കൊലപാതക ദാഹമുള്ള തലച്ചോർ – ചാൾസ് വിറ്റ്മാന്റെ കേസ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മനുഷ്യ മസ്തിഷ്ക്കങ്ങളുടെ പൊടുന്നനെയുള്ള ഭാവമാറ്റവും വ്യക്തി താനല്ലാതെയാകുന്നതിനെ കുറിച്ചും ചിന്തിക്കുമ്പോൾ ഓർക്കേണ്ട സംഭവമാണ് ചാൾസ് വിറ്റ്മാന്റെ കേസ് –
Charles Joseph Whitman.

1966-ൽ ജൂലൈ 31 ന് വിറ്റ് മാൻ വളരെ അകലെയല്ലാതെ താമസിച്ചിരുന്ന സ്വന്തം അമ്മയുടെ വീട്ടിലേക്ക് കടന്നു ചെന്നു. (Margaret Whitman)അമ്മ അവിടെ ഏകയായിരുന്നു. അമ്മയോടൊപ്പം അത്താഴം കഴിച്ച ശേഷം അവരെ വിറ്റ്മാൻ കുത്തി കൊലപ്പെടുത്തി – ശവ ശരീരം ബെഡ് ഷീറ്റ് ഇട്ട് മൂടിയ ശേഷം അമ്മ നാളെ ജോലിക്ക് വരില്ല എന്ന് അവർ ജോലി ചെയ്ത സ്ഥാപനത്തിൽ വിളിച്ചു പറഞ്ഞു. പിന്നീട് ചെറിയൊരു കുറിപ്പും മൃതദേഹത്തിനടുത്ത് വച്ചു.

തിരികെ രാത്രി വീട്ടിലെത്തിയ വിറ്റ് മാൻ ഉറങ്ങികിടന്ന സ്വന്തം ഭാര്യയായ kathleen യും കുത്തി കൊലപ്പെടുത്തി. പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു അവർ. അവളുടെ മൃതശരീരവും ഒരു ഷീറ്റിട്ടു മൂടിയ ശേഷം മറ്റൊരു കുറിപ്പും അവിടെ വച്ചു.

പിറ്റേന്ന് രാവിലെ അതായത് ആഗസ്റ്റ് 1 പകൽ 11 മണിക്ക് അത്യാധുനിക വെടി കോപ്പുകളുമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ടവറിലേക്ക് വിറ്റ് മാൻ കയറി ചെന്നു. കെട്ടിടത്തിലേക്ക് കയറിപ്പോയ വിറ്റ് മാൻ 28 ാം നിലയിലെത്തി തുരുതുരെ വെടി ഉതിർത്തു. ബാല്യം മുതൽ വെടിക്കോപ്പുകളുമായി പരിശീലന പരിചയമുള്ള വിറ്റ്മാന് അതൊരു പൂ പറിക്കുന്നതു പോലെ നിസ്സാരമായിരുന്നു.
14 പേരാണ് വിറ്റ്മാന്റെ തോക്കിന് ഇരയായത്, ഏതാണ്ട് 31 പേർക്ക് ഗുരുതരമായ പരിക്ക് ഏൽക്കുകയും ചെയ്തു. മാതാവും ഭാര്യയും ഉൾപ്പടെ 16 പേർ മൊത്തത്തിൽ കൊല്ലപ്പെട്ടു. പോലീസ് എത്തി സാഹസികമായ 96 മിനുറ്റുകൾക്കു ശേഷം വിറ്റ്മാനെ വെടിവച്ചിട്ടു.
ചോര പുക്കൾ ഏറ്റുവാങ്ങി വിറ്റ് മാൻ വിടവാങ്ങി അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു വിറ്റ്മാന്റേത് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതും

കാരണം എന്തിനാണ് ഈ 16 പേരെയും കൊന്നതെന്ന് വിറ്റ് മാന് പോലും അറിയില്ലായിരുന്നു. !!

1941 Jun 24 ന് ഫ്ലോറിഡയിലെ ലേക് വർത്തിലാണ് വിറ്റ് മാൻ ജനിക്കുന്നത്. പിതാവ് കർക്കശക്കാരനും ക്രൂരനുമായിരുന്നു. നിരന്തരം ഭവനത്തിലെ മോശമാക്കുന്ന ഗാർഹിക അന്തരീക്ഷം കണ്ടാണ് വിറ്റ്മാൻ വളർന്നത്. പിതാവ് അയാളുടെ അമ്മയെയും കുട്ടികളെയും മാനസികമായും ശാരീരികമായും പീഢിപ്പിച്ചിരുന്നു.

പിതാവിന് ധാരാളം വെടിക്കോപ്പുകളുടെ ശേഖരമുണ്ടായിരുന്നു. പിതാവിൽ നിന്നാണ് വിറ്റ് മാൻ തോക്കു ഉപയോഗിക്കാൻ പഠിച്ചത്.

1959-ൽ തന്റെ 18-ാം വയസ്സിൽ വിറ്റ് മാൻ us Marine ൽ ചേരുന്നു. 18 – മാസം അവിടെ പരിശീലന പഠനം നടത്തിയ വിറ്റ് മാൻ – 1962 ൽ തന്റെ പ്രണയിനിയായ Kathleen നെ വിവാഹം കഴിക്കുന്നു.

പണം വച്ച് ചൂതാട്ടം നടത്തിയ കേസിൽ 1963-ൽ വിറ്റ് മാൻ ” കോർട്ട് മാർഷലിന് വിധേയനാകുന്നുണ്ട്. – തുടർന്ന് 1964 ൽ സർവ്വീസിൽ നിന്ന് Discharge ചെയ്യപ്പെടുന്നു.

പിന്നീട് ബിൽ കളക്ടറായും,Austin bank ൽ -Bank teller ആയും , ട്രാഫിക് സർവ്വേയറായും പല ജോലികൾ വിറ്റ്മാൻ ചെയ്തിരുന്നു. ഭാര്യ Kathleen ആകട്ടെ ബയോളജി ടീച്ചർ ആയിരുന്നു.

വിറ്റ് മാൻ അത്യാവശ്യം മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. സ്നേഹ നിധിയായ മകനായിരുന്നു , ഭാര്യയെ അഗാധമായി സ്നേഹിക്കുന്ന ആളായിരുന്നു. അയാൾ നിരന്തരം ഡയറി എഴുതിയിരുന്നു.Hyper graphia എന്ന മെന്റെൽ കണ്ടീഷനായിരുന്നു വിറ്റ് മാന് – എഴുത്ത് – തീരാത്ത എഴുത്ത് – ഏതു ശൂന്യമായ സ്ഥലത്തും അദ്ദേഹം ചിന്തകളെ എഴുതി നിറച്ചു.
സ്വയം നിയന്ത്രിക്കാൻ അയാൾ തന്നോടു തന്നെ പായുന്നുണ്ട്.
“എനിക്ക് ചെയ്യാൻ താത്പര്യമുള്ള കാര്യങ്ങൾ ആയിരുന്നില്ല ഞാൻ ചെയ്തത് …. എന്നു മാത്രമല്ല ഒരിക്കലും ഞാൻ ചെയ്യരുത് എന്ന് എന്നാടു തന്നെ ഞാൻ പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത് ….”

അദ്ദേഹം സ്വന്തം ഡയറിയിൽ ഇങ്ങിനെ കുറിച്ചു. :
“Control your angry.. നീ സ്വയം വിഢിയാകരുത് …. നീ നിന്റെ ദേഷ്യം നിയന്ത്രിക്കൂ … ചിരിക്കൂ ….”

സ്വന്തം പെറ്റമ്മയെ കൊലപ്പെടുത്തിയ ശേഷം വിറ്റ് മാൻ അവിടെ ഒരു കുറിപ്പ് വച്ചിരുന്നു ….

“ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ അറിയട്ടെ … ഞാൻ എന്റെ അമ്മയ കൊലപ്പെടുത്തി … ഞാൻ ഈ സ്ത്രീയെ എന്റെ മുഴുവൻ ഹൃദയം കൊണ്ടും സ്നേഹിച്ചിരുന്നു… ഒരു സ്വർഗ്ഗമുണ്ടെങ്കിൽ എന്റെ മാതാവ് നിശ്ചയമായും അവിടെ കാണും എന്ന് ഞാൻ പ്രത്യാശിക്കുന്നു.

ഭാര്യയുടെ മൃതദേഹത്തിനരികിലും ഒരു കുറിപ്പ് അവശേഷിച്ചിരുന്നു. അതിൽ ഇങ്ങിനെ ചില വരികൾ വിറ്റ്മാൻ എഴുതിയിരുന്നു.

“എന്റെ അനഘമായ അമൂല്യമായ നിധിയാണ് എന്റെ ഭാര്യ… എന്റെ മരണം വരെയും അവളെ ഞാൻ തീവ്രമായി സ്നേഹിക്കും …. ഒരു പാട് ചിന്തിച്ച ശേഷമാണ് ഞാനിവളെ കൊല്ലാനുള്ള തീരുമാനമെടുത്തത്.

ഇവളെ കൊല്ലുന്നതിൽ യുക്തിപരമായ ഒരു കാരണവും എനിക്കു പറയാനില്ല എന്നിട്ടും ഞാൻ കൊല്ലുന്നു.

ഇടക്കിടെ തലവേദന ഉണ്ടാകുന്ന ഒരു പ്രശ്നമായിരുന്നു വിറ്റ് മാനുണ്ടായിരുന്ന ആരോഗ്യപ്രശ്നം – ആ സമയത്ത് അയാൾക്ക് കൊല ചെയ്യാനുള്ള ത്വര ഉണ്ടാകുമായിരുന്നു.
തന്റെ പ്രശ്നം ഗുരുതരമാണെന്നു കണ്ട് ഏകദേശം 5 – മനശാസ്ത്രജ്ഞൻമാരെ വിറ്റ് മാൻ കാണാൻ പോയിരുന്നു. തന്റെ പ്രശ്നത്തെ കുറിച്ച് അവരോട് പറഞ്ഞെങ്കിലും അവരെല്ലാം അതു ലഘുകരിച്ച് പറഞ്ഞയക്കുകയാണുണ്ടായത്.

താൻ മരണപ്പെടും എന്നറിയാമായിരുന്ന വിറ്റ് മാൻ നേരത്തെ എഴുതി വച്ചിരുന്നു.
“എന്റെ മരണ ശേഷം എന്റെ മൃതശരീരം പോസ്റ്റു മാർട്ടം നടത്തണം : എന്റെ തലക്കുള്ളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ദയവായി പരിശോധിക്കണം.

ഒരു കുറ്റവാളി ആദ്യമായി ആവശ്യപ്പെടുകയാണ് തന്നെ കുറിച്ച് പഠിക്കണം എന്ന്

പ്രാഥമിക പരിശോധനയിൽ ഒന്നും തന്നെ കണ്ടില്ല. 1977 വരെ വിറ്റ്മാൻ തന്റെ ശവക്കുഴിയിൽ കാത്തു കിടന്നു.MRI സ്കാനിംങ്ങ് കണ്ടു പിടിക്കുന്നിടം വരെ …..
ഒടുവിൽ ലോകത്തെ നടുക്കിയ ആ സത്യം പുറത്തു വന്നു. ഒരു കശുവണ്ടി പരിപ്പിന്റെ വലുപ്പത്തിൽ ചെറിയൊരു ട്യൂമറായിരുന്നു വിറ്റ്മാന്റെ മസ്തിഷ്ക്കത്തിൽ .തലാമസിൽ നിന്നും അമിഗ്ദലയിലേക്കു പോകുന്ന ന്യൂറൽ പാത്ത് വെയ്സിനെ (Neural pathway)ആ ട്യൂമർ ഞെരുക്കുകയായിരുന്നു. അതു മൂലം വികാരങ്ങളുടെ വേലിയേറ്റം തടയപ്പെട്ടു. യുക്തി ഉപയോഗിച്ച് പിൻ തിരിയാൻ അയാൾക്കു കഴിയുമായിരുന്നില്ല.
ചാൾസ് വിറ്റ്മാൻ അയാൾക്കു പോലും പിടികിട്ടാത്ത എന്തോ ആയി മാറി

സയൻസ് വികസിച്ചിരുന്നെങ്കിൽ പരിശോധനകൾ കൃത്യമായി നടന്നിരുന്നെങ്കിൽ
വിറ്റ്മാനെ ഡോക്ടർമാർ പരിഗണിച്ചിരുന്നുവെങ്കിൽ അയാളുൾപ്പടെ 17 പേർ പിന്നെയും ഏറെക്കാലം സ്നേഹിച്ചും കലഹിച്ചും ഈ ഭൂമിയിൽ ജീവിച്ചിരുന്നേനേ.

(2016 ൽ സ്വതന്ത്രലോകത്തിൽ സി.രവിചന്ദ്രൻ നടത്തിയ “കലിഗുള ” എന്ന പ്രഭാഷണത്തിൽ നിന്നാണ് ഈ സംഭവത്തെ കുറിച്ച് ഞാനാദ്യം കേൾക്കുന്നത്. അദ്ദേഹത്തിന്റെ മികച്ച പത്തു പ്രഭാഷണങ്ങളിൽ ഒന്നാണ് കലിഗുള.)

-സുരൻ നൂറനാട്ടുകര .

വീഡിയോ കാണു.

 434 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo