ചില ഹിന്ദു ആചാരങ്ങൾ എത്ര മനുഷ്യത്വരഹിതവും ക്രൂരവുമാണ്.

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മരണാന്തര ചടങ്ങുകളിലെ പൈശാചികതയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
സ്വന്തം വീട്ടു മുറ്റത്ത് ചിതയൊരുക്കുക,അമ്മയുടെയും അച്ഛൻ്റെയും ചിതക്ക് മൂത്തമകനെക്കൊണ്ട് തന്നെ തീ കൊളുത്തിക്കുക, പ്രിയപ്പെട്ടവരുടെ മൃതദേഹം വീട്ട് മുറ്റത്ത് കത്തിത്തീരുന്നത് കണ്ടിരിക്കേണ്ട ഗതികേട് ഉണ്ടാക്കുക.
അഞ്ചാം നാൾ കത്തി തീർന്ന ചിതയുടെ അവശിഷ്ടത്തിൽനിന്ന് ഉറ്റ ബന്ധുക്കളെക്കൊണ്ട് അസ്ഥികളുടെ പൊട്ടും പൊടിയും തിരഞ്ഞെടുപ്പിക്കുക്ക.
അതൊരു കുടത്തിലാക്കി എല്ലാ ദിവസവും കാണാത്ത രീതിയിൽ വീട്ടിനുള്ളിൽ സൂക്ഷിപ്പിക്കുക.ആചാരങ്ങളുടെ നീണ്ട നിരയാണ്.

എത്ര ക്രൂരവും മനുഷ്യത്വരഹിതവുമാണ് ഈ ആചാരങ്ങൾ.ഉറ്റവർ മരിച്ചുപോയ വേദനയിൽ കഴിയുന്ന മനുഷ്യരെ വീണ്ടും വീണ്ടും നോവിച്ച് ആഹ്ലാദിക്കാൻ വേറെ എന്ത് വേണം.

ഒരു മതിലിനപ്പുറത്ത് മറ്റൊരു വീടുള്ള നമ്മുടെ നാട്ടിൽ ഇത്തരം ആചാരങ്ങൾ എത്ര പേരുടെ ഉറക്കം കെടുത്തുന്നുണ്ടാവും എന്ന് നമ്മൾ ആലോചിക്കേണ്ടതുണ്ട്. പൊതു സമശാനങ്ങൾ എല്ലാ മുനിസിപ്പാലിറ്റിയിലും ഉള്ളപ്പോൾ നമ്മൾ എന്തിനാണ് ഈ ചടങ്ങുകൾ വീട്ടുവളപ്പിൽ തന്നെ നടത്തണം എന്ന് വാശി പിടിക്കുന്നത്.

മൃതദേഹം കത്തി തുടങ്ങുമ്പോൾ ഉണ്ടാകുന്ന വെറുപ്പിക്കുന്ന ഗന്ധം എന്തിന് മറ്റുള്ളവർ സഹികണം !!
മതപരമായ ചടങ്ങായതുകൊണ്ടും മരണം എന്ന സെൻ്റിമെൻ്റ് ഉള്ളതുകണ്ടും നാട്ടുകാർ ‘ സഹിക്കുന്ന’ ഇത്തരം ആചാരങ്ങൾ ഇനി എന്നാണ് അവസാനിക്കാൻ പോകുന്നത് ?!

മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്ന ഒരു ചിത്രം/ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോഴും , ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോഴും കൃത്യമായ ഗൈഡ്ലൈനുകൾ ഉള്ള നാട്ടിൽ പ്രത്യക്ഷത്തിൽ നടക്കുന്ന ഇത്തരം മനുഷ്യാവകാശ ലംഘനങ്ങകൾക്ക് ഇനി എന്നാണ് വിലക്ക് വീഴുന്നത്.

Manoj Thachani

 616 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo