ഒരിടത്തൊരിടത്ത് രണ്ടു കര്‍ഷകര്‍ ഉണ്ടായിരുന്നു രാമുവും ദാമുവും , അവര്‍ രണ്ടു പേരും ദരിദ്രര്‍ ആയിരുന്നു , ഒരുനേരത്തെ ആഹാരത്തിനു പോലും അവര്‍ കഷ്ട പെട്ടിരുന്നു , കുട്ടികള്‍ വിശന്നു കരയുന്നത് നോക്കി നില്ക്കാനെ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ .
അവര്‍ രാജാവിനെ കണ്ടു സങ്കടം പറഞ്ഞു . പ്രജകളുടെ ക്ഷേമത്തില്‍ തല്പരനായ ആ നല്ല രാജാവ് അവര്‍ക്ക് പത്തു ചാക്ക് നെല്ല് വീതം നല്കി . രാമുവും ദാമുവും സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തി .
രാമു കൂട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു വിരുന്നു നല്കി . വിരുന്നിനു വന്നവരെല്ലാം രാമുവിനെ പുകഴ്ത്തുകയും വിരുന്നു നല്‍കാത്ത ദാമുവിനെ കളിയാക്കുകയും ചെയ്തു . ഇതെല്ലം കണ്ടു പോങ്ങച്ചകാരനായ രാമു സന്തോഷിച്ചു .
ദാമുവാകട്ടെ , ആ നെല്ലില്‍ കുറച്ചെടുത്തു കൃഷി ചെയ്യാന്‍ തീരുമാനിച്ചു .കുറച്ചു നെല്ല് നല്കി ഒരു കാളയെ വാടകക്കെടുത്തു കൃഷി നിലം ഉഴുതു മറിച്ചു , നെല്ല് പാകി.
ദാമുവിന്റെ കൃഷി നന്നായി വന്നു , പിന്നെയും പിന്നെയും കൃഷി ചെയ്തു ദാമു ആ നാട്ടിലെ പണക്കാരനായി മാറി.
ദാമു നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിരുന്നു നല്കി , എല്ലാവരും ദാമുവിനെ പുകഴ്ത്തി , പക്ഷെ ദാമു എല്ലാത്തിനും ദൈവത്തിനും സഹായിച്ച രാജാവിനും , വിരുന്നിനെത്തിയ എല്ലാവര്ക്കും നന്ദി പറഞ്ഞു , എല്ലാവര്ക്കും ദാമുവിനെ ഒരുപാടിഷ്ടമായി , ദരിദ്രനായ രാമുവിനെ ആരും കണ്ട ഭാവം പോലും കാണിച്ചില്ല.
തന്നെ സഹായിച്ച രാജാവിനെ ചെന്ന് കണ്ടു വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാനും ദാമു മറന്നില്ല . ബുദ്ധി മാനായ ദാമുവിനെ രാജാവ് ഗ്രാമ തലവനായി വാഴിച്ചു.
പഴയ കൂട്ടുകാരനായ രാമുവിന് കൃഷിചെയ്യാനുള്ള സഹായവും ദാമു നല്കി , ഒപ്പം ഒരു ഉപദേശവും , വിത്തെടുത്തു ഉണ്നരുത്.
കഥ ഇഷ്ടമായോ കൂട്ടുകാരെ , നമ്മുടെ സമയവും ,പണവും നമ്മള് ദാമുവിനെ പോലെ ആണോ ചിലവാക്കുന്നത് , ആലോചിച്ചു നോക്കു.
വലിയ നേട്ടങ്ങള്‍ നേടാന്‍ ചെറിയ സഹനങ്ങളും ബുദ്ധിമുട്ടുകളും സഹിക്കാന്‍ മനസ്സുണ്ടാവണം .
192 കാഴ്ച