വിധേയത്വത്തിൻ്റെ പ്രജാബോധം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഒരു സംഘ നേതാവിന്, കീഴിൽ അനുസരണയോടെ വഴങ്ങി ജീവിക്കാൻ ജനിതക ചോദനയുള്ള ഒരു ജീവിവർഗ്ഗമാണ് മനുഷ്യൻ .
സംഘ ജീവികളായി കഴിയുന്ന മറ്റനവധി ജീവിവർഗ്ഗങ്ങളിലും നമുക്കിത് കാണാൻ കഴിയും . മനുഷ്യ പൂർവ്വീക ജീവികളിലും ഈ വാസനയുണ്ട് . നായാട്ടു കൂട്ടങ്ങളായി മനുഷ്യർ അലഞ്ഞിരുന്ന കാലത്തും ഈ സവിശേഷത ഉണ്ടായിരുന്നു .പിന്നീട് കൃഷി ആരംഭിച്ച് മിക്കവാറും നദീതടങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യർ ഒരു പ്രദേശത്ത് സ്ഥിര താമസമാക്കിയതോടുകൂടിയാണ് സംഘ നേതാവിൻ്റെ കീഴിൽ വലിയ സമൂഹങ്ങൾ രൂപം കൊണ്ട് നാഗരികതകൾ ഉണ്ടായി വന്നത് . ഈ വലിയ സമൂഹങ്ങളെ ഒന്നിച്ചു നിർത്താൻ ഉണ്ടായതാണ് മതങ്ങൾ . ഗോത്ര നേതാവിൻ്റെ സ്ഥാനത്ത് ഭാവനയിലൂടെ ദൈവങ്ങളും പിറവിയെടുത്തു . ചിലപ്പോഴൊക്കെ ദൈവ രൂപം പൂണ്ട മനുഷ്യനായി ഗോത്ര നേതാവ് . ക്രമേണ സമൂഹങ്ങൾ രാജ്യങ്ങളും , സംഘ നേതാവ് രാജാവുമായി പരിണമിച്ചു . ഒരു പാട് രാജ്യങ്ങൾ ചേർന്ന സാമ്രാജ്യങ്ങൾ പിന്നീട് രൂപം കൊണ്ടു . പ്രപഞ്ചശക്തിയായ ദൈവവും , ആ ദൈവത്തിൻ്റെ അവദൂതന്മാരായി ചൂഷണം ചെയ്യുന്ന സൂത്രശാലികളായ മനുഷ്യരും മാറി . ദൈവപുത്രനായും , പ്രവാചകന്മാരായും പലരും അവതരിച്ചു . ഇവരിലൂടെ കെട്ടിപ്പൊക്കിയ മതങ്ങളെ രാജാക്കന്മാരും , ചക്രവർത്തിമാരും തങ്ങളുടെ രാഷ്ട്രീയാവശ്യത്തിന് ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താനായി ഉപയോഗിച്ചു .
കേരള ചരിത്രത്തിൽ പോലും ഈ യുക്തി ഉപയോഗിച്ചതായി നമുക്ക് കാണാം . തിരുവിതാംകൂർ പത്മനാഭൻ്റ രാജ്യമാകുന്നതും , രാജാവ് പത്മനാഭ ദാസനാകുന്നതും ഇതേ യുക്തി തന്നെ .
മനുഷ്യരെ വിഭാഗമായി കാണാതെ
ലോകമാനവികതയെക്കുറിച്ച് നാം ചിന്തിക്കുന്ന ഈ ആധുനിക കാലത്തും ഗോത്ര ബോധം നമ്മിൽ ഇന്നും വലിയ സ്വാധീനം തന്നെ ചെലുത്തുന്നു .
മതങ്ങളും , ജാതികളും , പ്രദേശ ബോധവും , ഭാഷയും , വംശവും , തത്വചിന്തയും , സംഘടകളുമൊക്കെത്തന്നെ സംഘമുണ്ടാക്കി ഗോത്ര ബോധത്തിൻ്റെ പതിപ്പുകളെ ഉണ്ടാക്കാനാണ് ഉപയോഗപ്പെടുത്തുന്നത് .
ദൈവങ്ങളും , മതമേലദ്ധ്യക്ഷൻന്മാരും , ആൾദൈവങ്ങളും , ഭരണാധികാരികളും , രാഷ്ട്രീയ നേതാക്കളും പോലും ഗോത്ര നേതാവിൻ്റെ സ്ഥാനവും അലങ്കരിക്കുന്നു .
ശാസ്ത്രജ്ഞാനവും , യുക്തിചിന്തയും പ്രചരിപ്പിക്കുന്ന സ്വതന്ത്ര ചിന്തകർ എന്നവകാശപ്പെടുന്നവർ പോലും ഗോത്ര ബോധത്തിൻ്റെയും , ഗോത്ര നേതാവിൻ്റെയും കീഴിൽ തന്നെയാണുള്ളതെന്നാണ് യാഥാർത്ഥ്യം ….
പ്രജാബോധത്തിൽ നിന്ന് ജനാധിപത്യ പൗരബോധത്തിലേക്കുയരണമെങ്കിൽ ഒരു അമാനുഷികനായ നേതാവിൻ്റെ കീഴിൽ കീഴ് വഴങ്ങി നിൽക്കാനുള്ള ജനിതകമായ ഗോത്ര ബോധത്തെ മറികടന്നേ മതിയാകൂ …

കാണുക …

Dare To Think ചാനലിൽ …

വീഡിയോ ലിങ്ക്

 377 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo