കാക്കപ്പെണ്ണും കൃഷ്ണ സര്‍പ്പവും

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഒരിടത്ത് ഒരു വലിയ പേരാലിന്‍ മേല്‍ ഒരു ആണ്‍ കാക്കയും പെണ്‍ കാക്കയും സ്നേഹത്തോടെയും സന്തോഷിച്ചും ജീവിച്ചിരുന്നു.

അങ്ങനെ ഒരു ദിവസം പെണ്‍ കാക്ക ഒരു മുട്ടയിട്ടു ,രണ്ടു കാക്കകളും ഒരു പാട് സന്തോഷിച്ചു , പക്ഷെ മുട്ട വിരിഞ്ഞു പുറത്തുവന്ന അവരുടെ ഓമനയായ കാക്ക കുഞ്ഞിനെ മരപോത്തില്‍ താമസ്സിക്കുന്ന കൃഷ്ണ സര്‍പ്പം വന്നു തിന്നു കളഞ്ഞു .

കുഞ്ഞിനെ  നഷ്ടപെട്ട ദുഃഖത്തില്‍ പേരാലിനു ചുറ്റും ക്രാ ക്രാ എന്ന് കരഞ്ഞു പറന്നു .
പാവം കാക്കകള്‍ അല്ലെ ,പെണ്‍ കാക്ക പിന്നെയും മുട്ടകളിട്ടു, പക്ഷെ കൃഷ്ണ സര്‍പ്പം വന്നവയെ തിന്നു കളഞ്ഞു .

കാക്കകള്‍ അവരുടെ ഉറ്റ ചങ്ങാതിയായ കുറുക്കനെ കാട്ടില്‍ പോയി കണ്ടു . കുറുക്കന്‍ പറഞ്ഞു ,”കൂട്ടുകാരെ ഭീകരനായ കൃഷ്ണ സര്‍പ്പത്തെ കൊല്ലാന്‍ നമ്മളെ കൊണ്ടാവില്ല , ഞാന്‍ ഒരു ഉപായം പറയാം , നിങ്ങള്‍ രാജാവിന്റെ കൊട്ടാരത്തിനടുത്തു പോയി രാജാവിന്റെ മാലയോ മറ്റോ കൊത്തി കൊണ്ട് വന്നു കൃഷ്ണസര്‍പ്പത്തിന്റെ മാളത്തില്‍ കൊണ്ടിടണം, രാജ ഭടന്മാര്‍ മാല എടുക്കാന്‍ വരുമ്പോള്‍ കൃഷ്ണ സര്‍പ്പത്തെ കൊന്നുകൊള്ളും .

കാക്കകള്‍ നേരെ കൊട്ടാരത്തിലേക്ക് പറന്നു , കുളിക്കടവില്‍ രാജ്ഞി അഴിച്ചു വച്ചിരുന്ന വജ്ര മാലയും കൊത്തി ആണ്‍ കാക്ക പറന്നു , പുറകെ രാജ ഭടന്മാരും ഓടി , അവസാനം രാജ ഭടന്മാര്‍ കാണ്കെ ആ മാല കൃഷ്ണ സര്‍പ്പത്തിന്റെ മാളത്തില്‍ കൊണ്ടിട്ടു .

മരത്തില്‍ കയറി മാളത്തില്‍ നിന്ന് മലയെടുക്കാന്‍ ശ്രമിച്ച ഭടനെ കൃഷ്ണ സര്‍പ്പം കൊത്തി, ഉടനെ രാജ ഭടന്മാര്‍ കൃഷ്ണ സര്‍പ്പത്തെ പുകച്ചു പുറത്തു ചാടിച്ചു , വാളിന് വെട്ടിയും കുന്തത്തിനു കുത്തിയും അവര്‍ സര്‍പ്പത്തെ കൊന്നു. അങ്ങനെ ദുഷ്ടനായ സര്‍പ്പത്തിന്റെ കഥ കഴിഞ്ഞു .

പെണ്‍ കാക്ക പിന്നെയും ഒരു പാട് മുട്ടകളിട്ടു , വിരിഞ്ഞു പുറത്തു വന്ന കുഞ്ഞുങ്ങളും കാക്കകളും സുഖമായി കഴിഞ്ഞു.

ശക്തിയെ ബുദ്ധി കൊണ്ട് ജയിക്കാമെന്ന് മനസ്സിലായില്ലെ കൂട്ടുകാരെ.

 164 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo