ജൂൺ 20 ലോക അഭയാർത്ഥി ദിനം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സ്വന്തം അസ്തിത്വം നഷ്ടമാകുന്നവരെല്ലാം അഭയാർത്ഥികൾ. സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ലാത്ത,അന്തസായി ജീവിക്കാനുള്ള സാഹചര്യവും ഇല്ലാത്ത ദുരവസ്ഥ ഒരു തരത്തിൽ അഭയാർത്ഥി ജീവിതമാണ്. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും.
അരികുവൽക്കരിക്കപ്പെടുന്നവരുടെ ജീവിതം അഭയാർത്ഥി സമാനമാണ്.
റേഷൻ കാർഡും ആധാർ കാർഡും വോട്ടർ കാർഡും ഉണ്ടെങ്കിൽ ഇന്ത്യയുടെ ഏതെങ്കിലും ഒരു അരികിലോ, റെയിൽവേ പുറംമ്പോക്കിലോ കുടിൽകെട്ടി നാടോടി ജീവിതം നയിച്ചാൽ അഭയാർത്ഥിയായി മുദ്രകുത്താറില്ല.എന്നാൽ അവർ ആഭ്യന്തര അഭയാർത്ഥികളാണ്.
കാലാ കാലങ്ങളായി തൊഴിൽ തേടി നഗരങ്ങളിലേക്ക് പലായനം ചെയ്തവർ കൊവിഡ് കാലത്ത് അധികാരികളുടെ സമ്മർദ്ദത്താൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുള്ള പലായാനത്തിലൂടെ സ്വന്തം ഗ്രാമങ്ങളിൽ അഭയം തേടിയപ്പോൾ ജന്മനാടുപോലും ഉൾക്കൊള്ളാൻ വിസമ്മതിച്ച സംഭവങ്ങൾക്കും ഇന്ത്യ സാക്ഷ്യം വഹിച്ചു.ഇവരെ അഭയാർത്ഥികളെപ്പോലെ ആട്ടിപായിച്ച പശ്ചാത്തലാത്തിലാണ് ഇക്കുറി ലോക അഭയാർത്ഥി ദിനം.

പശ്ചാത്തലം

ഐക്യരാഷ്ട്രസഭ (UNHCR-United Nations High Commissioner for Refugees) ജൂൺ 20നാണ് അന്താരാഷ്ട്ര അഭയാർത്ഥി ദിനമായി ആചാരിക്കുന്നത്.സ്വന്തം നാട്ടിൽ നിന്ന്, സംഘർഷത്തിൽ നിന്നോ പീഡനങ്ങളിൽ നിന്നോ രക്ഷപ്പെടാൻ പലായനം ചെയ്യാൻ നിർബന്ധിതരായവർക്കുള്ള ഐക്യപ്പെടലാണ് ഈ ദിനം. ലോക അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള സഹാനുഭൂതിയും അവരുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, സ്വപ്നങ്ങൾ എന്നിവ ചർച്ചയാക്കുവാനും പരിരക്ഷ ഉറപ്പാക്കുവാനുമുള്ള കർമ്മ പദ്ധതികളുടെ ആവിഷ്കാരം കൂടിയാണ് ഈ ദിനം.
ഇതിലൂടെ അഭയാർഥികൾക്ക് അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും അഭയാർഥികളുടെ ജീവിതം പരിരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ഇത്തരം അന്താരാഷ്ട്ര ദിനങ്ങളിൽ ആഗോള ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നുഅഭയാർത്ഥികളുടെ അവസ്ഥയുമായി ബന്ധപ്പെട്ട 1951 ലെ കൺവെൻഷന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 2001 ജൂൺ 20 നാണ് ലോക അഭയാർത്ഥി ദിനം ആദ്യമായി ആഗോളതലത്തിൽ സംഘടിപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2000 ഡിസംബർ നാലിന് അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കുന്നതിനുമുമ്പ്, ആഫ്രിക്ക അഭയാർത്ഥി ദിനം എന്നാണ് അറിയപ്പെട്ടിരുന്നത്.
2021ലെ അഭയാർത്ഥി ദിന പ്രതിപാദ്യ വിഷയം’സാന്ത്വനമായി: പഠിച്ചും തിളങ്ങിയും ഒത്തൊരുമയോടെ’എന്നതാണ് (Together We Heal, Learn and Shine).

ആരാണ് അഭയാർത്ഥി

യുദ്ധത്തെ തുടർന്നുള്ള ആഘാതം,വർഗീയ, വംശീയ കലാപത്തിൽപെട്ട് സ്വന്തം രാജ്യത്തിനുള്ളിൽ നേരിടുന്ന അതിക്രമങ്ങൾ തുടങ്ങിയ കാരണത്താൽ രാജ്യം വിടുന്ന ഒരു വ്യക്തിയാണ് അഭയാർത്ഥി.
മറ്റൊരു രാജ്യത്ത് സുരക്ഷയും സങ്കേതവും കണ്ടെത്താനുള്ള പദ്ധതിയുമായി, രാജ്യത്തിന്റെ അതിർത്തികൾ കടന്ന് ഏറ്റവും കുറഞ്ഞ വസ്തുവകകളുമായി മറ്റെല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള അതിജീവനം.
1951 ലെ അഭയാർത്ഥി കൺവെൻഷൻ- വംശം, മതം, സാമൂഹിക പങ്കാളിത്തം, വ്യത്യസ്ത രാഷ്ട്രീയ ചിന്തകൾ ബാധിക്കുമെന്ന ഭയത്താൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്ത ഒരു വ്യക്തിയെ അഭയാർത്ഥിയായി അംഗീകരിക്കുന്നു.
അഭയാർഥികളിൽ ഭൂരിഭാഗവും ഔപചാരി ജോലി ചെയ്യുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്.
ഒപ്പം രാജ്യത്തിന്റെ സുരക്ഷയ്ക്കും അവരുടെ വരുമാനത്തിനും അഭയാർത്ഥി രാജ്യത്തെ സഹായിക്കാൻ കഴിയുന്നു. ഒരു രാജ്യത്തിന്റെ അഭയാർഥിയാകുന്നതിലൂടെ, സർക്കാറിന്റെ വിദ്യാഭ്യാസ, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു.


അനിൽകുമാർ പി.വൈ.

 1,057 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo