76 വർഷങ്ങൾക്കു മുന്നേ ഇന്നേ ദിവസം.. .. കൃത്യമായി പറഞ്ഞാൽ 1945 ഓഗസ്റ്റ് 6 നാണു ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്.
3 ദിവസങ്ങൾ കഴിഞ്ഞു നാഗസാക്കിയിലും !
.
ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ഇന്ന് ഹിരോഷിമ ദിനം.
.
1945 ആഗസ്റ്റ് ആറിന് രാവിലെ 8:15 നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്.
ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ച ദിനമാണത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ നാന്ദി കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ ‘ ലിറ്റില്‍ ബോയ് ‘ എന്ന് അണുബോംബ് വര്‍ഷിച്ചതിന്റെ ആ കറുത്ത ദിനത്തെ ലോകം ഇന്നും ഞെട്ടലോടെ ആണ് ഓർമ്മിക്കുന്നത്.
.
മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം.
അഗസ്റ്റ് 15ന് ജപ്പാന് കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി.
.
ഹിരോഷിമയിൽ 90,000 നും 146,000 നും ഇടയിലും, നാഗസാക്കിയിൽ 39,000 നും 80,000 പേർക്കും ഇടയിൽ കൊല്ലപ്പെട്ടു.
ആദ്യ ദിവസം ഏകദേശം പകുതി സംഭവിച്ചു. അതിനുശേഷം മാസങ്ങളോളം, പൊള്ളൽ, റേഡിയേഷൻ അസുഖം, പരിക്കുകൾ, അസുഖം, പോഷകാഹാരക്കുറവ് എന്നിവയുടെ ഫലമായി ധാരാളം ആളുകൾ മരിക്കുന്നത് തുടർന്നു.
ഹിരോഷിമയിൽ ഗണ്യമായ സൈനിക പട്ടാളമുണ്ടെങ്കിലും മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.
.
ഹിരോഷിമയിൽ അന്ന് ഇട്ട ലിറ്റിൽ ബോയ് എന്ന വെറും 3 മീറ്റർ മാത്രം നീളമുള്ള ആണവായുധം ആയിരുന്നു. 4,400 കിലോഗ്രാം ഭാരം.
.
അതിനു ശേഷം ധാരാളം വലിയ വലിയ ബോംബുകൾ നിർമിച്ചു, പരീക്ഷിച്ചിട്ടുണ്ട്.
.
ചിത്രം നോക്കിയാൽ അന്ന് ഹിരോഷിമയിൽ ഇട്ട ബോബിന്റെ ഫയർബോൾ ചുവന്ന നിറത്തിൽ ചെറുതായി കാണാം.
അമേരിക്കയുടെ Castle Bravo,
റഷ്യയുടെ Tsar Bomba RDS-220 എന്നിവയാണ് ഇപ്പോഴുള്ള ഏറ്റവും വലിയ അണുവായുധങ്ങൾ.
അവയുടെ ഫയർബോളും, ലിറ്റിൽ ബോയിന്റെ ഫയർബോളും താരതമ്യം ചെയ്താൽ Tsar Bomba യുടെ പ്രഹരശേഷി ഊഹിക്കാവുന്നതേ ഉള്ളൂ..
.
സാർ ബോംബ് 100+ മെട്രിക് ടൺ ആയിരുന്നു ലക്ഷ്യം. എന്നാൽ മൂന്നാം ഘട്ടത്തിൽ യുറേനിയം ലെഡ് ഉപയോഗിച്ച് മാറ്റി 57 മെട്രിക് ടൺ ആയി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
വേണമെങ്കിൽ ഇതിലും വളരെ വലിയ ബോംബുകൾ ഒന്നിലധികം ഘട്ടങ്ങളോടെ ഇപ്പോൾ നിർമ്മിക്കാൻ കഴിയും
എന്നാൽ ഇതുവരെയും ആരും അത്ര വലിയ ഒരെണ്ണം നിർമ്മിച്ചിട്ടില്ല.
കാരണം.. വലിയ ബോംബിന് നിരവധി ദോഷങ്ങളുണ്ട് എന്നതാണ്.
.
വലിയ ഭാരം നിശ്ചിത സ്ഥാനത്തു എത്തിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്.
നഗരങ്ങൾ പോലുള്ള വലിയ ടാർഗെറ്റുകൾക്കെതിരെ, എയർബസ്റ്റ് മോഡിൽ ഒരു വലിയ ബോംബ് ചെറിയ ബോംബുകൾ അപേക്ഷിച്ചു ആനുപാതീകമായി കൂടുതൽ കേടുപാടുകൾ വരുത്തുന്നില്ല എന്നതാണ് വസ്തുത. അതുകാരണമാണ് ഇപ്പോൾ കൂടുതൽ വലിപ്പമുള്ള ബോംബുകൾ നിർമിക്കാത്തതു.
.
സാർ ബോംബിന്റെ പ്രഹരശേഷി ഹിരോഷിമയിൽ ഇട്ട ലിറ്റിൽ ബോയിന്റെ 3800 മടങ്ങാണ് !!
.
1961 ഇൽ.. ആണ് സാർ ബോംബ് റഷ്യ പരീക്ഷിച്ചത്. ഇപ്പോൾ 60 വർഷം കഴിഞ്ഞു.
അപ്പോൾ പല രാജ്യങ്ങളുടെയും കൈവശം ഇപ്പോൾ എത്രമാത്രം ബോംബുകൾ ഉണ്ടാവും എന്ന് ഊഹിക്കാമല്ലോ :O
.
ഭൂമി നശിക്കുവാൻ കാരണമായേക്കാവുന്ന കാര്യങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ആണവായുധം ആണ്.
ബൈജു രാജ് ,
ശാസ്ത്രലോകം
1,277 കാഴ്ച