എത്തീയിസ്റ്റ് അലൈയൻസ് ഇന്റർനാഷണലിന്റെ വാർഷിക പൊതു തെരഞ്ഞെടുപ്പിൽ നാസ്തിക്‌ നേഷൻ പങ്കെടുത്തു

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

.ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പങ്കാളിത്ത സംഘടനകളുള്ള എത്തീയിസ്റ്റ് അലൈയൻസ് ഇന്റർനാഷണലിന്റെ ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പു പ്രക്രിയയിൽ അന്തർദേശീയ അടിസ്ഥാനത്തിലുള്ള അഞ്ചു ഡയറക്ടർമാരെയും ഏഷ്യൻ രാജ്യങ്ങൾക്കുവേണ്ടിയുള്ള റീജണൽ ഡയറക്ടറെയും തെരെഞ്ഞെടുക്കുന്നതിലേക്കാണ് നാസ്തിക് നേഷന് വോട്ടവകാശം ഉണ്ടായിരുന്നത്. ഈ ആറു വോട്ടുകളും സംഘടനയ്ക്കു വേണ്ടി അധ്യക്ഷൻ വിജയകരമായി നിർവഹിച്ചു.

ഈ വരുന്ന ജൂലൈ 25ലെ എത്തീയിസ്റ്റ് അലൈയൻസ് ഇന്റർനാഷണലിന്റെ വാർഷിക പോതുയോഗത്തിൽ നാസ്തിക് നേഷൻ സംബന്ധിക്കുന്നതാണ്. അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തനപരിപാടികളുടെ രൂപരേഖ, അജണ്ടകൾ എന്നിവ വാർഷിക പൊതുയോഗത്തിൽ നിശ്ചയിക്കപ്പെടുന്നതാണ്.

ലോക പ്രശസ്തനായ നാസ്തിക ചിന്തകനും പരിണാമ ജീവശാസ്ത്രകാരനുമായ റിച്ചർഡ് ഡോക്കിൻസിന്റെ പേരിലുള്ള പുരസ്‌ക്കാരത്തിന്റെ പൂർവ സംഘാടകർ കൂടിയാണ് എത്തീയിസ്റ്റ് അലൈയൻസ് ഇന്റർനാഷണൽ. ഇന്ത്യയിലെ പ്രശസ്തനായ ഗാനരചയിതാവ് ജാവേദ് അക്തറിന് ഇതു ലഭിച്ചിട്ടുണ്ട്.

ഹോവർഡ് ബർമൻ സംഘടയുടെ പ്രസിഡന്റ് , ഐക്യരാഷ്ട്ര സഭ പ്രതിനിധി

 2,380 കാഴ്ച

2 thoughts on “എത്തീയിസ്റ്റ് അലൈയൻസ് ഇന്റർനാഷണലിന്റെ വാർഷിക പൊതു തെരഞ്ഞെടുപ്പിൽ നാസ്തിക്‌ നേഷൻ പങ്കെടുത്തു

 1. എല്ലാവിധ ആശംസകളും, നാസ്തിക് നേഷൻ. കൂടുതൽ പ്രവർത്തനങ്ങളുമായി സധൈര്യം മുന്നോട്ടു പോകുക.

 2. നാസ്തികത ശ്രേഷ്ഠമായ ഒരു ദർശനം തന്നെയാണ്. അത് മനുഷ്യന്റെ മഹത്വം എടുത്തുകാണിക്കുന്ന ഒന്നാണ്.
  പ്രപഞ്ചത്തിന്റെ പൊരുളറിയാനുള്ള മനുഷ്യന്റെ സ്വാഭാവികമായ ജിജ്ഞാസയാണ് നസ്തികതയിലേയ്ക്ക് അവനെ എത്തിച്ചത്.
  മഹാഭൂരിഭാഗം മനുഷ്യന്മാരും തീരെ ഉറപ്പ് കുറഞ്ഞ ദൈവാസ്തിക്യമെന്ന പിടിവള്ളിയിൽ തൂങ്ങി ഒരു തരം ഒളിച്ചോട്ടം നടത്തുകയാണ്.
  കൂടുതൽ ഗൗരവപ്പെട്ട ചിന്തകൾക്കോ ചർച്ചകൾക്കോ അവർക്കാവില്ല.
  വിശ്വാസികൾ എന്തിനാണിതിനെ എതിർക്കുന്നതെന്ന് മനസ്സിലാവുന്നില്ല.
  അവർക്കെങ്ങനെയാണതിനെ എതിർക്കാനാവുക?
  ആ ഒരു ചിന്തയും നിലനിൽക്കട്ടെ എന്നൊരു സമീപനമാണവരിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
  പ്രത്യേകിച്ചും സത്യസന്ധത, നിഷ്പക്ഷത തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചൊക്കെ അവകാശവാദമുന്നയിക്കുന്നവരാണല്ലോ വിശ്വാസികൾ.
  എന്നിട്ടെന്തേ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo