അപ്പോള്‍ മതങ്ങള്‍ പറഞ്ഞത്‌ ദൈവം സൃഷ്‌ടി നടത്തി എന്നത്‌ മണ്ണാങ്കട്ട

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ചിത്രത്തില്‍ കാണുന്നത്‌ ഉണങ്ങിയ ഓലമടല്‍ അല്ല.

ഇത്‌ പാലിയന്തോളജിസ്‌റ്റുകള്‍ അതീവ ജാഗ്രതയോടെ, അങ്ങേയറ്റം ക്ഷമയോടെ പുറത്തെടുത്ത, മഌഷ്യന്‌ മുമ്പ്‌ ജീവിച്ച ഒരു ജീവിയുടെ ജൈവാവശിഷ്‌ടമാണ്‌,ഫോസിലാണ്‌. ഡിനോസർ വിഭാഗത്തിലെ ലാംബിയോസോറിന്‍ ഹാഡ്രോസോറസിന്റെ വാല്‍ ഭാഗത്തിന്റെ ഫോസിലാണിത്‌. സ്ഥാനം മെസ്‌കിക്കോ, ഒമ്പത്‌ മീറ്ററിലധികം നീളവും എട്ട്‌ ടണ്ണിലധികം ഭാരവുമുള്ള; 7.2 കോടി വർഷം മുമ്പ്‌ അതായത്‌ ക്രിറ്റേഷ്യസ്‌ യുഗത്തിന്റെ അവസാന ഘട്ടത്തില്‍ ( ക്രിറ്റേഷ്യസ്‌ യുഗം കഴിഞ്ഞ 14.5 കോടി വർഷം മുതല്‍ കഴിഞ്ഞ 6.5 കോടി വർഷം വരെ), ജീവിച്ച, എന്നല്ല മഌഷ്യന്‌ മുമ്പ്‌ ജീവിച്ച ജീവി.

എന്ത്‌ കൊണ്ടാണ്‌ മഌഷ്യന്‌ മുമ്പേ എന്ന്‌ രണ്ട്‌ പ്രാവശ്യം എടുത്ത്‌ പറഞ്ഞത്‌?.

അതേ അത്‌ അങ്ങനെത്തന്നെ പറയണം. കാരണം, നാം അറിയണം, അല്ല, അറിഞ്ഞേ തീരു മഌഷ്യന്‌ മുമ്പും, അതും കോടികണക്കിന്‌ വർഷങ്ങള്‍ക്ക്‌ മുമ്പ്‌, ഭൂമിയില്‍ ജീവികളുണ്ടായിരുന്നു, ജീവിതമുണ്ടായിരുന്നു എന്ന പരമ സത്യം. പക്ഷേ, ഹാഡ്രോസോറുകള്‍ക്കൊപ്പം ഇതര ഡിനാസോറുകള്‍ക്കൊപ്പം ക്രിറ്റേഷ്യസ്‌ യുഗത്തിലോ അതിന്‌ മുമ്പത്തെ ജുറാസിക്ക്‌ യുഗത്തിലോ മഌഷ്യനില്ല.

ഹാഡ്രോസോറുകളില്‍ നിന്ന്‌ മഌഷ്യനിലെത്താന്‍ പിന്നെയും ഏഴ്‌കോടി വർഷങ്ങള്‍ കാത്തിരിക്കണം.

എന്തുകൊണ്ടാണത്‌?.

അതിന്‌ ഒരേയൊരു ഉത്തരമേയള്ളു, പരിണാമം. പരിണാമത്തില്‍, അല്ലെങ്കില്‍ ഫോസില്‍ ചരിത്രത്തില്‍ റെപ്‌റ്റീലിയന്‍ യുഗം, ഉരഗകാലം, കഴിഞ്ഞീട്ടേ സസ്‌തനയുഗം വരുന്നുള്ളു. മഌഷ്യന്‍ സസ്‌തനിയാണ്‌. സസ്‌തനിയുഗം ആരംഭിച്ചീട്ടും പരിണാമം മഌഷ്യനിലെത്താന്‍ പിന്നെയും കോടികണക്കിന്‌ വർഷങ്ങള്‍ കഴിയണം.

അപ്പോള്‍ മതങ്ങള്‍ പറഞ്ഞത്‌
ദൈവം സൃഷ്‌ടി നടത്തി എന്നത്‌

 മണ്ണാങ്കട്ട

മതഗ്രന്ഥങ്ങള്‍ പറയുന്നത്‌ ശുദ്ധ മണ്ടത്തരമാണ്‌, പമ്പര വിഡ്ഡിത്തരങ്ങളാണ്‌. ആറാം നൂറ്റാണ്ടിന്‌ മുമ്പത്തെ മഌഷ്യന്‍ ആർജിച്ച അറിവുകളെ കട്ടെടുത്ത്‌ അത്‌ ദൈവത്തിന്റെ പേരിലാക്കി മതങ്ങള്‍ പുനരവതരിപ്പിച്ചതാണ്‌ മതഗ്രന്ഥങ്ങള്‍. ഇന്ന്‌ ആ അറിവുകള്‍ ചീഞ്ഞളിഞ്ഞുപോയി.

അറിയുക, ആറ്‌ ദിവസത്തെ സൃഷ്‌ടികർമ്മവും ഏഴാം ദിവസത്തെ വിശ്രമവും ശുദ്ധകളവാണ്‌. അതെല്ലാം മഌഷ്യ ഭാവനകളാണ്‌. മാനവന്റെ ഭാവനയില്‍ വിരിഞ്ഞതാണ്‌ ദൈവവും സൃഷ്‌ടികഥകളും. ഭാവനയില്‍ ഉണ്ടായത്‌ കൊണ്ടാണ്‌ സൃഷ്‌ടികളെല്ലാം പൊടുന്നനെ സംഭവിച്ചത്‌. എന്നാല്‍ യാഥാർത്ഥ്യം പതുക്കെയും. ദൈവം ഉടനടിയാണെങ്കില്‍ പരിണാമം വളരെ സാവധാനമാണ്‌. അതുകൊണ്ടാണ്‌ ഡിനോസോറുകളില്‍ നിന്ന്‌ മഌഷ്യനിലെത്താന്‍ കോടികണക്കിന്‌ വർഷങ്ങളെടുത്തത്‌. ഈ പച്ചപരമാർത്ഥത്തെയാണ്‌ നാം തിരിച്ചറിയേണ്ടത്‌.

അതിന്‌ മതഗ്രന്ഥത്തിന്റെ അടിമയായാല്‍ പറ്റില്ല. പൊട്ടിച്ചെറിയു, നിങ്ങളെ ചുറ്റിയ അതിന്റെ ചങ്ങലകകള.

-Raju Vatanappally

 783 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo