സംരക്ഷണത്തിന്റെ വിചിത്രമായ തലങ്ങൾ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഗ്രേറ്റ് ഓക്കിന്റെ കഥ.
അറ്റ്ലാന്റിക് സമുദ്ര ത്തിലെ ദ്വീപുകളിലെ പാറ കൂട്ടങ്ങൾ കേന്ദ്രീകരിച്ചു ജീവിച്ച ലക്ഷകണക്കിന് എണ്ണം ഉണ്ടായിരുന്ന പക്ഷികൾ ആണ് Great Auk (Pinguinus impennis) യൂറോപ്യൻ മാർ ഈ സമുദ്രം മുറിച്ചു കടന്ന് നാട് ചുറ്റാൻ തുടങ്ങിയതോടെ ഗ്രേറ്റ് ഓക്ക്‌ കളുടെ കഷ്ടകാലവും തുടങ്ങി. വിരസമായ കപ്പൽ യാത്ര കളിലെ മനം നിറയ്ക്കുന്ന വിഭവം ആയി ഈ പക്ഷികൾ. ഫ്രഞ്ച് സഞ്ചാരി Jacques Cartier എഴുതി യിരിക്കുന്നത് പക്ഷി കോളനി കൾ കാണുന്നത് തന്നെ സന്തോഷം ഉളവാക്കുന്നു എന്നാണ്. അദ്ദേഹം കൂട്ടി ചേർക്കുന്നു രണ്ട് മണിക്കൂർ കൊണ്ട് മൂന്ന് ബോട്ട് നിറയെ പക്ഷികളെ പിടിക്കാം.

1800 കളുടെ തുടക്കത്തിൽ കഥ മാറി. ഗ്രേറ്റ് ഓക്ക്‌ കൾ അതിവേഗം ഇല്ലാതായി കൊണ്ടിരിക്കുന്നു എന്ന ബോധം ഉദിച്ചു. ഇനിയാണ് കഥ യുടെ രണ്ടാം ഭാഗം. പക്ഷികൾ പൂർണമായും ഇല്ലാ താകും മുമ്പ് പക്ഷിയെയും അതിന്റെ മുട്ടയുടെയും ഒരു ‘copy’ എങ്കിലും സ്വന്തമാക്കാൻ മത്സരമായി. വിചിത്രമായ ഈ നടപടിയിൽ ബാക്കിയുണ്ടായിരുന്ന പക്ഷികൾ കൂടി ഇല്ലാതായി. കഥയ്ക്ക് അതിലും വിചിത്ര മായ ഒരു അനുബന്ധം കൂടി ഉണ്ട്. 1844 ൽ ഒരു ഗവേഷകൻ സ്വന്തം നിലയിൽ പക്ഷികൾ ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്താൻ ഒരു ശ്രമം നടത്തി. സ്വന്തം ചെലവിൽ അദ്ദേഹം ചില ജോലി ക്കാരെ ഇതിനായി നിയോഗിച്ചു. ഒടുവിൽ Iceland ന് സമീപം പക്ഷികൾ കണ്ടേക്കാം എന്ന ഊഹത്തിൽ അവർ അവിടെ എത്തി.

ഒരു പാറയിൽ രണ്ട് പക്ഷികൾ മുട്ടയ്ക്കു കാവൽ നിൽക്കുന്നത് കണ്ടു. പക്ഷികളെ കണ്ടെത്തിയ ആവേശത്തിൽ തങ്ങളുടെ മുതലാളിയെ സന്തോഷിപ്പിക്കാൻ അവർ അപ്പോൾ തന്നെ രണ്ട് പക്ഷികളെയും അടിച്ചു കൊന്ന് ബോട്ടിൽ ഇട്ടു. ആ ബഹളത്തിൽ രണ്ട് മുട്ട കളും പൊട്ടി പോകുക യും ചെയ്തു.

രണ്ടു വർഷങ്ങൾ ക്ക് ശേഷം ഒരു കാര്യം വ്യക്തമായി അന്ന് കൊല്ലപ്പെട്ട പക്ഷികൾ ആ വംശത്തിലെ അവസാനത്തേത് ആയിരുന്നു. ആ മുട്ട കൾ ഒരു വംശത്തിന്റെ പ്രതീക്ഷയും.

The picture given is my clay model of great auk (From my series on extinct animals)

ജിജി സാം
https://www.facebook.com/jiji.sam.121

 1,422 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo