ഒരിടത്തൊരിടത്തൊരു കുരങ്ങന് ഉണ്ടായിരുന്നു , മഹാ വികൃതി ആയിരുന്നു ആ കുരങ്ങന് ,മുതിര്‍ന്ന കുരങ്ങന്മാര് പറയുന്നതൊന്നും അവന് കേട്ടിരുന്നില്ല, എന്ത് കണ്ടാലും അതിലൊക്കെ എന്തെങ്കിലും ചെയ്യാതെ അവനു സമാധാനം ആവുകയില്ല.
ഒരിക്കല്‍ കാടിനടുത്തു കുറെ മരം വെട്ടുകാര് വന്നു, അവര്‍ മരം വെട്ടി താഴെ വീഴ്ത്തി എന്നിട്ട് മരം പാതി പിളര്‍ന്നു വച്ചിട്ട് അതിനിടയില്‍ ഒരു മരക്കഷണം തിരുകിയിട്ടു ഊണ് കഴിക്കാന്‍ പോയി. ഈ തക്കം നോക്കി കുരങ്ങന് ആ തടിയില്‍ കേറി ഇരുന്നു, എന്നിട്ട് പിളര്പ്പിനിടയില് വച്ചിരുന്ന മരക്കഷണം ഊരി എടുക്കാന്‍ നോക്കി, ടപ്പേ എന്നാ ശബ്ദ ത്തോടെ പിളര്‍ന്നു വച്ചിരുന്ന മരം ചേര് ന്നടഞ്ഞു, കൈയില്‍ മരക്കഷണവും പിടിച്ചു കുരങ്ങന് നിലവിളിച്ചു പോയി, എന്താണെന്നോ പിളര്പ്പിനിടയില് പെട്ട് കുരന്ങച്ചന്റെ വാല് മുറിഞ്ഞു പോയി,
മുറിഞ്ഞ വാലുമായി കുരങ്ങച്ചന് കാട്ടിലെക്കോടി, പിന്നീടൊരിക്കലും ആവശ്യമില്ല ത്തിടത്തു തലയിടാന്‍ പോയിട്ടില്ല, പക്ഷെ വാല് പോയത് പോയത് തന്നെ അല്ലെ.
കാട്ടിലെ മറ്റു കുസൃതി കുരങ്ങന് മാര്‍ക്കും അമ്മമാര്‍ ഈ കുരങ്ങന്റെ മുറിഞ്ഞ വാല് കാണിച്ചു കൊടുക്കാറുണ്ട് .
ആവശ്യ മില്ലാത്തിടത്ത് പോകാനോ, ആവശ്യ മില്ലത്തത് ചെയ്യാനോ പാടില്ല, അല്ലെ കൂട്ടുകാരെ.
അറിയാനുള്ള ആഗ്രഹം നല്ലത് തന്നെ, പക്ഷെ മുതിര്‍ന്നവരോട് അനുവാദം വാങ്ങിയിട്ട് വേണം ചെയ്യാന്‍, അല്ലെങ്കില്‍ അപകടം ഉണ്ടാകും.
കൂട്ടുകാരില്‍ ചിലെരെങ്കിലും വൈദൃതി ഉപകരണങ്ങളില്‍ കളിക്കാറില്ലേ ,അപ്പോള്‍ ഈ കഥ ഓര്‍ക്കുക…
128 കാഴ്ച