ഇതാണ് ലോകത്തിലെ ആദ്യത്തെ മോട്ടോർ വാഹനം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഈ ചിത്രത്തിൽ കാണുന്ന വാഹനം അറിയാമോ? ആദ്യം തന്നെ പറയട്ടെ ഇത് ഒറിജിനലല്ല, അന്നത്തെ പോലെ ഇന്ന് നിർമ്മിച്ചെടുത്തതാണ്. ഇതാണ് ലോകത്തിലെ ആദ്യത്തെ മോട്ടോർ വാഹനം. 1769 ൽ ഫ്രാൻസിലെ ഒരു മിലിട്ടറി എഞ്ചിനീയറായിരുന്ന നിക്കോളാസ് ജോസഫ് കുഗ്നോട്ട് ആണ് ഈ വാഹനം നിർമ്മിച്ചത്. ഇതിന്റെ പിസ്റ്റൺ നിർമ്മിച്ചത് സർ തോമസ് ന്യൂ കോമാൻ (ആദ്യത്തെ ആവി യന്ത്രം കണ്ട് പിടിച്ച വ്യക്തി), സിലിണ്ടർ നിർമ്മിച്ചത് ജെയിംസ് വാട്ട്.


ലോകത്തിലെ ആദ്യത്തെ മോട്ടോർ വാഹനാപകടം ഉണ്ടാക്കിയതും ഇവൻ തന്നെ. 1771 ൽ ഒരു ഇറക്കത്തിൽ വച്ച് തലകുത്തനെ മറിയുകയായിരുന്നു. അന്ന് ബ്രേക്ക് കണ്ട് പിടിച്ചിരുന്നില്ല. ഈ അപകടം മൂലം സ്പോൺസർമാർ പിൻമാറിയതിനാൽ വിണ്ടും ഒരു മോട്ടോർ വാഹനം പിറക്കാൻ ഒരു നൂറ്റാണ്ട്‌ വേണ്ടി വന്നു. കൃത്യമായി പറഞ്ഞാൽ 116 വർഷങ്ങൾക്ക് ശേഷം 1885 ൽ കാൾ ബെൻസ്. 6കിമി ആയിരുന്നു ഇതിന്റെ പരമാവധി വേഗത.

📁 അൻവർ അബ്ദുൾ ജബ്ബാർ
https://www.facebook.com/anvar.abduljabbar.1

 856 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

One thought on “ഇതാണ് ലോകത്തിലെ ആദ്യത്തെ മോട്ടോർ വാഹനം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo