പഞ്ച്ഷീറിൽ തോറ്റ താലിബാന്റെ നുണകളും ഉരുണ്ടുകളിയും!

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പഞ്ച്ഷീർ കീഴടക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി പരാജയപ്പെട്ട താലിബാൻ ഇപ്പോൾ നുണ പ്രചരിപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്.
പഞ്ച്ഷീർ തങ്ങൾ കീഴടക്കി എന്നു താലിബാൻ വക്താവ് ട്വീറ്റ് ചെയ്യുന്നു, തൊട്ടു പിന്നാലെ താലിബാൻ ഭീകരർ ആകാശത്തെക്കു വെടിയുതിർത്തു ആഹ്‌ളാദം പങ്കിടുന്ന വീഡിയോ വരുന്നു, പക്ഷെ വെറും നാൽപതു മിനിട്ടിനു ശേഷം പഞ്ച്ഷീർ സഖ്യത്തിന്റെ നേതാവ് മസൂദിന്റെ ട്വീറ്റ് എത്തി, താലിബാൻ ഒരടിപോലും പഞ്ച്ഷീറിൽ കടന്നിട്ടില്ല, ഇന്നലെ നടന്ന പോരാട്ടത്തിൽ നൂറോളം ഭീകരരെ ഞങ്ങൾ വധിക്കുകയും 39 പേരെ തടവിൽ ആക്കുകയും ചെയ്തു. ഇതിനു മറുപടിയായി താലിബാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

ഇതിൽ താലിബാൻ പറയുന്നത് കള്ളമാണെന്നതിന് മറ്റൊരു തെളിവ് കൂടിയുണ്ട്. പഞ്ച്ഷീറിലേക്കുള്ള വൈദ്യുതിയും ഇന്റർനെറ്റും തങ്ങൾ വിശ്ചേദിച്ചെന്നായിരുന്നു താലിബാൻ പറഞ്ഞിരുന്നത്, എന്നാൽ പഞ്ച്ഷീർ സംഘത്തിലെ സ്ത്രീകൾ അടക്കം നൂറ്റിയൻപതോളം പേർ ദിവസേന ട്വീറ്റുകൾ ചെയ്യുന്നുണ്ട്. പഞ്ച്ഷീർ താലിബാന് ഇനിയും കീഴടക്കാൻ സാധിക്കാത്തതിന് പിന്നിൽ പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. ഒന്ന്, ഹെൽമെറ്റിന് സമാനമായ പഞ്ച്ഷീർ താഴ്വരയുടെ ഭൂമിശാസ്ത്രപരമായ രൂപം, രണ്ട്, അഫ്ഗാൻ ജനതയിൽ നിന്ന് വ്യത്യസ്തരായ, ധൈര്യവും ആർജവവുമുള്ള ജനങ്ങൾ, മൂന്ന്, മറ്റൊരു രാജ്യത്തിൻറെ അദൃശ്യ സഹായം, അത് ചിലപ്പോൾ ഇന്ത്യയാകാം, അമേരിക്ക തന്നെയാകാം, അല്ലെങ്കിൽ ഇസ്രയേൽ ആകാം.

സമുദ്രനിരപ്പിൽ നിന്ന് 7000 മുതൽ 14000 അടി വരെ ഉയരമുള്ള ഒൻപതു പർവത നിരകളാൽ ചുറ്റപ്പെട്ട ഒരു താഴ്വരയാണ് പഞ്ച്ഷീർ. അഫ്ഗാനിസ്ഥാനിൽനിന്നു പഞ്ച്ഷീറിലേക്ക് കടക്കാൻ ആകെയുള്ളത് ഒരേയൊരു വഴിയാണ്, പക്ഷെ ആ വഴി ഒരു പഞ്ച്ഷീർ തടാകമെന്നറിയപ്പെടുന്ന വലിയ ആഴമുള്ള നദി കടന്നുമാത്രം ചെല്ലാൻ സാധിക്കുന്നതാണ്. ആ സ്ഥലത്തിന്റെ ഈ ജിയോഗ്രഫിക്കൽ ഘടനയാണ് താലിബാന് അവിടേക്ക് അടുക്കാൻ കഴിയാത്തതിന്റെ ഒന്നാമത്തെ കാരണം. ഇത്തരം സാഹചര്യങ്ങളിൽ വ്യോമാക്രമണവും, റഡാറുകളും, ഇൻഫോർമേഷൻ ടെക്‌നോളജിയും ഉപയോഗിച്ചുള്ള ആക്രമണമാണ് സാധാരണ ശക്തരായ രാജ്യങ്ങൾ നടത്തുന്നത്. ഉദാ:ഇന്ത്യ ബാലക്കോട്ടിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക്. പക്ഷെ, വിമാനങ്ങളും, ഹെലികോപ്പ്റ്ററുകളും, റഡാറുകളും പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക അറിവ് താലിബാന് ഇല്ല.

താലിബാൻ കയ്യടക്കിയ അഫ്ഗാനിൽനിന്നും വ്യത്യസ്തരായ ആർജവമുള്ള പഞ്ച്ഷീറിലെ ജനങ്ങൾ ആണ് താലിബാന് മുൻപിലുള്ള രണ്ടാമത്തെ തടസം. അമേരിക്കൻ സൈന്യത്തിന്റെ ബലത്തിൽ നേടിയ സ്വാതന്ത്ര്യം അഫ്ഗാൻ ജനത എല്ലാം മറന്നങ്ങു ആഘോഷിച്ചു. ജനാധിപത്യം നൽകുന്ന ഫ്രീഡം ആസ്വദിക്കുമ്പോളും താലിബാൻ അഫ്ഗാനിൽ തന്നെയുണ്ടെന്നും, പ്രാകൃതനിയമങ്ങളാൽ നിർമിതമായ തങ്ങളുടെ മതത്തിന്റെ ‘ഫാൻസ്‌ അണ്ണൻമാർ’ ഇപ്പോഴും തങ്ങളുടെ ഇടയിൽ ഉണ്ടെന്നും ആ ജനത മറന്നുപോയി, അല്ലെങ്കിൽ കണ്ടില്ലന്നു വച്ചു. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത അന്ന് ഇന്ത്യയിൽ പഠിക്കുന്ന അഫ്ഗാൻ വിദ്യാർത്ഥികളുടെ ഇന്റർവ്യൂ മനോരമ ചാനൽ എടുത്തപ്പോൾ അവരിൽ പലരും ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്, അവർക്ക് എങ്ങനെ അതിനു കഴിയുന്നു എന്ന് നമുക്ക് തോന്നിപ്പോകും. ഇതിനു ‘സാ മട്ട്, അല്ലെങ്കിൽ സ്വാർത്ഥത’ എന്നു പറയും.

ഇതാണ് അവരുടെ ഒരു പൊതു രീതി. അതുകൊണ്ടുതന്നെ പെട്ടന്നൊരു ദിവസം തങ്ങളുടെ സ്വാതന്ത്ര്യം അവസാനിച്ചപ്പോൾ അവർ തകർന്നു പോയി. പക്ഷെ പഞ്ച്ഷീറിലെ ജനങ്ങൾ അങ്ങനെയായിരുന്നില്ല, മസൂദിന്റെ പിതാവിന്റെ കാലം മുതൽക്കേയുള്ള പോരാട്ടവീര്യം അവർ ശക്തമായി പുറത്തെടുത്തു. പഞ്ച്ഷീറിലെ ഒരു കൊച്ചു കുഞ്ഞിന്റെ കയ്യിൽപോലും ഇപ്പോൾ തോക്കുണ്ട്. താലിബാൻ അധിനിവേശം മുന്നിൽ കണ്ടിട്ടാണോ എന്നറിയില്ല, അഫ്ഗാൻ ഭരണകൂടത്തിന്റെ അംഗമായി പ്രവർത്തിക്കുമ്പോളും വ്യക്തിപരമായി ഇന്ത്യയുമായും ഇസ്രായേലുമായും മസൂദ് നല്ല ബന്ധം പുലർത്തിയിരുന്നു. റാഫേൽ വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച നരേന്ദ്രമോദിയുടെ ട്വീറ്റുകളൊക്കെ മസൂദ് റീ-ട്വീറ്റ് ചെയ്തിട്ടുണ്ട്. കാബൂളിൽ നിന്ന് പഞ്ച്ഷീറിലെക്ക് ഓടിപ്പോയ മസൂദ് പിന്നീട് ചെയ്ത ട്വീറ്റുകളിൽ ഒന്ന് ഇന്ത്യയോടുളള സഹായ അഭ്യർത്ഥന ആയിരുന്നു.

ഇല്ലൂമിനാറ്റിക്കു സമാനമായ മറ്റൊരു കാരണമാണ് പഞ്ച്ഷീർ പിടിക്കുന്നതിൽ താലിബാന്റെ മുന്നിലുള്ള മറ്റൊരു തലവേദന. താലിബാന്റെ കയ്യിലുള്ള അത്രയൊന്നുമില്ലെങ്കിലും, പഞ്ച്ഷീർ സഖ്യത്തിന്റെ കയ്യിൽ കാലപ്പഴക്കം ചെന്നവയായ ആയുധങ്ങൾ ധാരാളമുണ്ട്. പക്ഷെ അതുകൊണ്ടു മാത്രം താലിബാനെതിരെ അവർക്ക് ഇത്രയും ദിവസം പിടിച്ചു നിക്കാൻ കഴിയുന്നു എന്നത് ഒരു ചോദ്യമാണ്. മാത്രമല്ല, പഞ്ച്ഷീറിലെക്കുള്ള ഭക്ഷണം, മരുന്നുകൾ ഒക്കെ താലിബാൻ തടഞ്ഞിട്ടുണ്ട്, എന്നിട്ടും പഞ്ച്ഷീറിലെ കാര്യങ്ങൾ വൃത്തിയായി നടക്കുന്നുണ്ടെങ്കിൽ അവർക്ക് ആയുധങ്ങളായും, മരുന്നുകളായും, ഭക്ഷണമായുമെല്ലാം മറ്റൊരു ശക്തിയുടെ സഹായം ലഭിക്കുന്നുണ്ട് എന്നതാണ് സത്യം.

ഇത്തരമൊരു സാധ്യതയുമായി ബന്ധപ്പെട്ട ആർട്ടിക്കിളുകൾ തപ്പുന്നതിന്റെ ഭാഗമായി ചുമ്മാ ഗൂഗിൾ മാപ്പെടുത്തു നോക്കിയ ഞാൻ രസകരമായ ഒരു കാര്യം കണ്ടു. മറ്റൊന്നുമല്ല, ഇന്ത്യയുടെ അതിർത്തിയിൽനിന്നു പാകിസ്താനെയും ചൈനയെയും തൊടാതെ പഞ്ച്ഷീറിലേക്ക് ഒരു കുഞ്ഞു വഴി! ഇങ്ങനെയൊരു വഴിയെപ്പറ്റി മുൻപ് ഒരു വാർത്തയും കണ്ടിട്ടില്ല. പക്ഷെ ഈ വഴിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പിന്നീട് ‘സയീദ് കൊക്കി’ എന്നൊരാളുടെ യൂടൂബ് ചാനലിൽ കണ്ടു. അയാൾ പറയുന്നത് ഈ വഴിയിലൂടെ ഇന്ത്യ പഞ്ച്ഷീറിലേക്ക് സഹായം നൽകുന്നു എന്നാണ്. ഈ വഴിയുടെ പാകിസ്താനോട് ചേർന്ന രണ്ട് ഭാഗങ്ങൾ പാക് അധിനിവേശ കാശ്മീർ ആണ്, പക്ഷെ സർജിക്കൽ സ്‌ട്രൈക്കിനു ശേഷം പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യക്കാണ് ആധിപത്യം. അതിനാൽ ഇങ്ങനെ ഒരു സാധ്യത സംഭവിക്കായ്കയില്ല.

ഇന്ത്യക്കു പുറമെ പഞ്ച്ഷീറിനെ സഹായിക്കാൻ സാധ്യതയുള്ള മറ്റൊരു രാജ്യം ഇസ്രയേൽ ആണ്. ഇന്ത്യയുമായി അടുത്ത ബന്ധമായതിനാൽ ഇസ്രായേലിനു അത് ചെയ്യാം, ഇസ്രയേലിന്റെ സഹായം കണ്ണിൽപ്പെട്ടാൽ പോലും, ഇപ്പോൾ ലോകത്തിനുമുന്നിൽ ആപ്പിലായിരിക്കുന്ന അമേരിക്കക്കു മിണ്ടാനും പറ്റില്ല. ചൈനക്കും റഷ്യക്കും ആരെങ്കിലും പഞ്ച്ഷീറിനെ സഹായിക്കുന്നതായി ഒരു ആർഗ്യുമെന്റ് പോലും നടത്താൻ കഴിയുകയില്ല, അത് ചെയ്താൽ അവർ ഇത്രയും ദിവസം കെട്ടിപ്പൊക്കിയ നാടകകമ്പനി പൊളിഞ്ഞുവീഴും. അമേരിക്ക അവരുടെ കുതന്ത്രങ്ങളുടെ ഫലമായിട്ടാണ് ആയുധങ്ങളും വാഹനങ്ങളും ആകെപ്പാടെ ഉപേക്ഷിച്ചിട്ട് പോയതെന്നും, അതേസമയം മസൂദിന്റെ സൈന്യത്തിന് അമേരിക്ക തന്നെ രഹസ്യ സഹായം നൽകുന്നുണ്ടെന്നും ചില് അഫ്ഗാൻ ടാബ്ലോയിഡുകൾ പറയുന്നുണ്ട്. അതിൽ വലിയ കാര്യമുണ്ടാകില്ല, കാരണം, സത്യസന്ധതയ്ക്ക് പേരുകേട്ട അയർലണ്ടിലെ ടാബ്ലോയിഡുകളിലെ വാർത്തകളുടെ ക്രെഡിബിലിറ്റിപോലും വെറും 25% മാത്രമാണ്.

എന്തായാലും ഇതുവരെ പഞ്ച്ഷീറിൽ കാലുകുത്താൻ താലിബാന് ആയിട്ടില്ല. പരിഭ്രാന്തിയിൽനിന്നും ഫ്രസ്‌ട്രേഷനിൽനിന്നും ആണ് അവർക്ക് നുണ പറയേണ്ടി വരുന്നത്. പഞ്ച്ഷീർ പോരാളികൾ അഫ്ഗാനിസ്ഥാൻ തിരിച്ചു പിടിക്കുമോ എന്നു കാത്തിരുന്നു കാണാം.

📁 അഖിൽ ജെ

 1,109 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo