കള്ളന്റെ അമ്മ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഒരിയ്ക്കല്‍ ഒരു ബാലന്‍ പള്ളിക്കൂടത്തിൽ നിന്നും തന്റെ കൂടെ പഠിക്കുന്ന കുട്ടിയുടെ പുസ്തകം മോഷ്ടിച്ചു. മോഷ്ടിച്ച പുസ്തകവുമായി വീട്ടിലെത്തിയ മകനോട് അവന്‍റെ അമ്മ ആ പുസ്തകം എവിടെ നിന്ന് കിട്ടിയെന്ന് ചോദിക്കുകയോ, അത് അവന്‍ മോഷ്ടിച്ചതാണെന്ന് ബോധ്യമുണ്ടായിട്ടും അവനെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. മാത്രമല്ല അവനെ അനുമോദിച്ച് പ്രോൽസാഹിപ്പിക്കുകയും ചെയ്തു. 

അടുത്ത തവണ അവൻ മോഷ്ടിച്ചത് ഒരു മേലങ്കി ആയിരുന്നു. ഇപ്രാവശ്യവും അമ്മ അവനെ തടയുന്നതിന് പകരം അനുമോദിക്കുകയാണ് ചെയ്തത്. 

പിന്നീട് അവന്‍ പല വസ്തുക്കളും മോഷ്ടിക്കാന്‍ തുടങ്ങി. വലുതായപ്പോഴും അതു തന്നെ അവന്‍ തുടര്‍ന്നു. 

പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നാണല്ലോ ചൊല്ല്. അങ്ങിനെ ഒരു ദിവസം ഒരു മോഷണത്തിനിടെ അവന്‍ കയ്യോടെ പിടിക്കപ്പെട്ടു. ആ മോഷണശ്രമത്തിനിടയില്‍ അവന്‍ ഒരു കാവല്‍ക്കാരനെ കൊല്ലുകയും ചെയ്തിരുന്നു.കോടതി അവനു വധശിക്ഷയാണ് വിധിച്ചത്. 

തൂക്കുമരത്തിലേയ്ക്ക് കയറും മുന്പ് ന്യായാധിപന്‍ അവനോട് അവന്‍റെ അവസാനത്തെ ആഗ്രഹം എന്താണെന്ന് ചോദിച്ചു.
“ഒരിയ്ക്കലും എന്‍റെ അമ്മയെ എന്നെ കാണാന്‍ അനുവദിക്കരുത്. ഞാന്‍ മരിച്ച ശേഷം എന്‍റെ ശവശരീരം പോലും അവരെ കാണിക്കരുത്.

അവന്‍റെ ആവശ്യം കേട്ട് അത്ഭുതം തോന്നിയ ന്യായാധിപന്‍ അതെന്ത് കൊണ്ടാണെന്ന് അവനോട് ചോദിച്ചു. “ചെറുപ്പത്തില്‍ എനിക്കറിവില്ലാത്ത പ്രായത്തില്‍ ഞാന്‍ ഒരു പുസ്തകം മോഷ്ടിച്ച് വീട്ടിലെത്തിയപ്പോള്‍ എന്‍റെ അമ്മ എന്‍റെ തെറ്റ് ചൂണ്ടിക്കാണിച്ക് എന്നെ തിരുത്തിയിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു”.

 198 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo