യുക്തിവാദം പ്രചരിപ്പിക്കാൻ യുക്തിവാദി സംഘം എന്ന പേരു് തടസ്സമോ?

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

യുക്തിവാദം പ്രചരിപ്പിക്കാൻ യുക്തിവാദി സംഘം എന്ന പേരു് തടസ്സമാണെന്ന രീതിയിൽ അടുത്ത കാലത്ത് ചിലർ ചില പ്രചരണങ്ങൾ നടത്തുകയുണ്ടായി. ഈ പേര് പഴയതായി പ്പോയെന്നും പുതിയ പേര്‌ സ്വീകരിക്കണമെന്നും അതിന് കൊള്ളാവുന്ന ശബ്ദം സ്വതന്ത്ര ചിന്തയാണെന്നും അങ്ങനെ സ്വതന്ത്ര ചിന്താ സംഘങ്ങൾ ഉണ്ടാവുകയും ചെയ്തു. അതിന്റെ ഫലമായി പുതിയതായി വന്ന ചിലർ അതിലേക്ക് ആകർഷിക്കപ്പെട്ടു. ഫലത്തിൽ കുറെ നാളത്തെ പ്രവർത്തനത്തിനു ശേഷം ഈ സംഘങ്ങൾ ചിന്നഭിന്നമാവുകയും ഫലത്തിൽ ഇപ്പോൾ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്.ഇപ്പോൾ ഇക്കാര്യം പറയാൻ കാരണം നവചിന്താ പ്രസ്ഥാനം എന്നു പറഞ്ഞു വന്ന ഈ സംഘങ്ങൾക്ക് സമാനമായ ഒരു പഴയ ചരിത്രമുണ്ടു.ഇതേ കാരണങ്ങൾ പറഞ്ഞു 1961ൽ ഇതേ പേരിൽ ഒരു സംഘടന രൂപം കൊണ്ടിരുന്നു. അതിൽ കേരളത്തിലെ ആചാര്യന്മാരായിരുന്നു അംഗങ്ങൾ. ആ സംഘത്തിന്റെ പേരു് FORUM OF FREE THINKERS എന്നായിരുന്നു. എം.സി. ജോസഫ് രക്ഷാധികാരിയും കെ രാമൻ പ്രസിഡന്റായും ഇടമറുക് ചീഫ് അഡ്മിനിസ്ടേറ്ററായും പ്രൊഫ. കുറ്റിപുഴ കൃഷ്ണപിള്ള , പ്രൊഫ ഇളംകുളം കുഞ്ഞൻപിള്ള ,കവി പാലാ നാരായണൻ നായർ, കെ.പി.പത്മനാഭൻ തമ്പി, മാത്യു എം. കുഴിവേലി, സി.ആർ. കേശവൻ വൈദ്യൻ,എം.പ്രഭഉമയനല്ലൂർ ബാലകൃഷ്ണപിള്ള ,ശ്രീരേഖ, വി.കെ. പവിത്രൻ, എ.വി.ജോസ്, സോളി ഇടമറുക്,ഏറ്റുമാനൂർ ജി. ഷൺമുഖം, ഡോ. എ.ടി. കോവൂർ, ഇ.എം. കോവൂർ തുടങ്ങി നൂറോളം പേർ അംഗങ്ങളായിരുന്നു.

എന്നാൽ ഏതാനും ചില സമ്മേളനങ്ങൾ കഴിഞ്ഞതോടെ സംഘാടകർക്കു ഒരു കാര്യം മനസ്സിലായി യുക്തിവാദാശയം പ്രചരിപ്പിക്കാൻ ഈ പേര് മാറ്റം സഹായിക്കില്ലെന്നു. പ്രമുഖർ പലരും പങ്കെടുത്തെങ്കിലും അവരുടെ ആശയങ്ങൾ ശരിയായ ദിശയിലായിരുന്നില്ല .അത് പോലെ സ്വതന്ത്ര ചിന്തയെ പലരും തെറ്റിദ്ധരിക്കുകയും യാഥാസ്ഥിതികവിഷയങ്ങൾ വരെ പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് സിലോൺ റാഷണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ.എ ടി കോവൂരിന്റെ രംഗപ്രവേശനം. യുക്തിവാദാശയ പ്രചരണത്തിന് വേണ്ടി എ.ടി. കോവൂരിന്റെ ദിവ്യാൽഭുത അനാവരണ പരിപാടികളും വെല്ലുവിളികളും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ഇടി മുഴക്കം സൃഷ്ടിച്ചു .അതോടെ യുക്തിവാദി സംഘത്തിന്റെ പേരില്ള്ളപ്രവർത്തനങ്ങൾക്ക് വൻതോതിൽ പ്രചരണവും അംഗീകാരവും ലഭിച്ചു.

ശ്രീനി പട്ടത്താനം

 401 കാഴ്ച

One thought on “യുക്തിവാദം പ്രചരിപ്പിക്കാൻ യുക്തിവാദി സംഘം എന്ന പേരു് തടസ്സമോ?

  1. യുക്തിവാദി എന്നു കേൾക്കുമ്പോൾത്തന്നെ ചിലർക്ക് മനസ്സിൽ ചില മുൻ വിധികൾ രൂപപ്പെടും, എല്ലാത്തിനെയും എതിർക്കുക, സർവ്വജ്ഞപീഠം കയറിയവരാണെന്ന ധാരണ സ്വയം കൊണ്ടു നടക്കുന്ന ചില യുക്തിവാദികൾ ‘ സൃഷ്ടിച്ചെടുത്ത പൊതുബോധ്യങ്ങളാണ് ഇതൊക്കെ . ജനകീയ വിഷയങ്ങളിൽ ,പൊതുമണ്ഡലത്തിൽ ഒക്കെയും ഇടപെടാതിരുന്നാൽ ഏത് പേരിട്ടാലും പ്രയോജനപ്പെടില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo