‘ഭൂമിയിലെ ഇടിമിന്നൽ’ നിക്കോളാസ് ടെസ്ല – ജൂലൈ 10 ടെസ്ലയുടെ ജന്മദിനം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ടെസ്ല, ഈ പേര് ഇപ്പോൾ നമുക്ക് സുപരിചിതമാണ് അത് Elon Musk ഇന്റെ കമ്പനിയുടെ കാർ ആയാലും, MRI സ്കാൻ എടുക്കുന്ന മെഷീൻ ഇന്റെ കാന്തിക മണ്ഡലത്തിന്റെ ശക്തി യുടെ യൂണിറ്റ് ആയിയും എല്ലാം നാം ഈ പേര് കേട്ടിട്ടുണ്ട്. അതിനെല്ലാം കാരണക്കാരനായ ലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രജ്നരിൽ ഒരാളായ നിക്കോള ടെസ്ല യുടെ ജന്മദിനമാണിന്ന്. 1856 ജൂലൈ 10 ന്, Austria യിലെ Smiljan (ഇപ്പോൾ Croatia) എന്ന പ്രദേശത്തെ ഒരു orthodox Roman Catholic പാതിരിയുടെ നാലാമത്തെ കുട്ടിയായി നിക്കോള ടെസ്ല ജനിച്ചു.

ബുദ്ധിമാനായ ഒരു വിദ്യാർത്ഥിയുടെ എല്ലാ ഗുണങ്ങളും അദ്ദേഹം സ്കൂൾ കാലത്ത് പ്രദർശിപ്പിച്ചിരുന്നു. ഗണിതശാസ്ത്രത്തിലെ ഏറ്റവും പ്രയാസകരമായ ചോദ്യങ്ങൾ വരെ അദ്ദേഹത്തിന് നിഷ്പ്രയാസം പരിഹരിക്കാൻ കഴിഞ്ഞിരുന്നു. ടെസ്‌ലയ്ക്ക് പുസ്തകങ്ങൾ വായിക്കാൻ വളരെ ഇഷ്ടമായിരുന്നു, ശാസ്ത്രവും ഗണിതവും കൂടാതെ പലതരം ഭാഷകൾ പഠിക്കാൻ അദ്ദേഹത്തിനു ഇഷ്ടമായിരുന്നു , അദ്ദേഹത്തിനു എട്ട് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.
റേഡിയോ തരംഗങ്ങൾ ലോകത്തെവിടെ നിന്നും എവിടേക്കും അയയ്ക്കാമെന്ന് സൈദ്ധാന്തികമായി തെളിയിച്ചത് ടെസ്‌ലയാണ്, ഈ സിദ്ധാന്തത്തിന്റെ പ്രവർത്തികമായ ഉപയോഗം ഇന്ന് ഇന്റർനെറ്റ് മുതൽ ബഹിരാകാശ ഗവേഷണത്തിൽ വരെ ഉപയോഗിക്കുന്നു. റേഡിയോകൾ, ടെലിഫോണുകൾ, സെൽ ഫോണുകൾ, ടിവികൾ എന്നിവ പ്രവർത്തിക്കുന്ന റേഡിയോ കോയിൽ അദ്ദേഹം കണ്ടുപിടിച്ചു. ഇന്നത്തെ വയർലെസ് സാങ്കേതികവിദ്യയുടെ അടിത്തറ സ്ഥാപിച്ചത് ടെസ്‌ലയാണ്.

പഠനം പൂർത്തിയാക്കിയ ശേഷം ടെസ്ല പലയിടത്തും പ്രവർത്തിക്കുകയും തന്റെ അറിവും വൈദഗ്ധ്യവും പുതിയ കണ്ടുപിടുത്തങ്ങൾക്കായി നീക്കിവയ്ക്കുകയും ചെയ്തു. തന്റെ ജനറേറ്ററിന്റെയും മോട്ടോറിന്റെയും പ്രവർത്തനം മെച്ചപ്പെടുത്താൻ വെല്ലുവിളിച്ച ശാസ്ത്രജ്ഞനായ തോമസ് എഡിസണുമായി അദ്ദേഹം പ്രവർത്തിച്ചു. ഇതിന് ആയിരക്കണക്കിന് ഡോളർ നൽകാമെന്ന് എഡിസൺ വാഗ്ദാനം ചെയ്തു. എന്നാൽ ടെസ്‌ല ഈ വെല്ലുവിളി നിറവേറ്റിയപ്പോൾ, എഡിസൺ തന്റെ വാഗ്ദാനം നിരസിച്ചു, ഇക്കാരണത്താൽ അവിടെ നിന്ന് ജോലി ഉപേക്ഷിക്കാൻ ടെസ്‌ലയെ നിർബന്ധിതനായി.

നിക്കോള ടെസ്ല

ഡയറക്റ്റ് കറന്റ് (ഡിസി/DC) ആണ് എന്തുകൊണ്ടും മികച്ചത് എന്ന് എഡിസൺ കണക്കാക്കി, ഇത് 100 വോൾട്ട് പവറിൽ പ്രവർത്തിച്ചെങ്കിലും ഉയർന്ന വോൾട്ടേജുകളിലേക്ക് പരിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. മറിച്ചു, ആൾട്ടർനേറ്റിംഗ് കറന്റ് (എസി/AC) ആണ് നല്ലത് എന്ന് ടെസ്‌ല വിശ്വസിച്ചു, കാരണം ഇത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയും. വളരെ ദൂരത്തിൽ നടക്കുന്ന, ഇന്നത്തെ കറന്റ് ട്രാൻസ്മിഷൻ സാങ്കേതികവിദ്യ മികച്ചതാക്കിയത് ടെസ്‌ലയാണ്. ഇന്ന് ഈ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ലോകമെമ്പാടുമുള്ള വൈദ്യുതി വിതരണം ചെയ്യുന്നത്.

1895 ൽ ഫാരഡെയുടെ തത്വങ്ങൾ ഉപയോഗിച്ച് ടെസ്‌ല ആദ്യത്തെ ജലവൈദ്യുത നിലയം നിർമ്മിച്ചു. കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിൽ ആയിരുന്നു ആ ജലവൈദ്യുത നിലയം നിർമിച്ചത്. അങ്ങനെ ആദ്യത്തെ ജലവൈദ്യുത നിലയം നിർമ്മിച്ച വ്യക്തിയായി ടെസ്ല മാറി. 1900 ൽ അദ്ദേഹം വളരെ വലിയ ഒരു പദ്ധതിയിൽ ഏർപ്പെട്ടു. ലോകമെമ്പാടും ലഭ്യമാവുന്ന ഒരു വയർലെസ് ആശയവിനിമയ സംവിധാനം സൃഷ്ടിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന് ഈ പ്രോജക്റ്റിനായി നിക്ഷേപകരെയും ലഭിച്ചു, അങ്ങനെ ആ പദ്ധതി ആരംഭിച്ചു. എന്നാൽ ജോലി ആരംഭിച്ചതിനുശേഷം, നിക്ഷേപകർ അദ്ദേഹത്തിന്റെ പദ്ധതിയുടെ പ്രയോഗികതയെ ചോദ്യം ചെയ്തു. ഫണ്ടുകൾ പിൻവലിക്കപെട്ടു, അങ്ങനെ ഫണ്ടിന്റെ അഭാവം മൂലം ടെസ്‌ലയ്ക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു, 1917 ൽ അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചു.

ഈ അടുത്ത കാലത്തു വന്ന ഫ്ലൂറസെന്റ് ലൈറ്റ്, ലേസർ ബീം, വയർലെസ് കമ്മ്യൂണിക്കേഷൻസ്, വൈദ്യുതോർജ്ജത്തിന്റെ വയർലെസ് ട്രാൻസ്മിഷൻ, റിമോട്ട് കൺട്രോൾ, റോബോട്ടിക്സ്, ടെസ്‌ലയുടെ ടർബൈനുകൾ, vertical ടേക്ക് ഓഫ് എയർക്രാഫ്റ്റ് എന്നിവ എല്ലാം വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. റേഡിയോയുടെയും ആധുനിക വൈദ്യുത പ്രക്ഷേപണ സംവിധാനങ്ങളുടെയും പിതാവാണ് ടെസ്ല. ലോകമെമ്പാടും 700 ഓളം പേറ്റന്റുകൾ അദ്ദേഹം രജിസ്റ്റർ ചെയ്തു. സൗരോർജ്ജത്തിന്റെ പര്യവേക്ഷണവും കടലിന്റെ ശക്തിയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഉൾപ്പെടുന്നു. ഇന്റർപ്ലാനറ്ററി ആശയവിനിമയങ്ങളും ഉപഗ്രഹങ്ങളും എല്ലാം അദ്ദേഹം മുൻകൂട്ടി കണ്ടു.

ഇന്ന് നാം കാണുന്ന ഡ്രോൺ ഇന്റെ പഴയ ഒരു രൂപം വരെ അദ്ദേഹം കണ്ടുപിടിച്ചിരുന്നു. പറക്കുന്ന ഡ്രോൺ അല്ല, അതൊരു റിമോട്ട് കോൺട്രോൾഡ് ബോട്ട് ആയിരുന്നു, കണ്ടുപിടിക്കുക മാത്രം അല്ല. അദ്ദേഹം അതിന്റെ പേറ്റന്റും ഫയൽ ചെയ്തിരുന്നു. താഴെ ഉള്ള ചിത്രത്തിൽ ആ പേറ്റന്റും കാണാം.

എന്നിരുന്നാലും അദ്ദേഹത്തിന്റെ അവസാന കാലം വളരെ ദുരിത പൂർണവും ദുഖകരമായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന പത്ത് വർഷം ന്യൂയോർക്കർ ഹോട്ടലിന്റെ 3327 ആം മുറിയിൽ ചെലവഴിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. പേറ്റന്റുകൾ വിറ്റ് കുറച്ചു കടങ്ങൾ കൊടുത്തൊഴിഞ്ഞെങ്കിലും, ശേഷിച്ചവ പെരുകികൊണ്ടേ ഇരുന്നു. 1943 ജനുവരി 7 ന് അദ്ദേഹം അതേ ഹോട്ടൽ മുറിയിൽ വച്ച് തന്നെ മരണമടഞ്ഞു.

അദ്ദേഹത്തിന്റെ മരണശേഷമാണ് ന്യൂയോർക്ക് സുപ്രീം കോടതി ഒരു സുപ്രധാന വിധി പ്രസ്താവിച്ചത് – മാർക്കോണിയേക്കാൾ – മുൻപ് റേഡിയോ കണ്ടുപിടിച്ച ത് ടെസ്ല ആയിരുന്നു എന്നാണ് ആ വിധി. കൂടാതെ മാർക്കോണിയുടെ ചില പ്രധാന പേറ്റന്റുകൾ റദ്ദാക്കുകയും ടെസ്ലയുടെ റേഡിയോ കണ്ടുപിടുത്തങ്ങൾ അംഗീകരിക്കുകയും ചെയ്തു.


© BINUKUMAR

 965 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo