പരിണാമം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

70 ലക്ഷം വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിലെ ഒരു വനാന്തരത്തിൽ അപൂർവ്വമായി തരപ്പെടുന്ന ഒരു ശാപ്പാടിനു ശേഷം വൃക്ഷശിഖിരത്തത്തിൽ ചാരിയിരുന്ന് ഒരു കുരങ്ങൻ ചിന്തിക്കാൻ തുടങ്ങി.
കാര്യങ്ങൾ ഇങ്ങിനെ പോയാൽ ശരിയാവില്ല. മരത്തിലെ ചാട്ടം , കായ്കനികൾ തീറ്റി – വിരസമായ പ്രണയങ്ങൾ , ഇണ ചേരലിലെ ശീൽക്കാരങ്ങൾ….. മടുത്തു. എല്ലാം തനിആവർത്തനങ്ങൾ മാത്രം …. എന്താണ് ജീവിതത്തിന്റെ അർത്ഥം …?
What is Chinese wall..?
എന്താണ് ഒക്ടോബർ വിപ്ലവം ?
എവിടെയാണ് G സ്പോട്ട് ….?

പക്ഷേ ഈ മരത്തിൽ ചാരിയിരുന്നതു കൊണ്ടോ നാലു കാലിൽ ചാടി നടന്നതു കൊണ്ടാ അതൊന്നും താൻ മനസ്സിലാക്കാൻ പോകുന്നില്ലായെന്ന സത്യം കുരങ്ങൾ തിരിച്ചറിഞ്ഞു…..

വിപ്ലവം വരണം. എന്താണ് വിപ്ലവ ത്തിന്റെ ചാലക ശക്തി …. അദ്ധ്വാനമാണ് വിപ്ലവത്തിന്റെ ഗതിയെ നയിക്കുന്നത്. എന്തായാലും കുരങ്ങൻ നൈസായി ഒന്നു പരിണമിച്ചേക്കാം എന്ന് കരുതി …

ചില തീരുമാനങ്ങളെടുത്ത ശേഷം കുരങ്ങൻ മരത്തിൽ നിന്നും താഴെയിറങ്ങി …. പതിയെ നാലു കാലിൽ നിന്നും രണ്ടു കാലിലേക്ക് ഉയർന്നു നിന്നു. കൊള്ളാം പരിണാമത്തിന്റെ ആദ്യ കടമ്പ കടന്നു. ഇനിയും ഒരുപാടു ദൂരം മുന്നേറേണ്ടതുണ്ട്. പക്ഷേ ഒറ്റക്കു ഈ ദൂരം താണ്ടുക എളുപ്പമല്ല – കുരങ്ങൻ തന്റെ പ്രത്യേക തരം സിഗ്നലിലൂടെ മരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിന്നു മയങ്ങുന്ന പെൺ കുരങ്ങുകളെ ഉണർത്തി. അവർ വെറുതെ തല ഉയർത്തി രണ്ടു കാലിൽ നിൽക്കുന്ന അവനെ നോക്കി ….. കുരങ്ങൻ പറഞ്ഞു ….
” ഞാൻ പോകുകയാണ് … പുതിയൊരു വിപ്ലവത്തിന്റെ പാത തേടി …എന്നോടൊപ്പം വരാൻ തയ്യാറായാൽ നിങ്ങൾക്ക് ജൈവലോകത്തിന്റെ പരിണാമ ദശയിലേക്കു പ്രവേശിക്കാം ….”

ആർക്കും പ്രത്യേകമായി ഒന്നും തോന്നിയില്ല. അവർ വീണ്ടും മയങ്ങാൻ തുടങ്ങി. കുരങ്ങൻ തിരിഞ്ഞു നടക്കാൻ തുടങ്ങി …. അപ്പോൾ അത്ര സുന്ദരിയല്ലാത്ത ഒരുത്തി മരത്തിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി …..

“ഹേ . ധീര വനിതേ ….എന്റെ ക്ഷണം സ്വീകരിച്ചതിനു നന്ദി … ഈ പരിണാമ പ്രക്രിയയിൽ നീ എന്റെ ജീവാത്മാവും പരമാത്മാവും ആയിരിക്കും … രണ്ടു കാലിൽ നിവർന്നു നിൽക്കു ….

പെൺ കുരങ്ങ് രണ്ടു കാലിൽ നിവർന്നു നിന്നു.
” കാര്യം നീ വിളിച്ചപ്പോൾ വന്നു എന്ന് കരുതി നിന്റെ അടിമയാണെന്ന് നീ കരുതരുത് …. അടിച്ചു കോൺ തെറ്റി വരുമ്പോൾ നിന്റെ തല്ലുകൊള്ളാനൊന്നും എനിക്കു പറ്റില്ല…. ആണത്ത അധികാരം എന്റെടുത്ത് എടുക്കരുത് …. ഒരു മെയിൽ ഷോവനിസ്റ്റ് ആയി എന്റെടുത്ത് പെരുമാറിയാൽ നിന്റെ മെയിൻ അവയവം കടിച്ച്‌ ഞാൻ മുറിക്കും …. ഈക്വാലിറ്റി മുഖ്യം ബീഗി ലേ ….

ആൺ കുരങ്ങ്…. പല്ലിറുമ്മി എന്തോ പിറുപിറുത്തു …. ആ പറഞ്ഞ വാക്ക് ഏറ്റവും വലിയ സ്ത്രീ വിരുദ്ധ പരാമർശമാണെന്ന് തെളിയിക്കാൻ ദശലക്ഷക്കണക്കിന് സംവത്സരങ്ങൾ പിന്നെയും കഴിയേണ്ടതുണ്ടായിരുന്നു…..

അങ്ങിനെ പരിണമിക്കാൻ തയറായ ആ മർക്കട ഇണകൾ മുന്നോട്ട് പ്രയാണം ആരംഭിച്ചു. അപ്പോൾ ഇതെല്ലാം കണ്ടും കേട്ടും മുകളിൽ ഒരാൾ ഇരിപ്പുണ്ടായിരുന്നു. മറ്റാരുമല്ല അവരുടെ തലവൻ – തലമൂത്ത കാരണവർ.
എല്ലാ പ്രായമായവരേ പോലെയും ചെറുപ്പകാരെ കാണുമ്പോൾ ഫ്രീയായി ഉപദേശം കൊടുക്കാനുള്ള ഒരു ത്വര അങ്ങേരിൽ ഉണ്ടായി –

“ഹെന്റെ മെക്കളേ …. നിങ്ങൾ പരിണമിക്കരുത് …. വരാനിരിക്കുന്നത് കൊടും ശാപ കാലമാണ്. കെട്ട കാലത്തേക്കാണ് നിങ്ങളുടെ പോക്ക് … നിങ്ങൾ പരിണമിച്ചു മറ്റൊരു സ്പീഷീസ് ആകുന്നതോടു കൂടി നേരിടാൻ പോവുന്നത് മഹായുദ്ധങ്ങളെയും ക്ഷാമങ്ങളെയും പകർച്ചവ്യാധികളെയുമാണ്….. ഭൂമിയിൽ അതിരുകൾക്കു വേണ്ടി നിങ്ങൾ യുദ്ധം ചെയ്യും … അധിനിവേശങ്ങൾ നടത്തും അഭയാർത്ഥികളാവും …. സൊസൈറ്റി എന്തു ചിന്തിക്കും എന്നു കരുതി ഓരോ നിമിഷവും നിങ്ങൾക്കു ജീവിക്കേണ്ടി വരും : ഒരു ആണും പെണ്ണും ഒരിടത്തു ഇരിക്കുന്നതു കണ്ടാൽ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും …. ആചാര സംരക്ഷണത്തിനായി തെരുവിലിറങ്ങേണ്ടിവരും…. ഒരു പെണ്ണിന്റെ മുടി പുറത്തു കണ്ടാൽ വരെ നരകത്തിൽ ഇടുന്ന ദൈവങ്ങൾ നിങ്ങൾക്കുണ്ടാകും – ഒന്നുങ്കിൽ ബിക്കിനി അല്ലെങ്കിൽ പർദ്ദ ഈ രണ്ട് ഓപ് ക്ഷനുകളേ നിങ്ങൾക്കുണ്ടാ വൂ – മരുന്ന് മാഫിയകൾ നിങ്ങളുടെ രക്തം ഊറ്റും …. അധികാര വടം വലിയും, ഫാസിസവും ഉണ്ടാകും … ഇതൊരു ഉപദേശമായി കരുതണ്ട. ഒരു വാണിംങ്ങ് ആയി കണ്ടാൽ മതി ….

പരിണമിക്കാൻ തയ്യാറായ ആൺകുരങ്ങ് കൈ വയറിൽ കെട്ടി തലകുനിച്ചു…..
” ഓ നീയാണല്ലോ കോടതി ….
“പോടാ മൈ**** :

എന്നിട്ട് പെൺ കുരങ്ങിനൊപ്പം പരിണാമത്തിന്റെ കല്ലും മുള്ളും നിറഞ്ഞ പാതയിലേക്കു നടന്നു കയറി.

ആ രാത്രിയിൽ കാടിനപ്പുറം മറ്റൊരു ഗുഹയിൽ അവർ ഒരുമിച്ച് തങ്ങി ….പിറ്റേന്ന് നേരം പുലർന്നപ്പോൾ തങ്ങൾക്കുണ്ടായ രൂപ മാറ്റത്തെ ഞെട്ടലോടെയാണ് അവർ തിരിച്ചറിഞ്ഞത്. രോമമെല്ലാം ഇരുവർക്കും നഷ്ടപ്പെട്ടിരുന്നു. ശരീരത്തിന് മിനുസം ഉണ്ടായിരിക്കുന്നു. ആണിന് മേൽ മീശ. പെണ്ണിന് നിറഞ്ഞ സ്തനങ്ങൾ – കറുത്ത നീണ്ട മുടി –
അവർക്ക് പരസ്പരം ” നാൺ” വന്നു. തൽക്കാലം ഇലകൾ കൊണ്ട് അഡ്ജസ്റ്റ് ചെയ്തെങ്കിലും അവൾക്ക് v Star ന്റെ ചുരിദാറും തനിക്ക് Raymond ന്റെ സ്യൂട്ടും താമസിക്കാതെ നിർമ്മിച്ചെടുക്കേണ്ട ആവശ്യകത അവനിലുണ്ടായി – പക്ഷേ ആദ്യം തീ കണ്ടു പിടിക്കണം – പിന്നെ ഭാഷ – ചക്രങ്ങൾ, കൃഷി – മൈ*** എന്തെല്ലാം കണ്ടു പിടിക്കാൻ കിടക്കുന്നു. വാനരൻ നരനായ കർമ്മം പൂർത്തിയായിരിക്കുന്നു. പുതിയൊരു സ്പീഷീസ് ഉദയം ചെയ്തിരിക്കുന്നു.

ഇതാണ് പരിണാമം . ആരുടെ പരിണാമം .?
തങ്ങൾ പരിണാമത്തെ കുറിച്ച് തികച്ചും മനസ്സിലാക്കി എന്നു കരുതി യമണ്ടൻ ചോദ്യങ്ങൾ എഴുതി വിടുന്ന കളിമണ്ണ് വാദക്കാരുടെ പരിണാമം ?

കുരങ്ങ് പൊടുന്നനെ പരിണമിച്ച് മനുഷ്യനാകുന്നത് പരിണാമമല്ല. അതിന് ഗ്രാഫിക്സ് വർക്ക് എന്നാണ് പറയേണ്ടത്.
ആനിമേഷനിലൂടെ നമുക്ക് ഇത് ചെയ്യാൻ സാധിക്കും.

JBS Haldane പറയുന്ന ഒരു കാര്യമുണ്ട്. ക്രേംബ്രിയൻ (Cambrian) കാലഘട്ടത്തിനു മുൻപുള്ള സ്പീഷീസുകളുടെ ഫോസിലുകളിൽ നിന്ന് ഒരു മുയലിന്റെ ഫോസിൽ കൊണ്ടുവന്നാൽ പരിണാമം തകർന്നടിയും .അല്ലെങ്കിൽ ഡൈനോസറിന്റെ ഫോസിലുകളോടൊപ്പം ഒരു മനുഷ്യന്റെ ഫോസിൽ ലഭിച്ചാൽ ….
പരിണാമം തെറ്റാണന്ന് തെളിയിക്കാൻ നിങ്ങൾക്കുള്ള അവസരം ആണത്. പക്ഷേ ആർക്കും തകർക്കാനാവാത്ത നിലയിൽ പരിണാമം എന്ന മഹാ സൗധം ഉയർന്നു നിൽക്കുന്നു. ഫോസിലുകൾ ഇന്ന് പരിണാമത്തിലെ ബോണസ്സുകളാണ്. ജനിതക ശാസ്ത്രം മാത്രം മതി ഇന്നു പരിണാമം ശരിയാണെന്നു തെളിയിക്കാൻ .
Theodosius Dobzhansky പറയുന്നു.

“Nothing biology makes sense expect in the light of Evolution.

പരിണാമത്തെ അംഗീകരിക്കാതിരുന്നാൽ നിങ്ങളെ നരകത്തിലിട്ടു പൊരിക്കാനോ തിളച്ച എണ്ണയിലിട്ടു വറുക്കാനോ ആരും വരില്ല.
പരിണാമത്തെ അംഗീകരിച്ചതു കൊണ്ട് ഹൂറികളോ മദ്യപുഴയോ മോക്ഷമോ നിങ്ങൾക്കു ലഭിക്കുകയുമില്ല. പരിണാമത്തെ പരസ്യമായി അവഹേളിച്ചാൽ ആരും കുരു പൊട്ടി പൊട്ടിത്തെറിക്കുകയോ ആയുധമെടുത്ത് തെരുവിലിറങ്ങുകയോ ഇല്ല. നിയമപരമായി പോലും നടപടി നേരിടേണ്ടിവരില്ല. എന്നിട്ടും പരിണാമം മുന്നോട്ടു തന്നെ പോകുന്നു.

Michael Shermer പറയുന്നു.

“Darwin matters because evolution matters.Evolution matters because science matters.Science matters because it is preeminent story of our age,an epic saga about who we are ,where we came from ,and where we are going.

(സുരൻ നൂറനാട്ടുകര )

 7,007 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

One thought on “പരിണാമം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo