യൂറോപ്പും ഇസ്ലാമിസ്റ്റുകളും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സനിത പറയുന്നു…യൂറോപ്പിലേക്ക് ജോലിക്ക് വന്നപ്പോൾ എനിക്ക് ഏറ്റവും പേടി തോന്നിയത് രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞു ഒറ്റയ്ക്ക് തിരിച്ചു പോകുന്ന കാര്യം ഓർത്താണ്. അതുകൊണ്ട് തന്നെ ആദ്യമൊക്കെ ഭർത്താവ് വിളിക്കാൻ വരുമായിരുന്നു. അങ്ങനെ ഇരിക്കെയാണ് ഞാൻ മനസിലാക്കിയത്, എന്റെ കൂടെ ജോലി ചെയ്യുന്ന മിക്ക സ്ത്രീകളും ഒറ്റക്കാണ് രാത്രിയിൽ തിരിച്ചു പോകുന്നത്. മോഡേൺ യൂറോപ്യൻ വസ്ത്രങ്ങൾ ധരിച്ച ധാരാളം സ്ത്രീകൾ അവിടങ്ങളിൽ രാത്രി സഞ്ചരിക്കുന്നു. ഒറ്റ സായിപ്പന്മാരും അവരെ ശ്രദ്ധിക്കുന്നില്ല. ആർക്കും ഒരു പ്രശ്നവുമില്ല. അങ്ങനെ ഇരിക്കെയാണ് കൂടെ വർക്ക്‌ ചെയ്യുന്ന ചില വെള്ളക്കാർ എന്തോ പറഞ്ഞു ഉച്ചത്തിൽ ചിരിക്കുന്നത് കണ്ടത്… സംഗതി എന്താണെന്നു വച്ചാൽ എമ്മ എന്ന സ്ത്രീയെ ഡ്രൈവർ മാരിയോ സെക്സ് ചെയ്യാൻ വിളിച്ചു, പിറ്റേന്ന് വന്ന എമ്മ പറയുന്നത്… He has a big tummy and a small penis എന്നാണ് ചിരിയോടു ചിരി. ബോഡി shaming പോലെ തോന്നിയെങ്കിലും പെട്ടന്ന് എനിക്കത് മനസിലായില്ല. അയ്യേ എന്തൊരു സംസ്കാരം!! ഇന്ത്യക്കാരും ചില പാകിസ്താനികളും ഇതുകണ്ടു കുശുകുശുക്കുന്നുണ്ട്.

പിന്നീടാണ് മനസിലായത് ഇവിടെ സെക്സ് ആവശ്യം ഉള്ളവർ മാന്യമായി അത് ചോദിക്കും. പരസ്പര സമ്മതപ്രകാരം താല്പര്യം ഉള്ളവർ അതാസ്വദിക്കും. അതവരുടെ സ്വകാര്യത, മറ്റാരും അതിൽ ഇടപെടില്ല എന്നൊക്ക. ചെറിയ സ്റ്റോറുകളിലും കൊച്ചു സൂപ്പർ മാർക്കറ്റുകളിലും ഒക്കെ കോണ്ടം, ലൂബ്രിക്കന്റ്സ് എന്നിവ ലഭിക്കും. ആവശ്യക്കാർക്ക് വാങ്ങാം. റീസെപ്ഷനിൽ ഇരിക്കുന്ന മദാമ്മമാർ അവിടെ വരുന്ന പുരുഷന്മാരോട് കഴിഞ്ഞ ആഴ്ച നിങ്ങൾ എത്ര തവണ സെക്സ് ചെയ്തു, നന്നായിരുന്നോ എന്നൊക്കെ ഓപ്പൺ ആയി ചോദിക്കുന്നത് കേട്ട് എനിക്ക് ഞെട്ടലുണ്ടായി. സ്ത്രീ ലൈംഗികത ഉണരാൻ സ്നേഹവും ഫോർപ്ലയും ഒക്കെ വേണം എന്ന് കരുതി ഇരുന്ന എനിക്ക് തെറ്റിയത് ഈ നാട്ടിലെ സ്ത്രീകളുടെ സ്വതന്ത്ര സമീപനം കണ്ടപ്പോൾ തന്നെ ആയിരുന്നു. എല്ലാ കാര്യങ്ങളിലും പുരുഷന്മാരെപ്പോലെ മുന്നിട്ട് നിൽക്കുന്ന, എല്ലാവിധ ജോലികളും ചെയ്യുന്ന ഇവർ നിക്കറും ഇട്ടു പോസ്റ്റിൽ കയറാനും മടിക്കാറില്ല. അതവരുടെ സംസ്കാരം. തിങ്കൾ മുതൽ വ്യാഴം വരെ ജോലി ചെയ്യുന്ന ഇക്കൂട്ടർ വെള്ളിയാഴ്ച റസ്റ്റ്‌ എടുക്കുന്നു. ശനി, ഞായർ ആഘോഷ ദിവസമാണ്. Restaurant, പബ്ബുകൾ, ചെറിയ ടേക്ക് അവേ തുടങ്ങി എല്ലായിടത്തും നല്ല മദ്യം കിട്ടും. അത് കുറേശേ സിപ് ചെയ്തു ഫുഡും കഴിച്ച് ബോയ്ഫ്രണ്ട് / ഗേൾ ഫ്രണ്ടിനെ കെട്ടിപ്പിടിച്ചു അർധരാത്രി വരെ അവർ തെരുവുകളിൽ നൃത്തം ചെയ്യുന്നു. ജീവിതം ആസ്വദിക്കുന്നു. എല്ലാ പ്രായത്തിൽ ഉള്ളവരും ഇതിൽ പങ്കെടുക്കുന്നു. സ്ത്രീകളും പുരുഷന്മാരെപ്പോലെ മദ്യപിക്കുന്നു. പാട്ടു പാടുന്നു. എന്നിരുന്നാലും മദ്യലഹരിയിൽ ഇവർ ആരെയും ഉപദ്രവിക്കുന്നത് കണ്ടിട്ടില്ല. ഇതെല്ലാം ഇവിടുത്തെ സാധാരണ കാഴ്ചയാണ്. മിക്കവരും ലിബറൽ ക്രൈസ്തവ വിശ്വാസികളാണ്. ദൈവ വിശ്വാസം ഉണ്ട് എന്നാൽ സഭയിലും പള്ളിയിലും മതത്തിലും ഒന്നും അത്ര കണ്ടു അമിതമായി മയങ്ങി കിടക്കുന്നില്ല. മതമില്ലാത്തവരും ധാരാളം.

ഇന്ത്യയിൽ നിന്നും മറ്റും വന്ന ആളുകൾ, പാകിസ്താനികൾ ഒക്കെ ഇവരെ ”യേ പാഗൽ ലോഗ് ഹേ’ എന്നൊക്ക സദാചാര പോലീസിങ് നടത്തി ഒഴിഞ്ഞു പോകുന്നുണ്ട്. പുരുഷന്മാരും ഒട്ടും പിന്നിലല്ല. ജിമ്മിൽ പോയി ശരീര സൗന്ദര്യം മെച്ചപ്പെടുത്തി, തുടയുടെ പകുതി വരെയുള്ള നിക്കറും ഇട്ടു, ലെഗിൻസ് ഇട്ടു ശരീര വടിവ് കാണിച്ചു നടക്കുന്ന ആണുങ്ങൾ ഇവിടങ്ങളിൽ ധാരാളം. സമ്മർ ആയാൽ വെയിൽ കിട്ടാൻ ചിലർ ഷർട്ടും ഇടാറില്ല. തലമുടി കളർ ചെയ്ത്, ടാറ്റൂ ഇട്ടു, കൂളിംഗ് ഗ്ലാസും വച്ചാണ് സായിപ്പന്മാർ നടക്കുന്നത്. സ്ത്രീകൾക്ക് ഈ സുന്ദരന്മാരെ ഇഷ്ടമാണ് അവർ അങ്ങോട്ട്‌ ഡേറ്റ് ചോദിക്കും, നല്ല പുരുഷന്മാരെ പെണ്ണുങ്ങൾ നന്നായിട്ടു നോക്കും, ബികിനി ഇട്ട sexy പുരുഷന്മാരുടെ ചിത്രങ്ങൾ ഇടാൻ വേണ്ടി സ്ത്രീകൾ നടത്തുന്ന ഗ്രൂപ്പുകളും ഇവിടെ ധാരാളം. സ്ത്രീകൾ യൂറോപ്യൻ വസ്ത്രങ്ങൾ ധരിച്ചാൽ ആണുങ്ങളുടെ കണ്ട്രോൾ പോകും, ബലാത്സംഗം നടക്കും എന്നൊക്കെയാണ് ഇന്ത്യൻ സദാചാര കുല പുരുഷൂസ് വാദിക്കുന്നത്. എത്രമാത്രം തെറ്റാണത് എന്ന് ഇവിടെ വന്നപ്പോളാണ് ഞാൻ തിരിച്ചറിഞ്ഞത്. പൊട്ടകിണറ്റിലെ തവളയുടെ വിചാരം അത് കാണുന്നത് മാത്രമാണ് ലോകം എന്നാണല്ലോ??

സർക്കാർ കൊള്ളയും കൊലയും ഒക്കെ നിയന്ത്രിക്കുന്നു, എല്ലാവർക്കും നല്ലൊരു തുക പെൻഷനും നല്ല സാലറിയും ഒക്കെ കൊടുക്കുന്നു, ആളുകൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. വയ്യാതാകുമ്പോൾ നല്ല ചികിത്സ, ചെന്ന് കിടക്കാൻ ത്രീസ്റ്റാർ കെയർ ഹോമുകൾ എല്ലാം റെഡി. എന്നാൽ അഭയാർഥികൾ വന്നു തുടങ്ങിയതോടെ ചില പ്രശ്നങ്ങൾ ഉണ്ടായി. ഗോത്ര മതബോധവും പേറി നടക്കുന്ന ഇക്കൂട്ടർ സ്ത്രീയും പുരുഷനും തമ്മിലുള്ള ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തെ എങ്ങിനെ വ്യഭിചാരത്തിൽ പെടുത്തി സ്ത്രീയെ അടിച്ചമർത്തി നിയന്ത്രിക്കാം എന്ന് നോക്കി നടക്കുന്ന ആളുകളാണ്.(പുരുഷൻ ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടുന്നത് ഇവർക്ക് സ്വാഭാവികമാകുമ്പോൾ സ്ത്രീകൾ ഒരേ സമയം ഒന്നിലധികം പുരുഷൻമാരുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് പോലും വ്യഭിചാരമാണ്) ഇവൻമാരുടെ വികലമായ സദാചാര ബോധമാണ് സ്ത്രീ മുഖം പോലും പുറത്ത് കാണിക്കേണ്ടവൾ അല്ല എന്ന ബോധ്യത്തിന് കാരണം. അവൾക്ക് വേണ്ട എങ്കിലും ഞങ്ങൾക്ക് ബായക്കൊല കറുത്ത ചാക്കിൽ മൂടി സംരക്ഷിച്ചേ തീരൂ എന്ന വിചിത്രവാദമാണിവർക്ക്(സ്ത്രീയുടെ താത്പര്യത്തിന് ഇവൻമാർ ഒരു വിലയും നൽകുന്നില്ല). അവർക്കിവരുടെ സ്വാതന്ത്ര്യം അത്രക്കണ്ടു ദഹിച്ചില്ല. സ്ത്രീകളോട് നിരന്തരം യുദ്ധം ചെയ്യുന്ന ഇസ്ലാമിസ്റ്റ് പുരുഷന്മാർ ഇതൊരു സദാചാര പ്രശ്നന്മായി കാണുകയും സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. കയറിപ്പിടിക്കാൻ ശ്രമിച്ച ചില കുലപുരുഷൂസിനെ വെള്ളക്കാരികൾ കായികപരമായി നേരിട്ടു, നല്ല ഇടി കൊടുത്തു. പൊതുവേ വ്യായാമം ചെയ്യുന്ന വെള്ളക്കാരി പെണ്ണുങ്ങൾ ആരോഗ്യത്തിൽ ആണുങ്ങളെക്കാൾ ഒട്ടും പിന്നിലല്ല. എന്നാലും ചിലർക്കൊക്കെ പരിക്ക് പറ്റി. മാത്രമല്ല പേര് വെളിപ്പെടുത്താതെ ഒരു ക്രൈം വിളിച്ചു പറഞ്ഞാൽ പെട്ടന്ന് വരുന്ന anonymous പോലിസ് സംവിധാനവും ഇവിടെ ഉണ്ട് എന്നതും ഗുണകരമാണ്. ചുരുക്കം ചില അഭയാർഥികൾ മതം ഉപേക്ഷിച്ചു സ്വതന്ത്ര ജീവിതം തുടങ്ങിയെങ്കിലും ഇവരിൽ ഭൂരിപക്ഷവും ഇപ്പോഴും നൂറ്റാണ്ടുകൾ പിറകിലാണ്. ഇതിൽ ഏറ്റവും കൂടുതൽ പെട്ട് പോകുന്നത് അവരുടെ സ്ത്രീകളാണ്. അവർ പർദ്ദക്കുള്ളിലാണ്, വീടിന് പുറത്തിറങ്ങാൻ പാടില്ല. ഇക്കൂട്ടത്തിലെ മനോരോഗികളായ ചില മത പുരുഷന്മാരാണ് ഈ ഭീകരാക്രമണങ്ങൾ നടത്തുന്നത്. അവരെ സംബന്ധിച്ചു ഭൂമിയിലെ ജീവിതത്തേക്കാൾ വലുതാണ് മരണശേഷം മതം വാഗ്ദാനം ചെയ്യുന്ന സ്വർഗം. ഇത്തരം ആളുകളെ കണ്ടെത്തി കൗൺസിലിംഗ് നൽകുകയും അവരുടെ സ്ത്രീകളെ ശക്തീകരിക്കാനും ഈ മതത്തിൽ നവോഥാനം നടത്താനും യൂറോപ്യൻ യൂണിയൻ തയ്യാറായെങ്കിൽ മാത്രമേ ഈ ഗോത്ര ചിന്താഗതി മാറുകയുള്ളു.

എന്നാൽ ഈ അടുത്ത കാലത്ത് ക്രൈസ്തവ വലതുപക്ഷ സംഘടനകൾ ഇത് ചൂണ്ടിക്കാണിച്ചു രംഗത്ത് വന്നിട്ടുണ്ട്. ക്രൈസ്തവ സംഘടനകൾ ശക്തിപ്പെടാൻ ഇത് കാരണമാകുമോ എന്ന് കണ്ടറിയണം.

📁 സുനന്ദ ജയകുമാർ

 453 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo