റവന്യു വകുപ്പുമന്ത്രിക്ക് കേരള യുക്തിവാദി സംഘം നിവേദനം നൽകി.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മിശ്രവിവാഹിതരുടെ മക്കൾക്ക് ക്രീമിലെയർ / ജാതി സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്ന വില്ലേജ് മാന്വൽ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘം പ്രസിഡണ്ടു അഡ്വ. അനിൽ കുമാറും ജനറൽ സെക്രട്ടറി അഡ്വ. രാജഗോപാൽ വാകത്താനവും തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ടി.എസ്.പ്രദീപും റവന്യു മന്ത്രിക്ക് നിവേദനം നൽകി.
തികച്ചും അപഹാസ്യമായ ഒരു വകുപ്പാണ് പാര 246. ഹിന്ദു ,ബുദ്ധ, സിക്ക് മതങ്ങളിൽ മാത്രമാണ് ജാതിയുള്ളതെന്നും അതിനാൽ അവർ തമ്മിലുള്ള വിവാഹം മാത്രമാണ് മിശ്രവിവാഹമെന്നുമാണ് കണ്ടെത്തൽ .
വ്യത്യസ്ത മതങ്ങളിൽ പെട്ടവർ തമ്മിലുള്ള വിവാഹം മിശ്രമല്ലെന്ന ഈ കണ്ടുപിടുത്തം മൂലം നിരവധി മിശ്രവിവാഹിതരുടെ മക്കൾക്ക് സർട്ടിഫിക്കറ്റുകൾ നിഷേധിക്കപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ അപേക്ഷകളുടെ ഈ സമയത്ത് ഇത്തരം വിചിത്രമായ നിലപാടുകൾ ഗുരുതരമാണ്. ഇതു അടിയന്തിരമായി പരിഹരിക്കാനാണ് സംഘം നിവേദനം നൽകിയത്.


കേരള യുക്തിവാദി സംഘം
https://en.wikipedia.org/wiki/Kerala_Yukthivadi_Sangham

 4,220 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo