നീതിയുടെ മാംസം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

.

വിദേശപര്യടനം കഴിഞ്ഞു വന്നപ്പോൾ വകുപ്പ്‌
നഷ്ടപ്പെട്ടിരുന്നു. വകുപ്പില്ലാമന്ത്രിയായി തുടരാൻ തീട്ടൂരം കിട്ടിയ പുംഗവൻ ഒരുച്ചയ്ക്ക് വിശേഷിച്ച് പണിയൊന്നുമില്ലാതെ ,ഔദ്യോഗികവസതിക്കു മുന്നിലെ ഉദ്യാനത്തിൽ, ഒരു ശീതളഛായ യിൽ മലർന്നുകിടന്നുകൊണ്ടിരുന്നു.

നീലാകാശവും വെണ്മേഘങ്ങളും…
പറന്നുപോയ ചില പക്ഷികളെയും വിമാനങ്ങളെയും എണ്ണിക്കൊണ്ട് നേരം കൊല്ലവേ ഒരു വിചിത്രശബ്ദത്തോടെ എന്തോ ഒന്ന് മന്ത്രിയുടെ കാൽക്കൽ വന്നുവീണു!
പേടിച്ചുപോയ മന്ത്രി ചാടിയെഴുന്നേറ്റു.
_ചിറകിട്ടടിച്ചു വെപ്രാളപ്പെടുന്ന ഒരു ഉപ്പൻ.
മന്ത്രി അതിനെ കയ്യിലെടുത്തു. പെട്ടെന്ന്
മന്ത്റിയെ അൽഭുതപ്പെടുത്തിക്കൊണ്ട്‌
ഉപ്പൻ സംസാരിക്കാൻ തുടങ്ങി.
“ബഹു.മന്ത്രീ.. ഈ ഏഴയെ രക്ഷിച്ചാലും!”

ഹേ,പക്ഷീ,ഡോണ്ട് വറി. ഈ മൂന്നാം ലോകത്തെ ഏറ്റവും സുരക്ഷിതമായ ഒരിടത്താണ് നീ.എന്താണ് നിന്റെ പ്രശ്നം?”
“ഒരു അസാധാരണ പക്ഷി …ഒരു ഭീകരൻപക്ഷി.. എന്നെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു…അതാ
അവൻ!”

മന്ത്രി നോക്കിയിരിക്കെ ഒരു കഴുകൻരൂപം
പുൽത്തകിടിയിൽ പറന്നിറങ്ങി.
എന്തത്ഭുതം …മന്ത്രി കണ്ടു..അതൊരു യുദ്ധവിമാനമായിരുന്നു!അല്ല,അതിന്റെ ചെറിയൊരു മാതൃക, വിദേശി!

അതവരുടെ അടുത്തേക്ക് ഉരുണ്ടു വന്നു.
“മി.മിനിസ്റ്റർ.. ആ കിളി എന്റെ ഇരയാണ്.മര്യാദയ്ക്ക് അതിനെ വിട്ടുതരുന്നതാണ് നല്ലത്.”വിമാനം പറഞ്ഞു. പ്രകടമായ ധിക്കാരമാണ് അതിൽ സ്‌ഫുരിച്ചിരുന്നത്.
“അപ്പോൾ നീ എവിടെ യാണെന്ന് നിനക്ക്
ബോധ്യമുണ്ട്!’മന്ത്രി വാത്സല്യത്തോടെ ദേഷ്യം
ഭാവിച്ചു. പിന്നെ കയ്യിലെ കിളിയെ തലോടി.
“ഇല്ല,നമ്മെ അഭയം പ്രാപിച്ച ഒന്നിനെയും നാം
കൈവിടില്ല. ഇതിനെ രക്ഷിക്കേണ്ടത് എന്റെ
കടമായാകുന്നു… സത്യം. ധർമ്മം…”
“മാങ്ങാത്തൊലി!”വിമാനം ഒരു വില്ലൻ ചിരി ചിരിച്ചു.”അതുകൊണ്ട് ന്നും എന്റെ വയറ്
നിറയത്തില്ല.എനിക്ക് വേണ്ടത് ഭക്ഷണമാണ്. അത് എന്റെ നീതിയാകുന്നു…”

തെല്ല് വിചാരപ്പെട്ടിട്ട് മന്ത്രി:”അങ്ങനെ എങ്കിൽ ഇതിനുപകരം മറ്റെന്തെങ്കിലും ചോദി
ച്ചു കൊള്ക!”
വിമാനം മന്ത്രിയെത്തന്നെ കണ്ണിമയ്ക്കാതെ
നോക്കി. അതിന്റെ ബോധത്തിലൂടെ ഒരു കൊള്ളിയാൻ. പാഞ്ഞു. അതിന് ശിബിയുടെ
കഥ ഓർമ വന്നു. ഒരു പ്രാവിനെ രക്ഷിക്കാൻ
സ്വന്തം മാംസം നല്കിയ ശിബിയുടെ ധർമ്മനിഷ്‌ഠ.വിമാനം നാവിൽ വെള്ളമൂറിക്കൊണ്ടു മന്ത്രിയുടെ അളിപിളീ സ് മാംസപിണ്ഡത്തിലേക്ക് ആർത്തിയോടെ
കണ്ണയച്ചു.

ഈ പക്ഷിയുടെ തൂക്കത്തിൽ നിനക്ക് പകരം
ഇറച്ചി തരും.”മന്ത്രി കൊതിപ്പിക്കുമ്പോലെ പറഞ്ഞു.”തീൻമുറിയിൽ നല്ല കെന്റക്കി ചിക്കനിരിപ്പുണ്ട്.”

കെന്റക്കി!വിമാനം ഞെട്ടി. ചെറിയൊരു സ്‌ഫോടനം പോലെയാണ് ഞെട്ടിയത്.അതിന്റെ പുകയടങ്ങിയപ്പോൾ…
കണ്ണും മിഴിച്ചുകൊണ്ട്‌ ഉപ്പനല്ലാതെ മന്ത്രിയും
വിമാനവുമൊന്നും അവിടെയുണ്ടായിരുന്നില്ല.

നടരാജൻ ബോണക്കാട്

 153 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo