ഉത്തര കൊറിയയും ദക്ഷിണകൊറിയയും എങ്ങനെ രണ്ടായി?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

രാത്രിയിൽ ഉത്തര ദക്ഷിണ കൊറിയയുടെ മുകളിൽ നിന്നും ഉപഗ്രഹം പകർത്തിയ ഫോട്ടോയാണിത്. മറ്റേത് വികസിത രാജ്യങ്ങളുടെയും പോലെ രാത്രിയിൽ ദക്ഷിണകൊറിയ പ്രകാശിക്കുമ്പോൾ.
ഉത്തരകൊറിയയിൽ തലസ്ഥാനമായ പോങ്യാങ് ഇൽ മാത്രം ഒരു ചെറിയ പ്രകാശം ഒഴിച്ചാൽ മുഴുവൻ അന്ധകാരമാണ് .

സാംസങ്, ഹ്യുണ്ടായ്, LG തുടങ്ങിയ പ്രമുഖ കമ്പനികൾ ദക്ഷിണ കൊറിയയെ ലോകരാജ്യങ്ങൾക്ക് മുൻപിൽ സമ്പന്നമാക്കുമ്പോൾ, സ്വെചാപതികളായ ഭരണകർത്താക്കളുടെ പിടിപ്പിക്കേടുകൊണ്ട് വികസനം മുരടിച്ച ഒരു രാജ്യമായി ഉത്തര കൊറിയ.

ഒരു രാജ്യമായിരുന്ന കൊറിയയുടെ വിഭജനവും അതിന്റെ കാരങ്ങളുമാണ് ഞാൻ പറയുന്നത്…

20 ആം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ജപ്പാനീസ് അധിനിവേശത്തിന് കീഴിലായിരുന്ന കൊറിയയെ 2ആം ലോക മഹായുദ്ധത്തിലെ ജപ്പാന്റെ തോൽവിയോടെ അമേരിക്കയും(ദക്ഷിണ ഭാഗം) സോവിയറ്റ് യൂണിയൻ(ഉത്തര ഭാഗം) ഉം പങ്കിട്ടെടുക്കുകയായിരുന്നു. ചൈനയിൽ നിന്നും സോവിയറ്റ് യൂണിയൻ ഇൽ നിന്നും സാമ്പത്തിക സഹായം കിട്ടിക്കൊണ്ടിരുന്ന ഉത്തര കൊറിയ അന്നൊക്കെ ദക്ഷിണ കൊറിയയെക്കാൾ സമ്പന്നമായിരുന്നു.

ഏകീകൃത കൊറിയ എന്നതായിരുന്നു ജനങ്ങളുടെ ആഗ്രഹമെങ്കിലും ഭരണപരമായി അമേരിക്കയും സോവിയറ്റ് യൂണിയനും 2 ചേരിയിലായിരുന്നു.
ജപ്പാനീസ് അധിനിവേശത്തിനെതിരെ പോരാടിയ വിപ്ലവകാരികളെ ഏകോപിപ്പിച്ച് കിം മിൽ സങ്ങിന്റെ നേതൃത്വത്തിൽ ഒരു ഭരണം കൊണ്ടുവരാൻ ആയിരുന്നു സോവിയറ്റ് താല്പര്യം, എന്നാൽ കൊറിയ ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യമാകുന്നത് അമേരിക്കയ്ക്ക് അംഗീകരിക്കാൻ ആവുമായിരുന്നില്ല.
അങ്ങനെ വടക്ക് കിം മിൽ സങ്ങും തെക്ക് സിങ്മാൻ റീ യും സ്ഥാനമേറ്റു.
ഏകീകൃത കൊറിയയുടെ യഥാർത്ഥ അവകാശികൾ തങ്ങളാണെന്നുള്ള മത്സരം 1950 ലെ കൊറിയൻ യുദ്ധത്തിലേക്കു നയിച്ചു. താരതമ്യേന ശക്തമായ സൈന്യമുള്ള ഉത്തര കൊറിയൻ സൈന്യത്തോട് ചെറുത്തു നിൽക്കാനാവാതെ ദക്ഷിണ കൊറിയ പിൻവലിഞ്ഞു. ഈ സമയം ലോകമഹായുദ്ധത്തെ തുടർന്ന് തകർന്നുപോയ യൂറോപ്പിനെ പുനർനിർമ്മിക്കുന്ന തിരക്കിലായിരുന്നു അമേരിക്ക. എന്നാലും കൊറിയ കമ്മ്യൂണിസ്റ്റ്‌ രാജ്യമാവുന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല അമേരിക്ക ക്ക്. പക്ഷെ സോവിയറ്റ് യൂണിയൻ പോലൊരു ആണവശക്തിയെ നേരിട്ട് മുട്ടാൻ അവർക്ക് ആകുമായിരുന്നുമില്ല. അതിനാൽ UN സേനാ നടപടി എന്ന പേരിൽ ഈ വിഷയത്തിൽ ഇടപെടുകയാണ് അമേരിക്ക ചെയ്തത്. UN സേനയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും അമേരിക്കൻ സേനയിൽ നിന്നുമായിരുന്നു.
UN സേന ദക്ഷിണ കൊറിയയുടെ പക്ഷം ചേർന്ന് തിരിച്ചടിച്ചതോടെ ഉത്തരകൊറിയക്ക് പിൻവാങ്ങേണ്ടി വന്നു.
അതേ സമയം UN സേനയുടെ തിരിച്ചടി തങ്ങളുടെ അതിർത്തിയും ഭേദിക്കും എന്നു ഭയപ്പെട്ട ചൈന ഉത്തര കൊറിയയുടെ കൂടെ ചേർന്ന് തിരിച്ചടിച്ചു. എന്നാൽ അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് ചൈനയുടെയും ഉത്തരകൊറിയയുടെയും യുദ്ധവിമാനങ്ങൾ ദുർബലമായിരുന്നു. അതുകൊണ്ടുതന്നെ ചൈനയെ പരോക്ഷമായി സഹായിക്കാൻ സോവിയറ്റ് യൂണിയനും എത്തി. അങ്ങനെ ചൈനയുടെ യും സോവിയറ്റ് യൂണിയൻ ന്റെയും സഹകരണത്തിന്റെ ഫലമായി നഷ്ടപ്പെട്ട പ്രദേശങ്ങൾ ഉത്തര കൊറിയ വീണ്ടെടുത്തു. 2 വർഷത്തോളം പിന്നെയും യുദ്ധം നീണ്ടുനിന്നു. ആർക്കും വ്യക്തമായ മുൻ‌തൂക്കം ഉണ്ടായിരുന്നില്ല. ശേഷം മാസങ്ങൾ നീണ്ട ചർച്ചയിൽ വെടി നിർത്തൽ തീരുമാനിക്കുകയും ഉത്തര ദക്ഷിണ കൊറിയകൾക്ക് അതിർത്തി നിശ്ചയിക്കുകയും ഇരുവശങ്ങളിലും സൈന്യശക്തികളെ വിന്യസിക്കുകയും ചെയ്തു. ഇന്നും ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സൈനിക വിന്യസം ഈ അതിർത്തികളിലാണ്.

പതിട്ടാണ്ടുകൾക്ക് ശേഷം ഇന്ന് ദക്ഷിണകൊറിയ ലോകത്തിലെ 12 ആമത്തെ വലിയ സാമ്പത്തിക ശക്തിയാണ്.ടെക്നോളജിയിലും ആസൂത്രണത്തിലും മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. നേരെ വിപരീതമാണ് ഉത്തര കൊറിയയിലേത്. കിം മിൽ സങ് മുതൽ ഇപ്പോളത്തെ കിങ് ജോങ് ഉൻ വരെയുള്ള ഏകാധിപതികളുടെ പിടിപ്പുക്കേട് കാരണം അവിടത്തെ ജീവിതം വളരെ ക്ലേശകരമായി. വൈദ്യുതിയുടെ ലഭ്യതക്കുറവ് വികസനം ഇല്ലായ്മ എന്തിനേറെ ഇന്റർനെറ്റ്‌ സൗകര്യം പോലും പൊതുജനങ്ങൾക് അവിടെ വിലക്കിയിരിക്കുകയാണ്.


അനിൽ കെ ശങ്കർ

 432 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo