ഭൂമിയിലെ ജീവന്റെ ചരിത്രത്തെ സംബന്ധിച്ച് ജിയോളജിക് ടൈം സെ്‌കയിലിലൂടെയുള്ള വസ്‌തുതാ വിവരണമാണ് ഈ ചിത്രം. ആറ് ദിവസത്തെ സൃഷ്‌ടികളായിട്ട്, എല്ലാജീവികളേയും ഒരേ പ്രതലത്തില്‍ കാണാവുന്ന ഒരു സംഭവമേ ജീവന്റെ ചരിത്രത്തിലില്ല.
ചിത്രം പ്രതിനിധാനം ചെയ്യുന്നത് കഴിഞ്ഞ നാനൂറ് കോടിവർഷത്തെ ജീവന്റെ ചരിത്രത്തെയാണ്. അതില്‍ത്തന്നെ കഴിഞ്ഞ അമ്പത് കോടിവർഷം തൊട്ടുള്ള കാംബ്രിയന്‍ യുഗത്തിലെ നിസ്സാരന്‍മാരെന്ന് തോന്നുന്ന ആ കൊച്ചുജീവികളെ നോക്കുക. കൊച്ചു ജീവികളാണെങ്കിലും അവരായിരുന്നു കോടികണക്കിന് വർഷങ്ങളോളം ജീവലോകത്തെ അധിപന്‍മാർ. ട്രൈലോബൈറ്റുകളുള്‍പ്പെടെ നട്ടെല്ലില്ലാത്ത ആ വന്‍ ജീവസമൂഹങ്ങള്‍ക്കുശേഷം, പിന്നെയും അമ്പത്‌കോടിവർഷം; അതിലുള്‍പ്പെടുന്ന അനവധിയനവധിയായ വ്യത്യസ്‌തജീവിവിഭാഗങ്ങള്‍, അവയെല്ലാം കഴിഞ്ഞീട്ടാണ് ഇന്നത്തെ പ്രധാനജീവിയായ മഌഷ്യന്‍ ജീവരംഗത്തെത്തുന്നത്.
അതും ഒറ്റയടിക്ക് മനുഷ്യനുണ്ടായി എന്ന് താങ്കള്‍ കരുതുന്നുവോ? ഇല്ല, മാനവന്‍ പൊടുന്നനവെ ഉണ്ടായവനല്ല. കഴിഞ്ഞ 70 ലക്ഷം വർഷം തൊട്ട് മഌഷ്യനിലേക്കുള്ള പരിണാമം ആരംഭിക്കുന്നു; ഫോസിലുകള്‍ വെളിപ്പെടുത്തുന്നതഌസരിച്ച് അതാണ് നില.
അങ്ങനെ ജീവന്റെ ചരിത്രത്തില്‍, ഭൂമിയില്‍ ജീവിതം ആരംഭിച്ച് നാനൂറ് കോടിവർഷങ്ങള്‍ക്ക് ശേഷം രംഗത്തെത്തിയ ജീവിമാത്രമാണ് മഌഷ്യന്‍. ജിയോളജിക് ടൈംസെ്‌കയിലില്‍ പ്ലീസേ്‌റ്റാസീന്‍ യുഗത്തില്‍ (കഴിഞ്ഞ ഇരുപത്താറ് ലക്ഷം വർഷം മുതല്‍ കഴിഞ്ഞ പതിനായിരം വർഷം മരെയുള്ള കാലം) രംഗത്തെത്തിയവന്‍.
പരിണാമം തുടങ്ങി നാനൂറ് കോടിവർഷം കഴിഞ്ഞപ്പോള്‍ മനുഷ്യനുണ്ടായി. അതോടെ പരിണാമം അവസാനിച്ചു എന്ന് കരുതേണ്ടതില്ല. അതിപ്പോഴും മനുഷ്യനിലും നടന്നുകൊണ്ടിരിക്കുന്നു. കണ്ണും മൂക്കും ഇല്ലാത്ത പരിണാമം ഇപ്പോഴും നടക്കുന്നു. ഞാന്‍ അത് അറിയുന്നു, സങ്കടത്തോടെ.
📁 രാജു വാടാനപ്പള്ളി
849 കാഴ്ച