അതേ, അമുസ്ലീങ്ങൾ കാഫിറുകൾ ആണ്‌

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇസ്ലാം മതത്തിലെ മഹത്തായ ഗ്രന്ഥമാണല്ലോ ഖുർആൻ. ആ ഖുർആനിലെ ചില വാചകങ്ങൾ അന്യ മതസ്ഥരെയും മതമില്ലാത്തവരെയും എന്താണ് വിശേഷിപ്പിക്കുന്നത് എന്നുള്ളത് നമുക്കൊന്ന് ചികയാം.

ഇസ്ലാം മതക്കാർ കാഫിർ എന്ന പദം കൊണ്ട് ഒരുപാട് ഉരുണ്ടു കളിക്കുന്ന കാലഘട്ടമാണ്‌ നമ്മുക്ക് മുന്നിലൂടെ പോയിക്കൊണ്ടിരിക്കുന്നത്. വാസ്തവത്തിൽ നമുക്ക് ചുറ്റുമുള്ള മുസ്‌ലിംകളല്ലാത്തവർ ഖുറാൻ ഉദ്ദേശിച്ച കാഫിറുകളല്ലെന്നാണ് ഇസ്ലാമിലെ വൈറ്റ് വാഷറുകളും ഉരുണ്ടു കളിക്കാരും പറയുന്നത്. ഒരു കുടക്കീഴിൽ ഒന്നിലധികം മതങ്ങൾ സമാധാനപരമായി ജീവിക്കുന്ന സമൂഹത്തിന് മുന്നിൽ ഇസ്‌ലാമിനെ വെള്ളപൂശാൻ അവരുടെ മത പണ്ഡിതന്മാരും ശിരോമണികളും അത്തരമൊരു നിലപാടാണ് സ്വീകരിക്കുന്നത്. കാരണം, നമ്മുടേതുപോലുള്ള ഒരു ബഹു സാംസ്കാരിക സമൂഹത്തിനിടയിൽ ഇസ്‌ലാമിക സങ്കൽപ്പത്തെക്കുറിച്ച് അവരുടെ പണ്ഡിതന്മാർക്കും ഓശാനാ പാടുന്നവർക്കും നന്നായി അറിയാം. നേരെ മറിച്ചു ഈ ജനാതിപത്യ രാഷ്ട്രം ഇസ്ലാം മത രാഷ്ട്രമായിരുന്നുവെങ്കിൽ അവരുടെ നിലപാടുകൾ അവർ തിരുത്തപ്പെടുകയില്ല, കാരണം, ഖുർആൻ എന്നത് തിരുത്തപെടാൻ പാടില്ലാത്ത ഒരു ഗ്രന്ഥമാണ്.

ഇനി ഖുർആനിൽ കാണുന്ന യഥാർത്ഥ കാഫിറുകൾ ആരൊക്കെയാണ് എന്നുള്ളത് നമുക്കൊന്നു വിശകലനം ചെയ്യാം. ഖുർആനിൽ കാഫിറുകളെ അഭിസംബോധന ചെയ്യുന്ന രീതിയിൽ സൂറത്തുൽ കാഫിറൂൺ എന്നൊരു അധ്യായം തന്നെ ഖുർആനിൽ നിലവിലുണ്ട്, 109. ഈ അധ്യായം തന്നെ പറയുന്നത് മറ്റുള്ള മതസ്ഥരെ കുറിച്ചാണ് അതിൻ്റെ പേരുതന്നെ കാഫിറൂൺ എന്നാണ്. ഇതിൽ പറയുന്നത് മുസ്‌ലിംകളല്ലാത്തവരാരെയും കാഫിർ എന്ന പദവിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല എന്നുള്ളത് കാണാം .അതുമല്ല മുസ്ലീങ്ങളുടെ സൗഹൃദത്തിന് കാഫിറുകൾ അനുയോജ്യമല്ല (4/144). കാരണം അവ അല്ലാഹുവിന്റെ മുമ്പിലെ ഏറ്റവും മോശം സൃഷ്ടികളാണ് (8/55). അല്ലാഹുവിന്റെയും അവന്റെ ദൂതന്മാരുടെയും എല്ലാ മനുഷ്യരുടെയും ശാപം അവരുടെ മേൽ ഉണ്ട് (2/161) അല്ലാഹു അവരുടെ ഹൃദയങ്ങളെയും ശ്രവണത്തെയും മുദ്രയിട്ടു; അവരുടെ കണ്ണുകൾ മൂടി, അവർ വലിയ ശിക്ഷ അനുഭവിക്കുന്നു (2/7). ഇങ്ങനെയാണ് കാര്യങ്ങൾ കൊണ്ട് പോകുന്നത്.

അഫ്ഗാനിസ്താനിലെ ഇന്നത്തെ നൂറിസ്താൻ പ്രവിശ്യയെ കാഫിറിസ്താൻ എന്നും, ഇന്ന് നൂറിസ്താനികൾ എന്നറിയപ്പെടുന്ന അവിടത്തെ ജനങ്ങളെ കാഫിറുകൾ എന്നുമാണ് മുൻപ് അറിയപ്പെട്ടിരുന്നത്. ഇവർ വിഗ്രഹാരാധകരായിരുന്നു എന്നതിനാലും ഇസ്ലാം മത വിശ്വാസികളല്ലായിരുന്നു എന്നതായിരുന്നു ഇതിന് കാരണം എന്നാണ് അറിയപ്പെടുന്നത്. ഇന്തോ-ആര്യൻ വംശീയരായ ഈ ജനവിഭാഗത്തിന്റെ പേര് കാംബോജർ അഥവാ കാവിറുകൾ എന്നായിരുന്നു എന്നും വിഗ്രഹാരാധകർക്കായി പ്രയോഗിക്കുന്ന കാഫിർ എന്ന പദം കാംബോജർ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും കരുതപ്പെടുന്നുണ്ട്.

ഏകകാര്യമായ അവനെ മാത്രം ആരാധിക്കുന്ന തിൽനിന്ന്‌ വ്യതിചലിച്ച്‌ ആരാധന അർഹിക്കാത്ത സൃഷ്ടികളോട്‌ പ്രാർ ഥിക്കുന്നവൻ കാഫിറാണ് എന്നതാണ് ഖുർആൻ പറയുന്നത്. മറച്ചുവെക്കുന്നവന്‍ എന്നാണ് കാഫിര്‍ എന്ന പദത്തിന്റെ ഭാഷാര്‍ഥം. വിത്ത് മണ്ണിനടിയില്‍ മറച്ചുവെക്കുന്നവനായതിനാല്‍ കര്‍ഷകനെ കാഫിര്‍ എന്നു വിളിക്കും. എന്നാണു ഇവിടെയുള്ള ഇസ്ലാമിക പണ്ഡിത പക്ഷം എന്നാൽ അവരുടെ മഹത്തായ ഗ്രന്ഥത്തിൽ ഈ അർത്ഥമാണോ എന്നുള്ളത് ചോദിച്ചാൽ അവർക്ക് ബ, ബ്ബ അടിക്കേണ്ടി വരും. ”അല്ലാഹുവിന്റെ അനുഗ്രഹം അവർ മനസ്സിലാക്കുകയും എന്നിട്ട്‌ അതിനെ നിഷേധിക്കുകയുമാണ്‌ ചെയ്യുന്നത്‌. അവരിൽ അധികപേരും കാഫിറു കൾ (സത്യനിഷേധികൾ/നന്ദികെട്ടവർ) ആകുന്നു“ (16/83). ”തീർച്ചയായും നാം തന്നെയാകുന്നു തൗറാത്ത്‌ അവതരിപ്പിച്ചിരിക്കു ന്നത്‌. അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്‌. (അല്ലാഹുവിന്‌) കീഴ്‍െ പ്പട്ട പ്രവാചകന്മാർ യഹൂദന്മാർക്ക്‌ അതിനനുസരിച്ച്‌ വിധി കൽപിച്ചുവന്നു. പുണ്യവാന്മാരും മതപണ്ഡിതന്മാരും (അങ്ങനെതന്നെ ചെയ്തു). കാരണം അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവർക്ക്‌ ഏൽ പിക്കപ്പെട്ടിരുന്നു. അവരതിന്‌ സാക്ഷികളുമായിരുന്നു. അതിനാൽ, നിങ്ങൾ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങൾ നിങ്ങൾ തുച്ഛമായ വിലയ്ക്ക്‌ വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരി പ്പിച്ചതനുസരിച്ച്‌ ആർ വിധിക്കുന്നില്ലയോ അവർതന്നെയാകുന്നു കാഫിറുകൾ“ (5/44). ”(നബിയേ) അഭിപ്രായപ്പെടുന്നു ::: കാഫിറുകളേ, നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല. ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധ‍ിക്കുന്നവരല്ല. നിങ്ങൾ ആരാധിച്ചു വന്നതിനെ ഞാൻ ആരാധിക്കുവാൻ പോകുന്നില്ല. ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നില്ല. നിങ്ങൾക്ക്‌ നിങ്ങളുടെ മതം, എനിക്ക്‌ എന്റെ മതവും“ (109/1-6).

ഈ വചനങ്ങളിൽനിന്നെല്ലാം നമുക്ക്‌ മനസ്സിലാവുന്നത് ഇസ്ലാം അല്ലാത്ത എല്ലാ മനുഷ്യരും കാഫിറുകൾ തന്നെയാണ് എന്നാണ്, അല്ലാതെ ഇവർ പറയുന്നപോലെ കൃഷിക്കാരനെ വിളിക്കുന്ന പേരല്ല കാഫിർ. പടച്ചതമ്പുരാന്റെ അനുഗ്രഹങ്ങൾ അനുഭവി ക്കുകയും അതോടൊപ്പം അനുഗ്രഹദാതാവായ അല്ലാഹുവെ അംഗീകരി ക്കാതിരിക്കുകയും ചെയ്യുന്നവൻ കാഫിറാണ്‌ എന്നുള്ള നിലപാട് ഖുർആൻ പറയുന്നു. ഇനി ഖുർആൻ പറയുന്നത് തെറ്റാണ് എന്നുള്ളത് ഇവിടെയുള്ള പണ്ഡിതന്മാർ പറഞ്ഞാൽ അതോടെ ഖുർആൻ എന്ന മഹത്തായ ഇവരുടെ അള്ളാഹു ഇറക്കി കൊടുത്ത ഗ്രന്ഥം അതോടെ തീരും എന്ന് മാത്രമല്ല ഇവരുടെ മതവിശ്വാസവും നഷ്ടപ്പെടും.

നബീൽ ഹസ്സൻ

 768 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo