ഹജ്ജും ഉംറയും എങ്ങനെ ആണ്, എത്ര സമയം എടുക്കും എന്നറിയാത്തവർക്കായി.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

(മുസ്ലിംകൾ അല്ലാത്തവർ ചോദിച്ചിരുന്നു – അതിനാണ് ഈ ലേഖനം )

ഇതൊക്കെ വലിയ കാര്യങ്ങൾ ആയി ഇസ്ലാമിസ്റ്റുകൾ പറഞ്ഞു നടക്കുന്നു. വിശ്വാസികൾക്ക് ഇതൊക്കെ വലിയ കാര്യമായിരിക്കാം.ഇവിടെ പറയുന്നത് “ചടങ്ങ്” ന്റെ കാര്യം മാത്രം. അതിന്റെ പ്രാത്ഥന മറ്റ് ഖുർആൻ കഥകൾ – അവയിലേക്ക് കടക്കുന്നില്ല.

🔴ഉംറ ചടങ്ങുകൾ…👉
ഉംറക്ക് ഒരു ദിവസം ധാരാളം മതി.
ചടങ്ങ് എന്താണെന്ന് വെച്ചാൽ,
മക്കയുടെ അതിർത്തിക്ക് വെളിയിൽ വെച്ച് , എന്ന് വെച്ചാൽ മദീനയിൽ നിന്നോ(450KM) അല്ലെങ്കിൽ മക്ക ഹറം പള്ളിയിൽ നിന്ന് ജസ്റ്റ്‌ 20 KM ദൂരെ ഉള്ള ആയിഷ പള്ളിയിൽ വെച്ചോ ഇഹ്രാൻ (white dress – അടിവസ്ത്രങ്ങൾ ഇല്ലാതെ ഒറ്റ തുണി ഉടുക്കുക – മറ്റേ തുണി തോളത്തു കെട്ടാൻ ) കെട്ടിയ ശേഷം മക്ക ഹറം പള്ളിയിൽ എത്തി – തിരക്ക് കുറവാണെങ്കിൽ, 1-2 മണിക്കൂറിനുള്ളിൽ ഉംറ ചെയ്തു തീർക്കാം.ഉംറ ഇഹ്രൻ ഡ്രസ്സ്‌ ധരിക്കുന്നത് മക്ക അതിർത്തിക്കു വെളിയിൽ വെച്ചാകണം എന്ന് മാത്രമേയുള്ളൂ.

മക്ക പള്ളിയിലെ തവാഫ് & സയ്യ് ചടങ്ങുകൾ :- 👇

7 പ്രാവശ്യം തവാഫ് ചെയ്യണം.മക്ക ഹറം പള്ളിയെ ചുറ്റുക – ചതുരത്തിൽ ഉള്ള കറുത്ത ചെറിയ കെട്ടിടത്തെ ചുറ്റുന്നതാണ് അത്. -തിരക്ക് കുറവാണെങ്കിൽ ഇത് 10 മിനിറ്റിനകം തീർക്കാം. പക്ഷെ ഹജ്ജ് സമയം ആണെങ്കിൽ തിരക്ക് കാരണം ഈ പരിപാടി 5- 6 മണിക്കൂർ വരെ എടുക്കും.

പിന്നെ 2 റക്കാഅത്‌ (4 പ്രാവശ്യം ഇരുന്ന് എഴുന്നേൽക്കുന്ന ഇസ്ലാം പ്രാർത്ഥന ) നിസ്കരിച്ച ശേഷം
“സയ്‌” ചെയ്യണം (സഫ – മർവ കുന്നിനിടയിലുള്ള ഏകദേശം 150-200 മീറ്റർ ദൂരം ) 7 പ്രാവശ്യം സ്പീഡിൽ ഓടണം ) ടോട്ടൽ 1000-1200 Mtr..20-30 mts ആളുടെ ആരോഗ്യം അനുസരിച്ച് സമയം. ആരോഗ്യമുള്ളവർക്ക് മാക്സിമം 30 മിനിറ്റിനുള്ളിൽ വേണമെങ്കിൽ തീർക്കാം. ഹജ്ജ് സമയം ആണെങ്കിൽ ഇതും തിരക്ക് കാരണം സമയം പിടിക്കും.

അതിനു ശേഷം 2 റക്കാത് നിസ്കാരം.
അതോടെ ഉംറ കഴിഞ്ഞു.
👆
ഇതാണ് ഉംറ ചടങ്ങ്.

ഇതിനിടയിൽ ഏതെങ്കിലും നിസ്കാര സമയം വന്നാൽ, അത്രയും സമയം കൂടും – അത്‌ കഴിഞ്ഞേ ഓട്ടം നടക്കൂ.

🔴ഹജ്ജ് :-
ഹജ്ജ് മാത്രം ആണ് വർഷത്തിലൊരിക്കൽ ഏകദേശം 6-10 ദിവസം നീണ്ട ചടങ്ങ്.

എന്നാൽ ഹജ്ജും 2 ദിവസത്തിൽ തീർക്കാം.
👉ആദ്യത്തെ ദിവസം, അറഫായിൽ കഴിഞ്ഞ ശേഷം, – അടുത്തുള്ള “മുസ്തലിഫ” എന്ന സ്ഥലത്തു നിന്ന് 7+7+7 (21) ചെറിയ കല്ലുകൾ പിറക്കി എടുക്കണം.
പിറ്റേ ദിവസം രാവിലെ, ശൈത്താനെ എറിയാനുള്ള കല്ലാണിത്.
അന്ന് രാത്രി “മിനാ”യിൽ ടെന്റ്ൽ രാത്രി കഴിഞ്ഞ ശേഷം പിറ്റേ ദിവസം രാവിലെ ശൈത്താനെ കല്ലെറിയാൻ പോകണം. മക്കക്ക് പോകുന്ന വഴിക്കാണ് ശൈത്താനെ കല്ലെറിയുന്നത്.

അറഫ, മുസ്‌തലിഫ, മിന ഇവ എല്ലാം മക്കക്ക് ചുറ്റും 20KM നുള്ളിൽ ഉള്ള സ്ഥലങ്ങൾ.

ആദ്യ ദിവസത്തെ കല്ലെറിഞ്ഞ ശേഷം(7 ൽ 3 എണ്ണം എറിഞ്ഞാലും മതി ), ബാക്കി 3 ദിവസം എറിയാനുള്ള കല്ലുകൾ ആരെയെങ്കിലും ഏല്പിച്ച ശേഷം
മക്ക പള്ളിയിൽ വന്ന് തവാഫും സയ്യും കഴിഞ്ഞ ശേഷം, അന്ന് അസർ നിസ്ക്കാരത്തിന് മുമ്പായി (ഏകദേശം 4PM നു മുമ്പ് ) മക്ക അതിർത്തി (around 20 KM from മക്ക ഹറം പള്ളി ) വിട്ടാൽ – 2 ദിവസം മതി ഹജ്ജിന്.

👆ലോക്കൽ ആൾക്കാരും, സിറിയ, ഈജിപ്റ്ൽ നിന്നൊക്കെ വരുന്നവരും, അങ്ങനെ ആണ് മിക്കവാറും 2 ദിവസത്തിനുള്ളിൽ ഹജ്ജ് ചെയ്യുന്നത്.

Exact ഹജ്ജ് ചടങ്ങ് ഇങ്ങനെ :- (1)ആദ്യ ദിവസം മക്ക പള്ളിയിൽ തവഫും – സയ്യും കഴിഞ്ഞ് (2) പിറ്റേ ദിവസം രാവിലെ “അറഫയിൽ” എത്തണം. അന്ന് അവിടെ കഴിഞ്ഞ ശേഷം (3)അന്ന് വൈകുന്നേരം “മുസ്‌തലിഫയിൽ ” നിന്ന് കൊച്ചു കല്ലുകളും പെറുക്കി വന്ന ശേഷം (4) അടുത്തതായി 4 ദിവസം ” മിനായിൽ” ടെന്റിൽ താമസിക്കണം. (5)അതിനിടയ്ക്കുള്ള 3 ദിവസം ഒരു പ്രാവശ്യം വീതം കല്ലേറ്. (6) ശേഷം 5 ആം ദിവസം മക്ക പള്ളിയിൽ എത്തി തവാഫും – സയ്യും കഴിയുന്നതോടെ 6-7 ആം ദിവസം ഹജ്ജ് തീരും.

ഹജ്ജ് കാർക്ക് ഈദ് ഉൽ അധ്ഹ (വലിയ പെരുന്നാൾ – ബക്രീദ് ) പ്രാർത്ഥന ഇല്ല.

മിനായിലെ 5 ദിവസത്തിനിടക്ക് ആടിനെ ബലി കൊടുക്കണം. ഇപ്പോൾ 300-500 സൗദി റിയാൽ പണം അടച്ചാൽ, നിങ്ങൾക്ക് വേണ്ടി സർക്കാർ ആടിനെ കണ്ടിച്ചോളും.

ഇങ്ങനെ ആണ് ഹജ്ജ് – ഉംറ ചടങ്ങുകൾ ഇപ്പോൾ മക്കയിൽ നടക്കുന്നത്.

മദീനയിൽ, ഹജ്ജ് ഉംറ ചടങ്ങുകളുമായി ബന്ധപ്പെട്ട് യാതൊരു ചടങ്ങുകളുമില്ല.

പ്രായമുള്ളവർക്ക് ഹജ്ജ് കാലത്ത് അവിടുത്തെ തിരക്കും polluted air ഉം കാരണം – മാസ്ക് ഇല്ലെങ്കിൽ നുമോണിയ ഉണ്ടാകാൻ സാധ്യത ഏറെ. കൂടാതെ വീണുള്ള അപകടങ്ങൾക്കും സാധ്യത.

എല്ലാം ദൈവത്തിനും സ്വർഗത്തിൽ എത്താനുമുള്ള ചടങ്ങുകൾ ആണെന്നോർക്കുമ്പോഴാ ഏക ആശ്വാസം.

മുസ്ലിംങ്ങൾക് മാത്രമേ മക്കയിലും മദീനയിലും പ്രവേശനം ഉള്ളൂ എന്നതിനാൽ അവിടെ നടക്കുന്നത് എന്തെന്ന് മുസ്ലികൾ അല്ലാത്ത സാധാരണക്കാർക്ക് അറിയാൻ പ്രയാസം ആണ്.

പഴയ കാലത്ത് വ്യത്യാസമായിരുന്നിരിക്കാം – ഇപ്പോൾ ഇങ്ങനെ ആണ് ആ ചടങ്ങുകൾ.

📁 അഡ്വ ദിലീപ് ഇസ്മായിൽ

 2,048 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo