ഇന്നേവരെ പുരുഷന്മാർ മാത്രം ചെയ്തു പോന്നിരുന്ന ആചാരപരമായ ജോലിയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ നിയമിതയായി.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സുഹാഞ്ജന എന്ന 28 കാരി .
അവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു .

ആർത്തവമുള്ള സ്ത്രീ ഈ ജോലി ഏറ്റെടുത്തതിൻ്റെ പേരിൽ അവിടെ ആരും സുഹാഞ്ജനയുടെ തലയിൽ തേങ്ങയടിച്ചില്ല .

നിയമനം നൽകിയ മുഖ്യമന്ത്രി M K സ്റ്റാലിനെ കൂ.മോൻ എന്ന് ഒരു കുലസ്ത്രീയും വിളിച്ചില്ല .

കുലസ്ത്രീകൾ ആരും അവിടെ തെരുവിലിറങ്ങിയില്ല .

സുവർണ്ണാവസരമാണ് . മുതലാക്കിക്കളയാം എന്ന് ആരും ചിന്തിച്ചില്ല .

സ്റ്റാലിനെയോ കരുണാനിധിയെയോ ആരും തന്തയ്ക്ക് വിളിച്ചില്ല .

അവരുടെ പൂർവ്വികർ ചെയ്ത കുലത്തൊഴിലിനെ അധിക്ഷേപിച്ചില്ല .

അവിടെ ഒരു പത്രത്തിലും ഇതിൻ്റെ പേരിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ഒരു കാർട്ടൂണും വന്നില്ല.
ഒരു പത്രവും എഡിറ്റോറിയലിൽ അവിടത്തെ മുഖ്യമന്ത്രിയെ ഇതിൻ്റെപേരിൽ അധിക്ഷേപിച്ചെഴുതിയില്ല.
(എഴുതിയെങ്കിൽ വിവരം അറിഞ്ഞേനെ)

ഇതോടെ നാട് മുടിയും എന്ന് ആരും പറഞ്ഞു നടന്നില്ല.
ഒരു സംസ്ഥാന സർക്കാർ എടുത്ത തീരുമാനം അവിടെ നടപ്പായി.
ഈ നിയമന വിഷയം ഒരു കോടതി വിധിപോലും അല്ല എന്നോർക്കുക .

ആഗസ്റ്റ് 14ന് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ ബ്രാഹ്‌മണരല്ലാത്ത പൂജാരിമാര്‍ക്കൊപ്പം സുഹാഞ്ജനയ്ക്കും നിയമന ഉത്തരവ് കൈമാറിയത് .

”ഓതുവര്‍” ആകാനായി സര്‍ക്കാരിന്റെ പ്രത്യേക പരിശീലനം ലഭിച്ചയാളാണ് സുഹാഞ്ജന .
ഇതോടെ, സംസ്ഥാനത്തെ ഏക വനിതാ ഓതുവരായി സുഹാഞ്ജന മാറി .

ക്ഷേത്രങ്ങളില്‍ പുരോഹിതരായി ജാതി ലിംഗഭേദമന്യേ നിയമനം നല്‍കുമെന്ന
DMK സര്‍ക്കാരിന്റെ പ്രഖ്യാപനം കൂടിയാണ് നടപ്പാകുന്നത് .

ജാതിമതിലുകൾ വരെയുള്ള ഒരു
നാട്ടിലാണ് ഇത് നടപ്പായതെന്ന് കൂടി പ്രത്യേകം ഓർക്കുക…

 1,184 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo