺഗ്രസുമായി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയിൽ അദ്ദേഹം കോൺഗ്രസ് വിടുകയായിരുന്നു.

പിന്നീട് സെൽഫ് റെസ്പെക്ട് മൂവ്മെന്റ് എന്ന പേരിൽ പ്രസ്ഥാനം രൂപീകരിച്ചു. അബ്രാഹ്മണർക്ക് വേണ്ടിയുള്ള നിലപാടുകൾ എടുത്തു. ജാതിപരമായുള്ള അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ശക്തിയുക്തം പോരാടി.

ക്ഷേത്രങ്ങൾ ബഹിഷ്കരിക്കുക എന്നായിരുന്നു ആദ്യത്തെ ആഹ്വാനം. പിന്നീട് ബ്രാഹ്മണരെ ബഹിഷ്കരിക്കുക എന്നതും, അതിനുശേഷം പൂജാരികൾ ആയി ബ്രാഹ്മണരെ വിവാഹ ചടങ്ങിൽ നിന്നും ഒഴിവാക്കാനും ആഹ്വാനം ചെയ്തു.

സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ശക്തമായ ഉണർവ് ഈ പ്രസ്ഥാനത്തിലൂടെ ലഭിച്ചു.

അതിനുശേഷം 1944 ഇൽ സി അണ്ണാദുരൈ യോടൊപ്പം ചേർന്ന് ദ്രാവിഡ കഴകം എന്ന സംഘടന രൂപീകരിച്ചു. അവസാന കാലഘട്ടത്തിൽ രാമസ്വാമി നായ്ക്കർ ദ്രവിഡ കഴകത്തിൽ നിന്നും അകന്നിരുന്നു

അബ്രാഹ്മണ സമൂഹങ്ങളുടെ ഉന്നമനത്തിനുവേണ്ടി ശക്തമായ ഭാഷയിൽ അദ്ദേഹം പോരാടി. ധാരാളം എഴുത്തുകളും ചിന്തകളും രാമസ്വാമി നായ്ക്കരുടെതായിട്ടുണ്ട്

 1,629 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo