സോഷ്യൽ ഡാർവിനിസം – മൈത്രേയന്റെ വീഡിയോ കാണാം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിലൊക്കെ വലതുപക്ഷ പാരമ്പര്യവാദികൾ വ്യാപകമായി ജീവപരിണാമത്തിലെ natural selection എന്ന അതിജീവന പ്രക്രിയയെ ദുരുപയോഗിച്ചിരുന്നു. ജീവൻ നിലനിർത്താൻ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ സ്വാഭാവികമായി പ്രകൃതിയിൽ അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണിത്. എന്നാൽ ചിന്താശേഷികൊണ്ട് വികസിത സമൂഹങ്ങളായി മാറിയ മനുഷ്യർ സമത്വം , വ്യക്തിസ്വാതന്ത്ര്യം എന്നീ മൂല്ല്യങ്ങളുൾക്കൊണ്ട് കൊണ്ട് കൂടുതൽ മെച്ചപ്പെട്ട സമൂഹത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്തും മാനവിക വിരുദ്ധമായ വലതുപക്ഷ ആശയങ്ങളെ വെളുപ്പിച്ചെടുക്കാൻ natural selection എന്ന അതിജീവനത്തിന്റെ പ്രതിഭാസത്തെ സാമൂഹിക ക്രമത്തിലും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നായി കാണുകയും , വിജയിക്കുന്നവർക്കും , കഴിവുള്ളവർക്കും മാത്രം ഉള്ളതാണ് ലോകം എന്ന അർത്ഥത്തിൽ ജന്മം കൊണ്ടും , സാഹചര്യങ്ങൾക്കൊണ്ടും വീണു കിട്ടിയ സൗഭാഗ്യത്തിൽ അഭിരമിച്ചു കൊണ്ട് , നൂറ്റാണ്ടുകളായി വംശീയതയുടെയും , സാമൂഹിക ഉച്ചനീചത്വങ്ങളുടെയും ഇരകളായി പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങളെ നിഷേധിക്കുകയും , അവർക്ക് സാമൂഹ്യനീതി ഉറപ്പു വരുത്തുന്ന ഗവണ്മെൻ്റുകളുടെ ശ്രമങ്ങളെയും , നിയമ നിർമ്മാണത്തേയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നത് നമ്മുടെ ഇടയിൽ പോലും ഇന്ന് സാധാരണമായിരിക്കുന്നു.

” നമുക്ക് ജാതിയില്ല ” എന്ന പ്രഖ്യാപനവുമായി ജാതി വിവേചനത്തിനെതിരെ കേരളത്തിൽ വലിയ മുന്നേറ്റം നടത്തിയ നാരായണ ഗുരു ഉപയോഗിച്ച മുദ്രാവാക്യത്തെ സംവരണ വിരുദ്ധരായ സവർണ്ണ വിഭാഗങ്ങൾ അമ്പതുകളോടെ ആയുധമാക്കിയതും മേലേയെഴുതിയ ഡാർവിനിസത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന പോലുള്ള പ്രവർത്തി തന്നെ. ഇതു തിരിച്ചറിഞ്ഞ സഹോദരൻ അയ്യപ്പൻ നാരായണ ഗുരു വചനത്തെ സംവരണ വിരുദ്ധവാദത്തിന് വേണ്ടി ദുരുപയോഗിക്കുന്നതിനെ പ്രതിരോധിക്കാൻ ജാതി വിവേചനത്തെ അഡ്രസ്സ് ചെയ്യണം എന്ന അർത്ഥത്തിൽ ഉപയോഗിച്ച വാചകങ്ങളെ വികലമാക്കി ” ജാതിയെക്കുറിച്ച് ചിന്തിക്കണം ” എന്നു പറഞ്ഞ ജാതിവാദിയാക്കി സഹോദരൻ അയ്യപ്പനെ മുദ്ര കുത്തുകയും ഒപ്പം തന്നെ സവർക്കറെ പ്രകീർത്തിക്കുകയും ചെയ്യുന്നവർ പ്രത്യക്ഷമായി ചെയ്യുന്നതും വലതുപക്ഷ വാദം തന്നെ.

നിർധനർക്കും, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും സാമ്പത്തിക ഇളവുകൾ ഗവണ്മൻറുകൾ ചെയ്തു കൊടുക്കുന്നതിൽ അസ്സഹിഷ്ണുത പൂണ്ട് കച്ചവട യുക്തി മാത്രം പുറത്തെടുക്കുന്ന പുത്തൻ ധനതത്വശാസ്ത്രത്തിന്റെ ന്യൂനതകളായി ഇതിനെയൊക്കെ വിലയിരുത്തുന്ന ഇവരാണ് നവനാസ്തികതയുടെ കുപ്പായമിട്ട് സ്വയം നവോത്ഥാന നായകരായി ഈ ആധുനിക കാലത്ത് നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇവർ അസമത്വം പ്രകൃതി നിയമമാണെന്ന് ഘോഷിക്കും… ജന്മം കൊണ്ടും , സാഹചര്യങ്ങൾ കൊണ്ടും വീണു കിട്ടിയ അവസരത്തെ സ്വന്തം കഴിവ് കൊണ്ട് ജയിച്ചു കയറിയതാണെന്നിവർ സ്ഥാപിക്കും… അങ്ങിനെ വിജയിച്ചവർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ലോകമെന്ന് പറയാതെ പറയും… നാസ്തികതയുടെ കുപ്പായമിട്ട സോഷ്യൽ ഡാർവിനിസ്റ്റുകൾ….

കാണുക…
DARE TO THINK ചാനലിൽ…

സോഷ്യൽ ഡാർവിനിസം

വീഡിയോ ലിങ്ക്

 264 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo