മാനം നിറയെ സാറ്റലൈറ്റ് ശിശുക്കള്‍.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കൃത്രിമ ഉപഗ്രഹങ്ങളില്ലാത്ത ഒരു ലോകത്തേക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍ കഴിയില്ല. വാര്ത്താ വിനിമയ രംഗത്തും, ഗതി നിര്ണ്യത്തിലും, സൈനികാവശ്യങ്ങള്ക്കും എന്നുവേണ്ട കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗപ്പെടുത്താത്ത മേഖലകള്‍ ഇല്ലെന്നു പറയാം. എന്നാല്‍ ഉപഗ്രഹ വിക്ഷേപണം ഉയര്ന്ന സാങ്കേതിക വിദ്യ ആവശ്യപ്പെടുന്ന മേഖലയാണ്. അതോടൊപ്പം വലിയ സാമ്പത്തിക ചെലവുമുണ്ട്. ഉപഗ്രഹങ്ങള്‍ നിര്മി്ക്കുന്നതിനും അവയെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുമുള്ള ചെലവ് വളരെ കൂടുതലായിരിക്കും. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഉപഗ്രഹങ്ങളുടെ വലിപ്പം കുറയ്ക്കുന്നത്. ചെറിയ ഉപഗ്രഹങ്ങളെ ചെറിയ വിക്ഷേപണ വാഹനങ്ങളുപയോഗിച്ച് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയും. മാത്രവുമല്ല നിരവധി കുഞ്ഞുപഗ്രഹങ്ങളെ ഒരുമിച്ചു വിക്ഷേപിക്കുകയോ വലിയ ഉപഗ്രഹങ്ങളുടെ കൂടെ വിക്ഷേപിക്കുകയോ ചെയ്യാന്‍ കഴിയും.
വലിയ ഉപഗ്രഹങ്ങളെക്കൊണ്ട് സാധിക്കാത്ത പല ഉപയോഗങ്ങളും കുഞ്ഞുപഗ്രഹങ്ങള്‍ കൊണ്ടുണ്ട്.

•1, ഒന്നിലേറെ സ്ഥലത്തുനിന്നും വിവരശേഖരണത്തിനുള്ള കഴിവ്.

•2, ഡാറ്റാറേറ്റ് കുറവായ വാര്ത്താ വിനിമയത്തിനുള്ള ഗുണങ്ങള്‍.

•3, വലിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ വച്ചുതന്നെ പരിശോധന നടത്താനുള്ള കഴിവ്.

•4, നിര്മാണച്ചെലവ് കുറവും ലളിതമായ സര്ക്യൂ ട്ടുകളും.

•5, ഇന്ധമായി വൈദ്യുതി ഉപയോഗിക്കുന്നതുകൊണ്ട് ക്രയോജനിക് സാങ്കേതിക വിദ്യയോ, റേഡിയോ ആക്ടീവ് ഐസോടോപ്പുകളോ ആവശ്യമില്ല.

•6, വലിയ വിക്ഷേപണവാഹനങ്ങള്‍ ആവശ്യമില്ല.

•7, നിര്മാണച്ചെലവ് കുറവായതിനാല്‍ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടാലും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല.

•8, ചെലവ് കുറവായതുകൊണ്ട് ദുര്ഘലട സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ കഴിയും. ഉപഗ്രഹം തകര്ന്നാ ലും വലിയ നഷ്ടം ഉണ്ടാകുന്നില്ലല്ലോ.

•9, സാമ്പത്തിക ശേഷി കുറഞ്ഞ രാജ്യങ്ങള്ക്കുംയ ഉപഗ്രഹ വിക്ഷേപണം നടത്താന്‍ കഴിയും.

ചില പരിമിതികളും കുഞ്ഞുപഗ്രഹങ്ങള്ക്കു ണ്ട്

• വലിപ്പക്കുറവും ഇന്ധമായി ഉപയോഗിക്കുന്ന ഡി.സി. വൈദ്യുതിയും വലിയ ദൗത്യങ്ങള്ക്ക് പര്യാപ്തമല്ല.

• ബഹിരാകാശ മലിനീകരണത്തില്‍ കുഞ്ഞുപഗ്രഹങ്ങള്ക്ക് വലിയ പങ്കുണ്ട്. ഉപയോഗശൂന്യമായ നൂറ് കണക്കിന് കുഞ്ഞുപഗ്രഹങ്ങള്‍ ഇന്ന് ഭ്രമണപഥത്തില്‍ ചുറ്റിത്തിരിയുന്നുണ്ട്. ഇവ വലിയ ഉപഗ്രഹങ്ങളുടെയും മറ്റ് കുഞ്ഞുപഗ്രഹങ്ങളുടെയും പ്രവര്ത്ത നത്തെ തകരാറിലാക്കാന്‍ സാധ്യതയുണ്ട്.

• വലിയ ഉപഗ്രഹങ്ങള്‍ നിര്മിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമുള്ള സാങ്കേതികത്തികവൊന്നും ആവശ്യമില്ലാത്തതുകൊണ്ട് നിരവധി സ്വകാര്യകമ്പനികളും കുഞ്ഞുപഗ്രഹങ്ങള്‍ നിര്മി്ച്ച് അവരുടെ ആവശ്യങ്ങള്ക്കാ യി വിക്ഷേപിക്കും. ഇത് ബഹിരാകാശത്തെ ട്രാഫിക്ക് ദുഷ്‌ക്കരമാക്കും. വിശേഷിച്ചും ലോ എര്ത്ത്് ഓര്ബികറ്റില്‍.

ഉപഗ്രഹങ്ങളുടെ വര്ഗീ്കരണം

500 കിലോഗ്രാമില്‍ കൂടുതലുള്ള കൃത്രിമ ഉപഗ്രഹങ്ങളെ വലിയ ഉപഗ്രഹങ്ങളെന്നും 500 കിലോഗ്രാമില്‍ കുറവുള്ളവയെ ചെറിയ ഉപഗ്രഹങ്ങള്‍ എന്നുമാണ് പരിഗണിക്കുന്നത്. വലിയ ഉപഗ്രഹങ്ങളില്‍ തന്നെ 500 കിലോഗ്രാമിനും 1000 കിലോഗ്രാമിനും ഇടയില്‍ ഭാരമുള്ളവയെ മീഡിയം സാറ്റലൈറ്റുകള്‍ എന്നും 1000 കിലോഗ്രാമില്‍ കൂടുതലുള്ളവയെ ലാര്ജ്മ സാറ്റലൈറ്റുകള്‍ എന്നുമാണ് വിളിക്കുന്നത്. ചെറിയ ഉപഗ്രഹങ്ങളെ മിനി സാറ്റലൈറ്റുകള്‍, മൈക്രോ സാറ്റലൈറ്റുകള്‍, നാനോ സാറ്റലൈറ്റുകള്‍, പൈകോ സാറ്റലൈറ്റുകള്‍, ഫെംറ്റോ സാറ്റലൈറ്റുകള്‍ എന്നിങ്ങനെ വര്ഗീലകരിച്ചിട്ടുണ്ട്.

1990 കളിലാണ് കുഞ്ഞുപഗ്രഹങ്ങള്‍ രംഗപ്രവേശനം ചെയ്തത്. ഒരു സ്പാനിഷ് കമ്പനിയാണ് ഉപഗ്രഹവിക്ഷേപണ രംഗത്തേക്ക് ഈ പുത്തന്‍ ആശയവുമായി ആദ്യമായി മുന്നോട്ടുവന്നത്. ഇന്നിപ്പോള്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുള്ള നിരവധി സംരംഭകര്‍ ഈ മേഖലയില്‍ പ്രവര്ത്തിതക്കുന്നുണ്ട്. 2015-2019 കാലയളവില്‍ 500 കുഞ്ഞുപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതിനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. 7.4 ബില്യണ്‍ യു. എസ്. ഡോളര്‍ ചെലവ് വരുന്ന പദ്ധതിയാണിത്.

ഇനി കുഞ്ഞുപഗ്രഹങ്ങളെ ഒന്ന് അടുത്തറിയാം.

മിനി സാറ്റലൈറ്റുകള്‍

ഇന്ധനമുള്പ്പ ടെ ഭാരം 100 കിലോഗ്രാമിനും 500 കിലോഗ്രാമിനും ഇടയിലുള്ള ഉപഗ്രഹങ്ങളാണ് മിനി സാറ്റലൈറ്റുകള്‍, ഡിമെറ്റര്‍, പാരസോള്‍, പിക്കാര്ഡ്ങ, എലിസ, സ്മാര്ട്ട്– 1, സ്‌പൈറല്‍ തുടങ്ങിയവ മിനി സാറ്റലൈറ്റുകളാണ്. വലിയ വിക്ഷേപണവാഹനങ്ങളില്‍ വലിയ കൃത്രിമ ഉപഗ്രഹങ്ങള്ക്കൊ പ്പം സെക്കണ്ടറി പേലോഡായാണ് മിനി സാറ്റലൈറ്റുകളെ സാധാരണയായി വിക്ഷേപിക്കുന്നത് എങ്കിലും വിര്ജിപന്‍ ഓര്ബികറ്റിന്റെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് 100 കിലോഗ്രാം ഭാരമുള്ള മിനിസാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്ഷേപണ വാഹനമാണ്. റോക്കറ്റ് ലാബിന്റെ ഇലക്‌ട്രോണ്‍ റോക്കറ്റിനും പി.എല്‍.ഡി സ്‌പേസ് റോക്കറ്റിനും 150 കിലോഗ്രാം ഭാരമുള്ള മിനി സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ കഴിയും.

മൈക്രോ സാറ്റലൈറ്റുകള്‍

ഇന്ധനമുള്പ്പടെ 10 കിലോഗ്രാമിനും 100 കിലോഗ്രാമിനും ഇടയില്‍ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങളാണ് മൈക്രോ സാറ്റലൈറ്റുകള്‍ എന്ന ഗണത്തില്‍ വരുന്നത്. ഒന്നിലധികം സാറ്റലൈറ്റുകള്‍ ഒരുമിച്ചു പ്രവര്ത്തി ക്കേണ്ടി വരുന്ന സന്ദര്ഭ്ത്തിലാണ് മൈക്രോസാറ്റുകള്‍ പ്രയോജനപ്പെടുന്നത്. ആസ്ട്രിഡ്-1, ആസ്ട്രിഡ്-2 എന്നിവ മൈക്രോ സാറ്റലൈറ്റുകളാണ്. നിരവധി മിലിട്ടറി കോണ്ട്രാ ക്ടര്‍ കമ്പനികളും സ്വകാര്യ സംരംഭകരും മൈക്രോസാറ്റ് വിക്ഷേപണവാഹനങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. വിര്ജിയന്‍ ഗാലാക്ടറിക് കമ്പനിയുടെ ലോഞ്ചര്‍ വണ്‍, ഗാര്വി് സ്‌പേസ്‌ക്രാഫ്റ്റ് കമ്പനിയുടെ പ്രോസ്‌പെക്ടര്‍ -18, ബോയിംഗ് സ്‌മോള്‍ ലോഞ്ച് വെഹിക്കിള്‍, സ്വിസ് സ്‌പേസ് കമ്പനിയുടെ സോര്‍ തുടങ്ങിയവ മൈക്രോസാറ്റ് വിക്ഷേപണ വാഹനങ്ങളാണ്.

നാനോ സാറ്റലൈറ്റുകള്‍

ഇന്ധനമുള്പ്പ ടെ ഒരു കിലോഗ്രാമിനും 10 കിലോഗ്രാമിനും ഇടയില്‍ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങളാണ് നാനോ സാറ്റലൈറ്റുകള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. നിരവധി നാനോ സാറ്റലൈറ്റുകള്‍ ഒരുമിച്ച് ചേര്ന്നുിള്ള പ്രവര്ത്തെനത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നതും വിതരണം ചെയ്യുന്നതും. ചിലപ്പോഴെല്ലാം ഒരു വലിയ മാതൃപേടകത്തിന്റെ ഒപ്പമായിരിക്കും നാനോ സാറ്റുകള്‍ വിക്ഷേപിക്കപ്പെടുക. എക്‌സോ ക്യൂബ് ഒരു നാനോ സാറ്റലൈറ്റ് ആണ്. നാനോസ്‌പേസ്, സ്‌പൈര്‍, നോവവര്‌്ക്തിസ്, ഡോറിയ എയ്‌റോസ്‌പേസ്, പ്ലാനറ്റ് ലാബ്‌സ് തുടങ്ങിയ കമ്പനികളാണ് പ്രമുഖ നാനോസാറ്റ് നിര്മാ‌താക്കള്‍. അടുത്ത അഞ്ച് വര്ഷേത്തിനുള്ളില്‍ 1000 നാനോസാറ്റുകള്‍ ലോ എര്ത്ത്ത ഓര്ബിഎറ്റിലെത്തും. ലോഞ്ചര്‍ വണ്‍, വെന്റിയോണ്സ്ണ, ഗാര്വിറ മുതലായവയാണ് പ്രധാന നാനോസാറ്റ് വിക്ഷേപണ വാഹനങ്ങള്‍. ഐ.എസ്.ആര്‍.ഒ യുടെ പി.എസ്.എല്‍.വി -സി 37 റോക്കറ്റിന്റെ 2017 ഫെബ്രുവരി 15 ലെ വിക്ഷേപണത്തില്‍ ഒരു വലിയ ഉപഗ്രഹത്തോടൊപ്പം 103 നാനോസാറ്റ്‌ലൈറ്റുകളെ ഒരുമിച്ച് ഭ്രമണപഥത്തില്‍ എത്തിച്ച് റെക്കോര്ഡികട്ടു.

പൈക്കോ സാറ്റലൈറ്റുകള്‍

ഇന്ധനമുള്പ്പ ടെ 100 ഗ്രാമിനും ഒരു കിലോഗ്രാമിനും ഇടയില്‍ ഭാരമുള്ള കുഞ്ഞുപഗ്രഹങ്ങളാണ് പൈക്കോ സാറ്റലൈറ്റ് ശ്രേണിയില്‍ വരുന്നത്. ഒരു വലിയ മാതൃപേടകത്തോട് ചേര്ന്നോക നിരവധി പൈക്കോ സാറ്റുകള്‍ ഒരുമിച്ച് ചേര്ന്നോി ആണ് ഇവ പ്രവര്ത്തി ക്കുന്നത്. 12,000 മുതല്‍ 18,000 ഡോളര്‍ വരെയാണ് ഒരു പൈക്കോസാറ്റിന്റെ ഇപ്പോഴത്തെ വിക്ഷേപണച്ചെലവ്.

ഫെംറ്റോ സാറ്റലൈറ്റുകള്‍

ഇന്ധനമുള്പ്പ ടെ 10 ഗ്രാമിനും 100 ഗ്രാമിനും ഇടയില്‍ ഭാരമുള്ള വളരെ ചെറിയ ഉപഗ്രങ്ങളാണ് ഫെംറ്റോ സാറ്റ് ഗണത്തില്‍ ഉള്പ്പെ്ടുന്നത്. പൈക്കോ സാറ്റുകളേപ്പോലെ മാതൃപേടകത്തിന്റെ സഹായത്തോടെയാണ് ഇവ പ്രവര്ത്തി ക്കുന്നത്. ഇവയിലേക്കുള്ള കമ്യൂണിക്കേഷന് ഗ്രൗണ്ട് സ്റ്റേഷനും മാതൃപേടകവും ഒരുമിച്ച് പ്രവര്ത്തി്ക്കണം. 2014 മാര്ച്ചി ല്‍ ഫാല്ക്കണ്‍-9 റോക്കറ്റ് 104 ഫെംറ്റോ സാറ്റുകളെ ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു. സ്‌പ്രൈറ്റ്‌സ് എന്നും തംബ്‌സാറ്റ് എന്നും ഫെംറ്റോ സാറ്റലൈറ്റുകള്ക്ക് വിളിപ്പേരുണ്ട്.


കൃത്രിമ ഉപഗ്രഹങ്ങളുടെ വലിപ്പം കുറയുന്നതിനനുസരിച്ച് അവയുടെ പ്രൊപല്ഷപനിലും, കമ്യൂണിക്കേഷന്‍ സിസ്റ്റത്തിലും, കംപ്യുട്ടഷനിലൂമെല്ലാം അത്യധികം സംവേദനക്ഷമതയുള്ളതും സൂക്ഷ്മവുമായ ഘടകങ്ങളാണ് ഒരുക്കേണ്ടത്. സാധാരണയായി ഡഒഎ, ഢഒഎ, എസ്-ബാന്ഡ്സ, എക്‌സ്-ബാന്ഡ്ധ റേഡിയോ ഫ്രീക്വന്സിയയിലാണ് കുഞ്ഞുപഗ്രങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭ്യമാകുന്നത്.


📁 ഡോ. സാബു ജോസ്

 1,963 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo