നാസ്തിക് നേഷന് ഐക്യരാഷ്ട്രസഭയിൽ കൺസൾട്ടേറ്റീവ് പദവി ഉള്ള എത്തീയിസ്റ്റ് അലൈയൻസിൽ അഫിലിയേഷൻ ലഭിച്ചു

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കഴിഞ്ഞ ആറു വർഷമായി ഓൺലൈൻ ഇടങ്ങളിൽ മാത്രമല്ല, സംസ്ഥാനത്ത് പല ഭാഗത്തും പ്രഭാഷണ പരമ്പരകൾ സംഘടിപ്പിച്ചും ശ്രേദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന; നിരീശ്വരവാദം, മാനവികത, സ്വതന്ത്രചിന്ത, യുക്തിവാദം എന്നീ ആശയങ്ങൾ സമൂഹത്തിൽ വേരുറപ്പിക്കാനായി പരിശ്രമിക്കുന്ന നാസ്തിക് നേഷൻ (Nastik Nation) ഇതേ ആശയങ്ങൾക്കായി നിലകൊള്ളുന്ന അമേരിക്ക ആസ്ഥാനമായ അന്തർദേശീയ സംഘടനയായ എത്തീയിസ്റ്റ് അലൈയൻസ് ഇന്റർനാഷണലിന്റെ അഫിലിയേറ്റ് സംഘടനയായി ഇപ്പോൾ മാറിയിരിക്കുന്നു. ഈ ജൂലൈ 25ന് നടക്കുന്ന സംഘടനയുടെ വാർഷിക പൊതു സമ്മേളനത്തിൽ നാസ്റ്റിക് നേഷൻ പങ്കെടുക്കുന്നതായിരിക്കും. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനും വോട്ടു രേഖപ്പെടുത്താനുമുള്ള അവസരവും നാസ്തിക് നേഷൻ നേടിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയിൽ കൺസൾട്ടേറ്റീവ് പരിഗണന നേടിയിട്ടുള്ള സംഘടനയാണ് എത്തീയിസ്റ്റ് എലൈയൻസ് ഇന്റർനാഷണൽ, കൂടാതെ യൂറോപ്യൻ കൗൺസിലിലും അംഗീകൃത മാനവികമൂല്യങ്ങൾക്കുവേണ്ടിയുള്ള പദവി ഈ സംഘടന നേടിയിട്ടുണ്ട്.

ഈ പങ്കുചേരൽ കൂടുതൽ ഉത്തരവാദിത്വത്തിലേക്ക് നാസ്തിക് നേഷനെ നയിക്കുമെന്ന് ജനറൽ സെക്രട്ടറി നാഗേഷ് ചാർവാകം പത്രക്കുറിപ്പിൽ പറഞ്ഞു.

നിലവിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക സംഘടനയാണ് നാസ്തിക് നേഷൻ. www.atheistalliance.org

 17,179 കാഴ്ച

2 thoughts on “നാസ്തിക് നേഷന് ഐക്യരാഷ്ട്രസഭയിൽ കൺസൾട്ടേറ്റീവ് പദവി ഉള്ള എത്തീയിസ്റ്റ് അലൈയൻസിൽ അഫിലിയേഷൻ ലഭിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo