ഗോവിന്ദച്ചാമി പറഞ്ഞത്രേ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

Swalih bathery എന്ന വെറും വൃത്തികെട്ടവനും and Kerala Police അറിയാൻ.

ഇയാൾ പറഞ്ഞത്,
ഗോവിന്ദച്ചാമി ജഡ്ജിയോട് പറഞ്ഞത്രേ : രാത്രി 9ന് ശേഷം ഇറങ്ങുന്നവൾ വേശ്യ ആണെന്നും ആ ഇറങ്ങിയ വേശ്യയെ സുഖിപ്പിക്കാൻ ആണ് താൻ പോയത് എന്നാൽ അവൾ ധിക്കരിച്ചതിനാൽ അങ്ങനെ ചെയ്യേണ്ടിവന്നു എന്നാണ്.
ആ കുറ്റവാളി അങ്ങനെ പറഞ്ഞോ എന്ന് എനിക്ക് അറിയില്ല. പറഞ്ഞെങ്കിൽ, ഒരു victim നെ വീണ്ടും ഷെയിം ചെയ്തതിനുള്ള ശിക്ഷ കൂടെ അയാൾക്ക് ലഭ്യമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്ന് മാത്രമല്ല ഒരു ലൈംഗികഅതിക്രമത്തിന്റെ ഇരയെ മരണശേഷം ഇത്രയും ഷെയിം ചെയ്ത് സംസാരിച്ച ഇയാളും ശിക്ഷിക്കപ്പെടേണ്ടതുണ്ട്.

രാത്രി 9 ന് ഇറങ്ങുന്ന സ്ത്രീകൾ സെക്സ് കൊടുക്കാൻ നടക്കുക ആണെന്ന ബോധം എവിടെ നിന്നാണ്? ഇനി സെക്സ് കൊടുക്കാൻ നടക്കുന്ന സ്ത്രീകൾക്ക് ബലം പ്രയോഗിച്ചും സുഖം കൊടുക്കണം എന്ന ബോധം എവിടെ നിന്നാണ്? മതങ്ങളെ പറ്റിയല്ല ഞാൻ പറയുന്നത്. ഇവിടത്തെ വിദ്യാഭ്യാസരീതിയുടെ അവസ്ഥയെപ്പറ്റി മാത്രമാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്.
Sex Worker ന്റെ consent ഇല്ലെങ്കിൽ പൈസ കൊടുത്തിട്ടാണെങ്കിൽ പോലും അവർക്ക് ഇഷ്ടമില്ലാത്ത രീതികൾ പാടില്ലെന്ന verdicts ഉണ്ട് എന്നാണ് അറിഞ്ഞിട്ടുള്ളത്.

രാത്രി ഇറങ്ങുന്ന സ്ത്രീകൾക്ക് സെക്സ് വേണമെങ്കിൽ പോലും അത് ആരിൽ നിന്ന് വേണം എന്ന് തീരുമാനിക്കാനുള്ള ബോധം അവൾക്കില്ലെന്ന ധാരണ എവിടെ നിന്നാണ് വരുന്നത്? ഭാര്യ പൂർണഗർഭിണി ആണെങ്കിൽ പോലും ഭർത്താവിന് സെക്സ് വേണമെങ്കിൽ കൊടുത്തേക്കണം എന്ന ധാരണ എവിടെ നിന്നാണ് വരുന്നത്?

ഇതെല്ലാം തിരുത്താൻ consent based ആയ ലൈംഗികവിദ്യാഭ്യാസം പുസ്തകങ്ങളിൽ ഇല്ലാത്തിടത്തോളം കാലം, അരക്ഷിതമായ ചുറ്റുപാടുകളിൽ ലൈംഗികമായി അതിക്രമിക്കപെട്ട് കൊല്ലപ്പെടുന്ന സ്ത്രീകളും കുട്ടികളും മരണശേഷവും ഇതുപോലെ ലൈംഗികമായി തന്നെ ആക്രമിക്കപ്പെടും.

ഒരു child sexual abuse survivor എന്ന നിലയ്ക്കു എന്നെ അങ്ങേയറ്റം മാനസികമായി വീണ്ടും തകർത്ത സംസാരമാണ് സ്വാലിഹ് ബത്തേരി ചെയ്തത്. ഒന്ന് അതിജീവിക്കുമ്പോഴേക്കും വീണ്ടും ഇരയാക്കപ്പെടുന്ന സാമൂഹികസാഹചര്യങ്ങൾ ഇല്ലാതെയാകണം. ഇയാൾക്കെതിരെ ഉറപ്പായും കേസ് എടുക്കണം. അതിജീവിച്ചവർക്കും കൊല്ലപ്പെട്ടവർക്കും മരിച്ചുജീവിക്കുന്നവർക്കും നീതി കിട്ടിയേ തീരൂ.

Dr Veena J S

 2,378 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo