പുരുഷബീജത്തെ കുറിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നിരവധി തെറ്റിധാരണകളുണ്ട്. സെക്സിന് ശേഷം പുരുഷ ലിംഗത്തിലൂടെ പുറത്തുവരുന്ന ബീജം യോനിയിലൂടെ നീന്തി സ്ത്രീശരീരത്തിലെ അണ്ഡത്തെ കണ്ടെത്തുന്നു. ഇവര്‍ രണ്ടു പേരും ഒരുമിക്കുമ്പോഴാണ് ഗര്ഭധാരണമുണ്ടാവുന്നത്. ഇത് ഒരു നിസാരമായ യാത്രയല്ല കേട്ടോ.
ഓരോ ബീജത്തിന്റെ തലയിലും പൂര്‍ണതയുള്ള ഒരു കുഞ്ഞുമനുഷ്യന്‍ ജീവിക്കുന്നുണ്ടെന്നാണ് 300 വര്‍ഷം മുമ്പ് ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്. പിന്നീട് നടന്ന ഗവേഷണങ്ങള്‍ ഇത് തെറ്റാണെന്നു തെളിയിച്ചു. ഈ പുതിയകാലത്തും ബീജത്തെ കുറിച്ച് നിരവധി തെറ്റിധാരണകളാണ് സമൂഹത്തിലുള്ളത്. ചില തെറ്റിധാരണകള്‍ എന്തൊക്കെയാണെന്നു നോക്കാം.
1) ബീജങ്ങള്‍ കായികതാരങ്ങളെ പോലെ നീന്തും
ശുക്ലസ്ഖലനത്തിലൂടെ പുറത്തുവരുന്ന മൂന്നുകോടിയോളം ബീജങ്ങള്‍ കായികതാരങ്ങളെ പോലെ സ്ത്രീശരീരത്തിലൂടെ നീന്തുമെന്നും അണ്ഡത്തില് തുളച്ചു കയറുന്നയാള്‍ വിജയിയാവുമെന്നുമാണ് പറയപ്പെടുന്നത്. പക്ഷെ, സത്യം അതല്ല. ബീജങ്ങള്‍ എല്ലായ്പ്പോഴും നേര്‍വഴിയിലൂടെയല്ല നീന്തുക. മൂന്നു തരത്തിലുള്ള അവസ്ഥകള്‍ ബീജത്തിനുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. w
A) പ്രോഗ്രസീവ് മോട്ടിലിറ്റി: നേരെ മുന്നോട്ടുള്ള നീന്തല്‍
B) നോണ്‍ പ്രോഗ്രസീവ് മോട്ടിലിറ്റി: നേരെയല്ലാത്ത നീന്തല്‍
C) നീന്താതെ നിഷ്ക്രിയമായി നില്ക്കല്
തടസങ്ങളെ നേരിട്ട് സൈനികര്‍ നീങ്ങുന്ന പോലെയാണ് ബീജങ്ങള്‍ നീന്തുകയെന്ന് ഗവേഷകര്‍ പറയുന്നു. സ്ത്രീ പ്രത്യുല്‍പ്പാദന സംവിധാനത്തിന്റെ സഹായം കൂടിയുണ്ടെങ്കിലേ ഒരു ബീജത്തിന് വിജയിയാവാന്‍ കഴിയൂ. ഗര്‍ഭപാത്രത്തിലെ പേശികളാണ് ബീജത്തെ നീങ്ങാന്‍ സഹായിക്കുക.
2) കട്ടിയുള്ള ശുക്ലത്തിന് പ്രത്യുല്‍പ്പാദന ക്ഷമത കൂടും
ശുക്ലത്തിന് കട്ടികൂടുന്നത് പ്രത്യുല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുമെന്ന് ചിലര്‍ പറയുന്നു. പക്ഷെ, ബീജത്തിന്റെ അളവ് കൂടുതലാണെന്നോ രൂപമാറ്റമുള്ള ബീജത്തിന്റെ അളവ് കൂടുതലാണെന്നോ മാത്രമേ ഇത് തെളിയിക്കുന്നുള്ളൂ. സ്ത്രീ പ്രത്യുല്‍പ്പാദന സംവിധാനത്തിന്റെ സഹായമുണ്ടെങ്കില്‍ മാത്രേമേ ഈ ബീജങ്ങള്‍ക്കും മുന്നേറാനാവൂ. യോനിയില്‍ എത്തുന്ന ബീജത്തെ സെര്‍വിക്കല്‍ മ്യൂക്കസ് ഉന്തുകയോ അവഗണിക്കുകയോ ചെയ്യും.
3) പുറത്തുവന്ന ബീജം കുറച്ചുകാലം മാത്രമേ ജീവിക്കൂ
പുരുഷ ലിംഗത്തില്‍ നിന്നു പുറത്തു വന്ന ബീജം കുറച്ചു കാലം മാത്രമേ ജീവിക്കു എന്നു പറയുന്നത് തെറ്റാണ്. എവിടെയാണ് വീഴുന്നത് എന്നതാണ് ആയുസിന്റെ കാര്യത്തില്‍ നിര്‍ണായകം. ഇക്കാര്യം. യോനിയില്‍ എത്തുന്ന ബീജത്തിന് അഞ്ചു ദിവസം വരെ ജീവിക്കാന്‍ കഴിയും. സെര്‍വിക്കല്‍ മ്യൂക്കസും ക്രിപ്റ്റ്സും നല്കുന്ന സംരക്ഷണം കൊംണ്ടാണ് ഇത് സാധിക്കുന്നത്.
അതേസമയം, പുറത്ത് വീണ് ഉണങ്ങുകയാണെങ്കില്‍ ഉടന്‍ മരിക്കും. തണുത്തതും ഡ്രൈ ആയതുമായ പ്രതലത്തില്‍ വീഴുകയാണെങ്കില്‍ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ മരിക്കും. വളരെ അപൂര്‍വ്വമായി 30 മിനുട്ടു വരെ ജീവിക്കാം. ചുടുള്ളതോ രാസവസ്തുക്കള്‍ ഉള്ളതോ ആയ സ്ഥലങ്ങളിലാണെങ്കില്‍ ഉടന്‍ മരിക്കും.
4) നേരെ അണ്ഡത്തെ കാണാന്‍ പോവും
സെക്സിനിടെ സ്ഖനലനമുണ്ടാവുമ്പോള് ബീജം നേര ഗര്‍ഭപാത്രത്തിലേക്ക് ചില ബീജങ്ങള്‍ അണ്ഡവാഹിനിക്കുഴലുകളിലോ ക്രിപ്റ്റ്സ് എന്ന അറകളിലോ ഇരിക്കും. സ്ത്രീയുടെ ഓവുലേഷന് അഥവാ അണ്ഡവിക്ഷേപണം വരെയാണ് ഇങ്ങനെ ഇരിക്കുക. സെക്സിന് ശേഷം ശരീത്തില്‍ പ്രവേശിക്കുന്ന ബീജം മൂന്നു മുതല്‍ ആറ് ഇഞ്ചു വരെ നീളമുള്ള യോനീ കനാലിയൂടെയാണ് സഞ്ചരിക്കുക. യോനിയേയും ഗര്ഭപാത്രത്തെയു ബന്ധിപ്പിക്കുന്ന ഗര്‍ഭാശയ മുഖത്ത് എത്തിയശേഷമായിരിക്കും അകത്ത് കടക്കുക.
5) ഏതുപ്രായത്തിലും ബീജം ആരോഗ്യവാനായിരിക്കും
പുരുഷന് ജീവിച്ചിരിക്കുന്നിടത്തോളം കാലം ശരീരത്തില്‍ ബീജം ഉല്പ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. പക്ഷെ, ഗുണവും ചലനശേഷിയും പ്രായമേറുമ്പോള്‍ കുറയും. 40 വയസിന് ശേഷം ഇതുണ്ടാകാം. പ്രായമേറിയ പുരുഷന്മാരിലെ കുഞ്ഞുങ്ങളില്‍ ജനിതകമാറ്റം പ്രകടമാവാം. പ്രായമേറിയ പുരുഷന്മാരുടെ ബീജം മൂലമുണ്ടാവുന്ന കുഞ്ഞുങ്ങളില്‍ മാതാപിതാക്കള്‍ക്കില്ലാത്ത ജനിതക മാറ്റം കാണപ്പെടുന്നതായി 2017ല്‍ സ്വീഡനില്‍ 14 ലക്ഷം പേരില്‍ നടത്തിയ പഠനം പറയുന്നു.
6) ബോക്സറും ബ്രീഫും
ടൈറ്റായ അടിവസ്ത്രം ബീജത്തിന്റെ അളവ് കുറയാന്‍ കാരണമാവും. ലൂസായ ബോക്സറുകള്‍ വൃഷ്ണത്തിന്റെ ചൂട് കുറക്കുകയും ബീജോല്പ്പാദനം നടക്കാന്‍ സഹായിക്കുകയും ചെയ്യും. ബ്രീഫ് ധരിക്കുന്നവരെക്കാള്‍ 17 ശതമാനം അധികം ബീജം ബോക്സര്‍ ധരിക്കുന്നവരിലുണ്ടാവുമെന്ന് 2018ലെ ഒരു പഠനം പറയുന്നു. അതിനാല്‍ ബോക്സേഴ്സ് ആണത്രെ സൗഹാര്‍ദ്ദപരം.
7) ഓരോ ബീജവും ആരോഗ്യവാന്മാരാണ്
മൂന്നു കോടിയോളം വരുന്ന ബീജങ്ങളില്‍ എല്ലാവരും അണ്ഡത്തെ കണ്ടുമുട്ടാറില്ല. ഇതിന് പല കാരണങ്ങളുണ്ട്. എല്ലാ ബീജങ്ങള്‍ക്കും ചലനശേഷിയുണ്ടെങ്കില്‍ മാത്രമേ പ്രത്യുല്പ്പാദനക്ഷമതയുണ്ടാവൂ എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഇത് തെറ്റാണ്. 40 ശതമാനം ബീജങ്ങള്‍ക്ക് ആരോഗ്യമുണ്ടായാല്‍ മാത്രം മതിയാവും എന്നതാണ് വസ്തുത. ഈ 40 ശതമാനം ബീജങ്ങളും അണ്ഡത്തില് എത്തില്ല. ബീജത്തിന്റെ രൂപത്തിന് ഇതില്‍ നിര്‍ണായക പങ്കുണ്ട്. കൂടുതല്‍ തലകളുള്ളതും വിചിത്രമായ വാലുകളുള്ളതുമായ ബീജങ്ങള്‍ക്ക് അണ്ഡത്തെ കാണാനാവില്ല.
9) ആ നനവ് ഗര്ഭമുണ്ടാക്കുമോ
ശുക്ലം വരുന്നതിന് മുമ്പ് ലിംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന ആ കൊഴുത്ത ദ്രവത്തില്‍ ബീജത്തിന്റെ സാന്നിധ്യമുണ്ട്. 2011ല്‍ നടന്ന ഒരു പഠനത്തില്‍, പരിശോധനക്കു വിധേയമാക്കിയ 37 ശതമാനം ദ്രവങ്ങളിലും ആരോഗ്യമുള്ള ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി. ശുക്ല സ്ഖലനത്തിന് മുമ്പ് ലിംഗം തിരിച്ചെടുക്കുന്ന രീതി സ്വീകരിക്കുന്നവര്‍ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കണം. ഗര്ഭമുണ്ടാക്കാന് ആ ദ്രവം മതിയാവും.
10) കൂടുതല്‍ ബീജമുണ്ടെങ്കില്‍ എളുപ്പം ഗര്‍ഭിണിയാവാം
കൂടുതല്‍ ശുക്ലമുണ്ടാവുന്നത് നല്ലതാണ്. പക്ഷെ, ഒരു പ്രശ്നമുണ്ട്. ബീജത്തിന്റെ അളവ് കൂടുന്നത് കൂടുതല്‍ ബീജങ്ങള്‍ അണ്ഡത്തെ കണ്ടുമുട്ടാന്‍ കാരണമായേക്കാം. സാധാരണഗതിയില്‍ ഒരു ബീജമാണ് അണ്ഡത്തെ കാണുക. ഇത് അണ്ഡത്തില് തുളച്ചു കയറിയാല്‍ കൂടുതല്‍ പുതിയ ബീജം വരാതിരിക്കാനുള്ള നടപടി അണ്ഡം സ്വീകരിക്കും. പക്ഷെ, അപൂര്‍വ്വമായി കൂടുതല്‍ ബീജങ്ങള്‍ അണ്ഡത്തില് എത്താറുണ്ട്. ഇവയും അണ്ഡത്തില് തുളച്ചു കയറും. പോളി സ്പെര്മി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് സന്താനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ജനിതകരോഗങ്ങള്‍ക്കു വരെ സാധ്യതയുണ്ട്.
11) ബീജം പ്രോട്ടീന്‍ റിച്ചാണ്
പുരുഷബീജം മുഴുവന്‍ പ്രോട്ടീന്‍ ആണെന്നാണ് ചിലര്‍ പറയുന്നത്. പുരുഷ ബീജത്തെ പ്രോട്ടീന്‍ ലഭിക്കാന്‍ ഉപയോഗിക്കണമെങ്കില്‍ ഒരു 100 സ്ഖലനത്തിലെ ശുക്ലമെങ്കിലും വേണ്ടി വരും. ബീജത്തില്‍ വിറ്റാമിന്‍ സി, സിങ്ക് എന്നിവയുമുണ്ട്. പക്ഷെ, ശുക്ലം പോഷകാഹാരമാണ് എന്നു പറയുന്നത് മണ്ടത്തരമാണ്. ചിലര്‍ക്ക് ബീജം അലര്‍ജിയുമാണ്. അതിനാല്‍ ബീജം അകത്ത് എടുക്കുന്നത് നല്ലതാവണമെന്നില്ല.
12) പൈനാപ്പിള്‍ കഴിച്ചാല്‍ രുചി മാറും.
ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശുക്ലത്തിന്റെ രുചി മാറുമെന്ന് പറയപ്പെടുന്നു. ഇതിന് ശാസ്ത്രീയ അടിത്തറയില്ല. ജനിതകഘടന, ഭക്ഷണം, ജീവിതരീതി എന്നിവക്ക് മറ്റു സ്രവങ്ങളെ പോലെ ശുക്ലത്തിന്റെ സ്വഭാവത്തിലും മാറ്റമുണ്ടാക്കാന്‍ കഴിയും. വിറ്റാമിന്‍ സി, ബി-12 എന്നിവ ബീജത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെങ്കിലും ഗന്ധത്തില്‍ മാറ്റമുണ്ടാക്കുന്നതായി കണ്ടെത്താനായിട്ടില്ല.
കടപ്പാട്: FB
833 കാഴ്ച