നീല വെള്ളം കുപ്പിയിൽ തൂക്കി ഇട്ടാൽ നായയുടെ ശല്യം കുറയുമോ ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ചില തെരുവുകളിൽ, പ്രത്യേകിച്ച് തമിഴ്‍നാട്ടിലും മറ്റും നായ്ക്കളുടെ ശല്യം ഇല്ലാതിരിക്കാൻ ഉജാലവെള്ളം കുപ്പികളിൽ തൂക്കി ഇടാറുണ്ട്. ആ തെരുവ് മൊത്തമായി ഇത് കാണാം. പലരും പറയുന്നത് അങ്ങനെ ചെയ്‌താൽ നായ വരില്ല എന്നാണ്. അത് കുറച്ചു ശരിയുമാണെന്ന് ചില അനുഭവസ്ഥർ പറയുന്നത് . കുപ്പി തറയിൽ വയ്ക്കുകയാണെങ്കിൽ നായക്ക് ഇരിക്കുവാനുള്ള സ്ഥലം അത്രയും കുറയും. അത് ഒരു കാരണം ആയിരിക്കാം. പക്ഷെ തൂക്കി ഇട്ടാലും നായ ശല്യം കുറയുന്നുണ്ട് എന്നാണു പറയുന്നത്.

ശാസ്ത്രീയമായി ഇതിനു കാരണങ്ങൾ ഒന്നും ഇല്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആളുകൾ ആചരിച്ചുപോരുന്ന ഒരു അന്ധവിശ്വാസം ആണ് ഇതെന്ന് പറയാം. ചിലപ്പോൾ ഫലിക്കും, ചിലപ്പോൾ ഫലിക്കില്ല. ആദ്യം നായകൾക്ക് നിറങ്ങൾ തിരിച്ചറിയുവാൻ സാധിക്കുമോ എന്ന് നോക്കാം.

ചിത്രത്തിൽ നമ്മൾ മനുഷ്യർ കാണുന്ന നിറങ്ങളും, നായ കാണുന്ന നിറങ്ങളും തരംഗ ദൈർഖ്യം അനുസരിച്ചു കൊടുത്തിട്ടുണ്ട്. നമ്മൾ ചുവപ്പു മുതൽ.. ഓറഞ്ച്. മഞ്ഞ, പച്ച, നീല, വയലറ്റ് എന്നീ നിറങ്ങളുടെ നിര കാണുമ്പോൾ. നായകൾക്ക് ആ നിറങ്ങളിൽ ഒട്ടു ഒട്ടുമിക്കതും ആ നിറങ്ങളിൽ കാണാൻ സാധിക്കില്ല. നമ്മൾ കാണുന്ന കടും ചുവപ്പ് നിറം അവർ കാണില്ല. നിറം ഇല്ലാതെ.. അല്ലെങ്കിൽ കറുപ്പായിരിക്കും അവർ കാണുക. ഓറഞ്ചും, മഞ്ഞയും, പച്ചയും നിറങ്ങൾ അവർ കാണുന്നത് വിളറിയ മഞ്ഞ നിറത്തിലാണ്. എന്നാൽ നീല നിറം, പ്രത്യേകിച്ച് കടും നീലനിറം അവർ കാണുന്നത് ഏതാണ്ട് നമ്മൾ കാണുന്നതുപോലെതന്നെയാണു. നമ്മൾ കാണുന്ന നീലാകാശം നായകൾ കാണുന്നത് വെളുത്തിട്ടാണ്. കാരണം ആ നീല കടും നീല അല്ലാത്തതിനാലാണ്. അതിനാൽ നായകൾ എപ്പോഴും കാണുന്ന നിറങ്ങൾ ഒന്നുകിൽ വെളുപ്പോ. അല്ലെങ്കിൽ വിളറിയ മഞ്ഞയോ ആയിരിക്കും. കടും നീല അവർക്കു കാണാനുള്ള കഴിവുണ്ട് എങ്കിലും നീലനിറം സാധാരണ അവർ കാണുവാനുള്ള സാധ്യത ഇല്ല.

എന്നാൽ കുപ്പിയിൽ ഉജാല വെള്ളം വച്ചാൽ അത് അവർ പെട്ടന്ന് ശ്രദ്ധിക്കും. കാരണം പരിചിതമായ കാഴ്ച ആയതുകൊണ്ട് തന്നെ. പ്രത്യേകിച്ച് കുപ്പി കെട്ടിത്തൂക്കി വെയിലത്ത് ഇട്ടാൽ അതിലെ നീല നിറം പ്രകാശത്തിൽ തിളങ്ങുന്നതായി അവർക്കു കാണാം. പരിചിതമല്ലാത്തതിനാൽ അവർ അതിൽനിന്നു പൊതുവെ അകന്നു പോവാം.

ചിലർ കരുതും അൾട്രാവയലറ്റ് പ്രകാശം കാണുന്നതുകൊണ്ടാവും എന്ന്. എന്നാൽ അൾട്രാവയലറ്റ് നായകൾക്ക് കാണുവാൻ സാധിക്കില്ല..ആർക്കെങ്കിലും ഇത് പരീക്ഷിച്ചു നോക്കാമെങ്കിൽ നോക്കുക. പരീക്ഷിക്കുമ്പോൾ പല നിറങ്ങളിലുള്ള കുപ്പികൾ ഓരോന്നായി ഓരോ ദിവസവും പരീക്ഷിക്കുക. അതുവഴി വർണാന്ധത മനസിലാക്കാം. കൂടാതെ നീല തന്നെ കടും നിറത്തിലും, ഇളം നിറത്തിലും പരീക്ഷിക്കുക.

എന്തായാലും നായക്ക് നീല കുപ്പി പരിചയം ആകുന്നതുവരെ ചിലപ്പോൾ നായ ചിലപ്പോൾ അവിടന്ന് മാറി നിന്നേക്കാം. എന്നാൽ പരിചയം ആയിക്കഴിഞ്ഞാൽ ഇത് ഫലിക്കില്ല.നീലക്കുപ്പികളുടെ ഇടയ്ക്ക് കിടക്കുന്ന നായകളുടെ ഫോട്ടോകളും ഗൂഗിളിൽ നമുക്ക് കാണാം.

ബൈജുരാജ് ശാസ്ത്രലോകം

 243 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo