മിഠായിച്ചാറ് മേലാകെ പുരണ്ട ഒരു കുട്ടി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പായലുപിടിച്ച ഏഴ്‌ പടികളിലേക്ക്,
മോശമായി പരിപാലിച്ചിരിക്കുന്ന
പൂന്തോട്ടത്തിലേക്ക്,
എന്നെ പ്രവേശിപ്പിക്കാനുള്ള
വിക്ടോറിയൻ പൂട്ടിന്റെ ഉപരിതലം
കടുപ്പമുള്ളത്
തുറക്കാൻ പ്രയാസപ്പെടേണ്ടുംവിധം
പിരി മുറുകിയത്.

സ്നേഹരാഹിത്യത്താൽ
നശിപ്പിക്കപ്പെട്ട പൂക്കൾക്കിടയിലൂടെ
ആരാണ്
എന്നെ ഓർമ്മകളിലേക്ക്
ഓടിക്കുന്നത്?
തവിട്ട് കണ്ണുകളും മുടിയുമുള്ള
മേലാകെ മിഠായിച്ചാറ് പുരണ്ട
ആ കുട്ടിയോ?

ഞാൻ അവന്റെ കവിളുകൾ നക്കുന്നു.
അവനെ വായുവിലേക്ക്
പൊക്കിയിടുന്നു.
രണ്ടുവട്ടം,
അവൻ അപ്രത്യക്ഷനാകുന്നു.

പതിനഞ്ചു വർഷങ്ങൾക്ക്ശേഷം
അവൻ ഇറങ്ങിവരുന്നു,
നീട്ടിവയ്ക്കപ്പെട്ട ഒരു കുട്ടിയായിട്ടല്ല,
ഒരു കത്തായിട്ട്:

ഇപ്പോൾ ഒരു വീടോ, ഉദ്യാനമോ
ഒരു താക്കോൽ പോലുമോ
സ്വന്തമായില്ലാത്ത,
അവന്റെ അച്ഛനെക്കുറിച്ച്
എന്നോട് തിരക്കുന്ന
ഒരു കത്ത്.

(ഇന്ത്യൻ ഇംഗ്ലീഷ്)

original title: the key

ഡൊമിനിക് ഫ്രാൻക് മൊറായ്‌സ് 1928ൽ
ബോംബെയിൽ ജനിച്ചു. ബോംബെയിലും
Oxford ലും വിദ്യാഭ്യാസം. oxford ൽ
അധ്യാപകനായിരുന്നു.പത്തോളം കവിതാ
സമാഹാരങ്ങളും ഇരുപത്തഞ്ചോളം
ഗദ്യകൃതികളും പ്രസിദ്ധീകരിച്ചു. അവസാന
കാലങ്ങളിൽ ബോംബെയിൽ ആയിരുന്നു.

വിവ: നടരാജൻ ബോണക്കാട്

°tr 156

natilles

 216 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo